കൊവിഡ് -19 പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നതിനാൽ വൈറസ് വ്യാപനം തടയാൻ പല രാജ്യങ്ങളും ലോക്ക്ഡൌൺ നടപ്പാക്കിയിട്ടുണ്ട്. മാർച്ച് 24 ന് 21 ദിവസത്തേക്ക് ഇന്ത്യൻ സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകൾ കണക്കിലെടുത്ത് സർക്കാർ ലോക്ക്ഡൗൺ പലതവണ നീട്ടി. ലോക്ക്ഡൌണിന്റെ നാലാം ഘട്ടമായി ഇന്ന് മെയ് 31 വരെയാണ് ചില ഇളവുകളോടെ ലോക്ക്ഡൌൺ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് കാശ് ലാഭിക്കാനും ശരിയായി നിക്ഷേപിക്കാനും നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ..
നികുതികൾ ആസൂത്രണം ചെയ്യുക
ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നികുതി സ്ലാബുകൾ അവതരിപ്പിച്ചിരുന്നു. കൊറോണ പ്രതിസന്ധിയ്ക്കിടെ ടാക്സ് റിട്ടേൺ സമയപരിധി നീട്ടിയതിനാൽ നിങ്ങളുടെ നികുതി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ശരിയായ തീരുമാനമെടുക്കാനും പറ്റിയ സമയമാണിത്. എന്തെല്ലാം നിക്ഷേപം നടത്തി നിങ്ങൾക്ക് എത്ര നികുതി ലാഭിക്കാമെന്ന് കണ്ടെത്താൻ നിരവധി കാൽക്കുലേറ്ററുകളും ഇന്റർനെറ്റിൽ ലഭ്യമാണ്.
ഇൻഷുറൻസ് അവലോകനം
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇൻഷുറൻസ് പരിരക്ഷണം പ്രധാനമാണ്. നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ വിലയിരുത്താൻ നിങ്ങൾക്ക് ഈ ലോക്ക്ഡൌൺ സമയം വിനിയോഗിക്കാം. നിങ്ങളുടെ കുടുംബ ആരോഗ്യ ആവശ്യകതകളെ അടിസ്ഥാനമാക്കി, ഭാവിയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് നിങ്ങൾക്ക് കുറഞ്ഞത് 5 ലക്ഷം രൂപയുടെ എങ്കിലും ആരോഗ്യ പരിരക്ഷ ഉണ്ടായിരിക്കണം. കമ്പനിയുടെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയും ഇത് ചെയ്യാം. അതുപോലെ, നിങ്ങളുടെ നിലവിലുള്ള ലൈഫ് ഇൻഷുറൻസ് പരിരക്ഷ നിങ്ങൾക്കും കുടുംബത്തിനും വേണ്ടത്ര പരിരക്ഷ നൽകുന്നുണ്ടോയെന്നും പരിശോധിക്കണം. ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ അഷ്വേർഡ് തുക നിങ്ങളുടെ നിലവിലെ വാർഷിക വരുമാനത്തിന്റെ 10 മടങ്ങ് എങ്കിലും ആയിരിക്കണം. ഭാവിയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, അത് ചെയ്യുന്നതിന് ഉചിതമായ നടപടികൾ ആരംഭിക്കുകയും വേണം.
ചെലവുകളും സമ്പാദ്യവും
നിലവിലെ പ്രതിസന്ധികൾ നിങ്ങളെ കൂടുതൽ ചെലവഴിക്കാൻ പ്രേരിപ്പിച്ചിരിക്കാം. അതായത് നീണ്ട ലോക്ക്ഡൗൺ പ്രതീക്ഷിച്ച് കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയേക്കാം. ഇത്തരത്തിലുള്ള നിങ്ങളുടെ അധിക ചെലവുകൾ പരിശോധിക്കുന്നതിന് നിങ്ങളുടെ ഒഴിവു സമയം വിനിയോഗിക്കാവുന്നതാണ്. അതുവഴി സമ്പാദ്യത്തിനുള്ള വഴികൾ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാം. കയ്യിൽ കൂടുതൽ പണം ലഭിക്കാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം.
നിക്ഷേപം പരിശോധിക്കുക
നിങ്ങളുടെ നിക്ഷേപ തന്ത്രം അവലോകനം ചെയ്യുന്നതിന് നിങ്ങൾക്ക് ഈ സമയം വിനിയോഗിക്കാം. നിങ്ങളുടെ നിക്ഷേപങ്ങളെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക്, ആവശ്യകതകൾ എന്നിവയ്ക്കനുസരിച്ച് മികച്ച രീതിയിൽ ക്രമീകരിക്കുക. നിലവിലെ സാഹചര്യത്തിൽ സ്വർണ്ണ നിക്ഷേപം വർദ്ധിപ്പിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രമാണങ്ങളും ഒരിടത്ത് സമാഹരിക്കാൻ ഈ അവസരം ഉപയോഗിക്കാം. ഇതുവഴി അവ ആവശ്യമുള്ളപ്പോൾ നിങ്ങൾ തിരച്ചിൽ നടത്തേണ്ട ആവശ്യം വരില്ല. ഓൺലൈൻ പ്രമാണങ്ങൾക്കും ഇത് ബാധകമാണ്.
കഴിവുകൾ വളർത്താം
നിങ്ങളുടെ കഴിവുകൾ വളർത്താനും വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും മുമ്പ് വേണ്ടത്ര സമയമുണ്ടായിരുന്നിരിക്കില്ല. എന്നാൽ ഇപ്പോൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. സ്വയം അറിവ് വളർത്തുന്നതിന് മുൻഗണന കൊടുക്കാം. നിലവിലെ സ്ഥിതി കണക്കിലെടുത്ത്, നിരവധി ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ ഒരു നിശ്ചിത സമയത്തേക്ക് സർട്ടിഫിക്കേഷനുകളുള്ള നിരവധി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
