നികുതി ലാഭിക്കൂ; സമര്‍ത്ഥമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെ!

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് തരുന്ന നേട്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പെട്ടെന്ന് നമുക്ക് മരണം സംഭവിക്കുകയാണെങ്കിലും, ഇന്‍ഷുറന്‍സ് പോളിസികളിലൂടെ നമ്മളെ ആശ്രയിച്ചു കഴിയുന്ന

ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് തരുന്ന നേട്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പെട്ടെന്ന് നമുക്ക് മരണം സംഭവിക്കുകയാണെങ്കിലും, ഇന്‍ഷുറന്‍സ് പോളിസികളിലൂടെ നമ്മളെ ആശ്രയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കാന്‍ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ സാധിക്കും. പെട്ടെന്ന് ഗുരുതരമായ ഏതെങ്കിലും രോഗത്താല്‍ ചികിത്സ തേടേണ്ടി വന്നാലും ഇന്‍ഷുറന്‍സ് വഴി ആ സാമ്പത്തിക ബാധ്യത നമുക്ക് ലഘൂകരിക്കാം.

ഇന്‍ഷുറന്‍സ് പ്ലാനുകളിലെ നേട്ടങ്ങള്‍

ഇന്‍ഷുറന്‍സ് പ്ലാനുകളിലെ നേട്ടങ്ങള്‍

ചികിത്സയ്ക്കായി കൈയ്യിലുള്ള പണം മുഴുവന്‍ പണവും ചിലവഴിച്ച് ശിഷ്ടകാലം സാമ്പത്തിക അനിശ്ചിതത്വത്തിലും പരാധീനതകളിലും ജീവിക്കേണ്ടി വരില്ല എന്ന് ചുരുക്കം. ഈ രണ്ട് കാര്യങ്ങളാണ് വ്യത്യസ്ത തരത്തിലുള്ള ഇന്‍ഷുറന്‍സ് പ്ലാനുകളുടെ പ്രധാന ഗുണഫലങ്ങളായി എപ്പോഴും ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടി ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ പലപ്പോഴും അതാരും ആവശ്യമായ പ്രാധാന്യത്തോടെ കാണാറില്ല എന്നതാണ് സത്യം.

നികുതി നേട്ടങ്ങള്‍ ഇന്‍ഷുറന്‍സിലൂടെ

നികുതി നേട്ടങ്ങള്‍ ഇന്‍ഷുറന്‍സിലൂടെ

അതെ, പറഞ്ഞു വരുന്നത് നികുതി നേട്ടങ്ങളെക്കുറിച്ചാണ്. ഓരോ വര്‍ഷവും പതിനായിരക്കണത്തിന് രൂപ നികുതി ഇനത്തില്‍ നാം അടച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ തുക ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മികച്ച ആദായം ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ നമുക്ക് സാധിച്ചിരുന്നുവെങ്കിലോ? ഒന്ന് ഓര്‍ത്ത് നോക്കിയേ എത്രമാത്രം സാമ്പത്തിക നേട്ടം അതുവഴി നമുക്ക് സ്വന്തമാക്കാമായിരുന്നു? നികുതി ഇനത്തില്‍ വര്‍ഷാവര്‍ഷം പോക്കറ്റില്‍ നിന്ന് ചോര്‍ന്നു പോകുന്ന തുകയെക്കുറിച്ച് ഇപ്പോള്‍ ഇത്തിരി വേദന തോന്നുന്നില്ലേ..?

ശരിയായ നിക്ഷേപവും നികുതി ലാഭവും

ശരിയായ നിക്ഷേപവും നികുതി ലാഭവും

ഭാവിയില്‍ ധാരാളം സമ്പത്തിനുടമയാകുവാന്‍ സാധിക്കുന്ന ശരിയായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയും അതേ സമയം നികുതി ലാഭിക്കുവാനുള്ള വിവേകപൂര്‍ണമായ മാര്‍ഗങ്ങള്‍ തിരയുകയും ചെയ്യുന്ന പുതിയ നികുതി ദായകര്‍ക്ക് അതിനായുള്ള കൃത്യമായ പ്രവര്‍ത്തനരീതിയാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുക എന്നത്. അതിലുപരി ഇന്‍ഷുറന്‍സ് പോളിസികള്‍ നിങ്ങളുടെ നികുതി ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് അപ്രതീക്ഷിതമായ ചിലവുകളിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള നിങ്ങളുടെ പണത്തെ സൂക്ഷിച്ചുവയ്ക്കുക കൂടിയാണ്.

എന്തൊക്കെ ശ്രദ്ധിയ്ക്കണം?

എന്തൊക്കെ ശ്രദ്ധിയ്ക്കണം?

എന്നാല്‍ ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ചാല്‍ മതിയാകുമോ? ഇല്ല എന്നതാണ് അതിനുത്തരം. മൂന്ന് കാര്യങ്ങളാണ് പോളിസി വാങ്ങിക്കുന്നതിനെ സംബന്ധിച്ച് ഓര്‍മയില്‍ വയ്‌ക്കേണ്ടത്. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്ലാന്‍, കൃത്യമായ തുക, പോളിസി വാങ്ങിക്കുന്ന സമയം എന്നിവയാണവ. നികുതി ലാഭിക്കുന്നതിലേക്കുള്ള ശരിയായ ആസുത്രണങ്ങളുടെ കാമ്പ് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മധാരണയാണ്. ഒരു വ്യക്തിയ്ക്ക് എത്ര തുക നികുതിയില്‍ നിന്നും ലാഭിക്കുവാന്‍ സാധിക്കുമെന്നത് നിശ്ചയിക്കപ്പെടുന്നത് ഈ മൂന്ന് ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്.

ടേം ലൈഫ് ഇന്‍ഷുറന്‍സ്

ടേം ലൈഫ് ഇന്‍ഷുറന്‍സ്

കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തവയാണ് ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. ആദായ നികുതി നിയമം - 1961ലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ടേം ലൈഫ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കും. സ്വന്തമായോ, പങ്കാളിക്കോ, കുട്ടികള്‍ക്കോ വേണ്ടി അടയ്ക്കുന്ന പ്രീമിയം തുക നികുതി കിഴിവ് ലഭിക്കുവാന്‍ അര്‍ഹമാണ്. വകുപ്പ് 80സിയ്ക്ക് കീഴില്‍ ഇത്തരത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന പരമാവധി നികുതി കിഴിവ് 1,50,000 രൂപയാണ്. എന്നാല്‍ 2012ല്‍ നടപ്പിലാക്കിയ ഭേദഗതി അനുസരിച്ച് അഷ്വര്‍ ചെയ്ത തുകയുടെ 10 ശതമാനത്തോളമുള്ള ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നികുതി കിഴിവ് ലഭിക്കും.

കുടുംബത്തിന് അധിക നേട്ടം

കുടുംബത്തിന് അധിക നേട്ടം

ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയുടെ മരണ ശേഷം ആശ്രിതര്‍ക്ക് ലഭിക്കുന്ന അഷ്വേഡ് തുക പൂര്‍ണമായും നികുതി മുക്തമാണ്. ഈ മുഴുവന്‍ തുകയും നികുതി ബാധ്യതയില്ലാതെ പൂര്‍ണമായും ചിലവഴിക്കുവാന്‍ സാധിക്കുമെന്നത് പോളിസി ഉടമയുടെ കുടുംബത്തിന് ലഭിക്കുന്ന അധികനേട്ടമാണ്. ഒറ്റത്തവണയായല്ലാതെ ഓരോ മാസത്തിലും തുക നല്‍കുവാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലൈഫ് ടേം ഇന്‍ഷുറന്‍സ് തെരഞ്ഞടുക്കുന്നതാണ് അഭികാമ്യം.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായി വരുന്ന ചികിത്സാച്ചിലവുകള്‍ നിങ്ങളുടെ സാമ്പത്തിക നിലയെ കീഴ്‌മേല്‍ മറിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുക എന്നത്. സ്വന്തം പേരിലും, പങ്കാളിയുടേയും, കുട്ടികളുടേയും മാതാപിതാക്കളുടേയുമൊക്കെ പേരില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുവാന്‍ നെട്ടോട്ടം ഓടേണ്ടി വരുന്നതും ഇതിലൂടെ ഒഴിവാക്കാം. ആദായ നികുതി നിയമത്തിലെ വകുപ്പ് 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതി ഇളവ് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സും നികുതിയും

ആരോഗ്യ ഇന്‍ഷുറന്‍സും നികുതിയും

ഒരു വര്‍ഷം പരമാവധി 1 ലക്ഷം രൂപ വരെയാണ് കിഴിവ് ലഭിക്കുക. സ്വന്തമായും, പങ്കാളിയുടേയും കുട്ടികളുടേയും പേരില്‍ അടയ്ക്കുന്ന പ്രീമിയത്തിന്മേല്‍ ലഭിക്കുന്ന പരമാവധി കിഴിവ് പ്രതിവര്‍ഷം 25,000 രൂപയായിരിക്കും. മുതിര്‍ന്ന പൗരന്മാരായാ മാതാപിതാക്കള്‍ക്ക് കൂടി പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ അധികമായി 25,000 രൂപ കൂടി ികുതി കിഴിവിന് അര്‍ഹതയുണ്ടാകും. മാതാപിതാക്കള്‍ ഇരുവരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ പ്രതിവര്‍ഷം 1 ലക്ഷം രൂപയായി പരിധി ഉയരും. കുറഞ്ഞ പ്രീമിയം തുകയുടേയും നല്‍കുന്ന പ്രീമിയം തുകയ്ക്ക് പരമാവധി നികുതി നേട്ടം നേടുന്നതിനുമായി 30 വയസ്സിന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടതുണ്ട്.

ഏത് പോളിസി വാങ്ങിക്കണം?

ഏത് പോളിസി വാങ്ങിക്കണം?

ഇതില്‍ ഏത് പോളിസിയാണ് വാങ്ങിക്കേണ്ടത് എന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. രണ്ടും തെരഞ്ഞെടുക്കാം എന്നതാണ് അതിനുള്ള മറുപടി. നികുതി ദായകനായ ഒരു വ്യക്തിയ്ക്ക് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി, 80ഡി പ്രകാരമുള്ള മുഴുവന്‍ നികുതി ഇളവും നേടുന്നതിനായി വിവേകപൂര്‍ണമായ നിക്ഷേപം ഇരു പോളിസികളിലും നടത്താവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X