രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ നിക്ഷേപകരെല്ലാം റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിലേക്ക് തങ്ങളുടെ സമ്പാദ്യം മാറ്റുവാനാണ് ആഗ്രഹിക്കുന്നത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ നിക്ഷേപകരെല്ലാം റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിലേക്ക് തങ്ങളുടെ സമ്പാദ്യം മാറ്റുവാനാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ കൈയ്യിലുള്ള മൂലധനത്തിന്റെ സുരക്ഷിതത്വമാണ് എല്ലാവരും പ്രാഥമിക പരിഗണന നല്‍കുന്നത്. ഉയര്‍ന്ന റിസ്ക് ഉള്ള ഓഹരി നിക്ഷേപങ്ങളില്‍ നിന്നും റിസ്ക് കുറഞ്ഞ സ്ഥിര നിക്ഷേപങ്ങളിലേക്കും ലിക്വിഡ് ഫണ്ടുകളിലേക്കും സ്വര്‍ണ ബോണ്ടുകളിലേക്കും ആളുകള്‍ കൂടുതല്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു.

അടിയന്തിര ആവശ്യങ്ങളില്‍ പണം ആവശ്യം വന്നാല്‍ പെട്ടെന്ന് ലഭ്യമാകുന്നതും, തങ്ങളുടെ മുതലിന്റെ സുരക്ഷിതത്വവുമാണ് നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തേക്കാള്‍ നിക്ഷേപകര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.സാമ്പത്തിക വിദഗ്ദരും ഇത്തരം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളില്‍ ആദായത്തിന് പുറമേ നിക്ഷേപത്തിന്റെ സുരക്ഷിതത്വമാണ് ഉറപ്പിക്കേണ്ടത് എന്ന് പറയുന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാനായി ഒരു എമര്‍ജന്‍സി ഫണ്ട് ഏവര്‍ക്കും അത്യാവശ്യമാണ്. മതിയായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജും എല്ലാവരും എടുക്കേണ്ടതുണ്ട്. ജോലിയെയും വരുമാനത്തെക്കുറിച്ചുമുള്ള അനിശ്ചിതത്വങ്ങളും, അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങളും ഇവയുടെ അനുവാര്യത ജനങ്ങള്‍ മുഴുവന്‍ കോവിഡ് കാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ അതിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.
മേല്‍പ്പറഞ്ഞ ഈ രണ്ട് കാര്യങ്ങളും പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അടിസ്ഥാന നിക്ഷേപ ആസൂത്രണം നടത്തുവാന്‍ ആരംഭിക്കാം. എസ്ഐപി നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ഇതിനായി പരിഗണിക്കാവുന്നതാണ്. ഓരോ വര്‍ഷവും രണ്ട് തവണ നിങ്ങളുടെ നിക്ഷേപത്തെപ്പറ്റി കൃത്യമായ വിശകലനം നടത്തേണ്ടതാണ്. നിക്ഷേപത്തിന്റെ മികച്ച പ്രകടനത്തിന് അത് അനിവാര്യമാണ്. നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ.
കൂടുതല്‍ ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്ന സ്വര്‍ണം പോലുള്ള നിക്ഷേപങ്ങളിലാണ് ഈ സമയത്ത് കൂടുതല്‍ ആശ്രയിക്കേണ്ടത്. ഇതിനായി ഇടിഫ്, ഇ ഗോള്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളും നിക്ഷേപകര്‍ത്ത് തിരഞ്ഞെടുക്കാവുന്നതാണ്. സ്വര്‍ണാഭരണത്തില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ ഇത്തരം ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളാണ് അഭികാമ്യം. ഒപ്പം ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകളിലും ഡെബ്റ്റ് ഫണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പോര്‍ട്ട്ഫോളിയോയുടെ 25 ശതമാനമാക്കി ഓഹരി നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
