നിങ്ങളുടെ റിട്ടയർമെന്റ് സമയത്ത് നിങ്ങൾ പ്രതിമാസ വരുമാനത്തിനായി ആസൂത്രണം ചെയ്യുകയാണെങ്കിൽ, കൃത്യമായ പിൻവലിക്കൽ പദ്ധതിയുടെ സഹായത്തോടെ നിങ്ങൾക്ക് അതിലെ സമ്പാദ്യത്തിൽ നിന്ന് സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഫിക്സഡ് ഡെപ്പോസിറ്റുകളും ആന്വിറ്റി പ്ലാനുകളും പോലുള്ള പദ്ധതികൾക്ക് അവയുടേതായ പരിമിതികളുണ്ട്. എന്നാൽ, മൂച്വൽ ഫണ്ടുകളിൽ നിന്നുള്ള സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതികൾ റിട്ടേൺ, അപകടസാധ്യത, വിലക്കയറ്റം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്, വിരമിക്കൽ വരുമാനം നിയന്ത്രിക്കുന്നതിന് വഴക്കമുള്ളതും മികച്ചതുമായ പദ്ധതികളാണ്.
എല്ലാ സമ്പാദ്യങ്ങളും ഒരു ബാങ്ക് സ്ഥിരനിക്ഷേപത്തിൽ പാർക്ക് ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അതിൽ നിങ്ങൾക്ക് 7-8 ശതമാനം റിട്ടേൺ മാത്രമേ ലഭിക്കൂ. ഇത് ഒരു കുറഞ്ഞ റിട്ടേൺ ആണ്. 10-15 വർഷത്തിന് ശേഷം പലിശ നിരക്ക് കുറയാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ, ഈ പലിശ നിരക്കിൽ അപകടസാധ്യത കൂടുതലാണ്. നിങ്ങൾ പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലേക്ക് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിലവിലെ പലിശ നിരക്കനുസരിച്ച് 8.2 ശതമാനം വാർഷിക വരുമാനം ലഭിക്കും. എന്നാൽ നിങ്ങൾക്ക് 30 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയില്ല. മാത്രമല്ല, അഞ്ച് വർഷത്തിന് ശേഷം ഇതേ പലിശ നിരക്ക് ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനും സാധിക്കില്ല.

നിങ്ങളൊരു പദ്ധതി തിരഞ്ഞെടുക്കുമ്പോൾ സുരക്ഷിതമായ നിക്ഷേപങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഹ്രസ്വ കാലത്തേക്ക് ഉയർന്ന റിട്ടേൺ നേടാൻ കഴിയും. എന്നാൽ ദീർഘകാലത്തേക്ക് നിങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കായിരിക്കും ലഭിക്കുക. കാരണം, നിങ്ങൾ സുരക്ഷിതമായ നിക്ഷേപത്തിന് മുൻഗണന കൊടുക്കുന്നതിനാൽ അത് കുറഞ്ഞ പ്രതിമാസ വരുമാനത്തിന് കാരണമാകാൻ സാധ്യതയുണ്ട്. നിങ്ങൾ ആവശ്യമായ വിരമിക്കൽ ഫണ്ട് ഉണ്ടാക്കിയിട്ടില്ലെങ്കിൽ, വിരമിക്കുന്നതിന് മുമ്പുണ്ടായിരുന്ന ജീവിതശൈലി നിലനിർത്തുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കാം.
അപ്പോൾ എങ്ങനെയാണ് നിങ്ങൾക്ക് സ്ഥിരമായതും മികച്ചതുമായ വരുമാനം നേടാൻ സാധിക്കുകയെന്ന് നോക്കാം.
ഇക്വിറ്റികൾ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ഉണ്ടാക്കുന്നതായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഇത് വലിയ അപകടസാധ്യതയുള്ളതാണ്. എപ്പോഴും റിട്ടേണും റിസ്കും തമ്മിൽ ഏകദേശം തുല്യമാകുന്ന രീതിയിലുള്ള പദ്ധതി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. റിട്ടേണുകൾ, റിസ്ക്, പ്രതിമാസ വരുമാന ആവശ്യകതകൾ എന്നിവയെ ആശ്രയിച്ച് നിങ്ങളുടെ നിക്ഷേപങ്ങൾ ക്രമീകരിക്കാൻ സാധിക്കുക എന്നതാണ് നിങ്ങളുടെ വിരമിക്കൽ വരുമാനം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം. അങ്ങനെയൊരു സാഹചര്യത്തിലാണ് മൂച്വൽ ഫണ്ടുകളിൽ നിന്നുള്ള സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാനുകൾ (എസ്.ഡബ്യൂ.പി) നിങ്ങളെ സഹായിക്കുന്നത്. ഇവ ഡെറ്റ്, ഇക്വിറ്റി, സ്വർണം തുടങ്ങിയ വിവിധ അസറ്റ് പദ്ധതികളിൽ നിക്ഷേപിക്കാൻ മാത്രമല്ല, വലിയ സ്ഥിര വരുമാനം നേടാനും സഹായിക്കുന്നു.
നിങ്ങൾ സുരക്ഷിത നിക്ഷേപം തിരഞ്ഞെടുത്ത് 6 ശതമാനം വാർഷിക റിട്ടേൺ നേടുകയാണെങ്കിൽ പ്രതിമാസം 25,000 രൂപ വരുമാനമായി ലഭിക്കാൻ 70 ലക്ഷം രൂപ ആവശ്യമായി വരുന്നു. ഇത് ഓരോ വർഷവും 3 ശതമാനം നിരക്കിൽ വർധിക്കുന്നു. എന്നാൽ നിങ്ങൾ ഉയർന്ന റിട്ടേൺ നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ആവശ്യമായ സമ്പാദ്യം കുറവായിരിക്കും. അതായത് 8 ശതമാനം വാർഷിക റിട്ടേണിൽ 51 ലക്ഷം രൂപയും 10 ശതമാനം വാർഷിക റിട്ടേണിൽ 41 ലക്ഷം രൂപയും 12 ശതമാനം വാർഷിക റിട്ടേണിൽ 34 ലക്ഷം രൂപയും ആവശ്യമായി വരുന്നു.
അങ്ങനെയാകുമ്പോൾ 1 ലക്ഷം രൂപ പ്രതിമാസ വരുമാനത്തിനായി എത്ര രൂപ സമ്പാദ്യമായി ആവശ്യമായതുണ്ട് എന്ന് നോക്കാം.
6 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂപ പ്രതിമാസ വരുമാനമായി ലഭിക്കുന്നതിന് 3.41 കോടി രൂപ സമ്പാദ്യമായി ഉണ്ടാകണം. എന്നാൽ വാർഷിക വരുമാനം 8 ശതമാനമാണെങ്കിൽ സമ്പാദ്യം 2.48 കോടി രൂപയായി കുറയുന്നു. അപ്പോൾ 10 ശതമാനം വാർഷിക വരുമാനത്തിൽ 1.92 കോടിയും 12 ശതമാനം വാർഷിക വരുമാനത്തിൽ 1.56 കോടി രൂപയും സമ്പാദ്യമായി വേണ്ടി വരുന്നുള്ളൂ.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications