നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം ലളിതമായ ഈ നിക്ഷേപ മാര്‍ഗങ്ങളിലൂടെ

നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് തന്നെ നല്‍കുവാനാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കാറ്. അതിപ്പോള്‍ ഭക്ഷണമായാലും, വിദ്യാഭ്യാസമായാലും, വസത്രങ്ങളായാലും, വിനോദോപാധികള്‍ ആയാലും എല്ലാം അങ്ങനെ തന്നെ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് തന്നെ നല്‍കുവാനാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കാറ്. അതിപ്പോള്‍ ഭക്ഷണമായാലും, വിദ്യാഭ്യാസമായാലും, വസത്രങ്ങളായാലും, വിനോദോപാധികള്‍ ആയാലും എല്ലാം അങ്ങനെ തന്നെ. നമുക്ക് താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ നമ്മുടെ കുട്ടികള്‍ക്ക്, അതാണ് എല്ലാ മാതാപിതാക്കളുടേയും പോളിസി. ജീവിത സാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമ്പോഴും കുട്ടികളുടെ ജീവിതം സ്ഥിരതയുള്ളതും സുരക്ഷിതമുള്ളതുമാക്കുവാനാണ് ഏവരുടേയും ശ്രദ്ധ. സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് ഏതൊരു മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം.

സാമ്പത്തിക ലക്ഷ്യങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഹ്രസ്വ കാല ലക്ഷ്യങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും പ്രത്യേകം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന് ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളാകുമ്പോള്‍, കുട്ടിയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷം, പിറന്നാള്‍ സമ്മാനം, വിദേശത്ത് ഒരു അവധിക്കാലം, വിലയേറിയ ഒരു ഇലക്ട്രോണിക് ഉപകരണം സമ്മാനിക്കുക തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും. സാമ്പത്തിക അച്ചടക്കം ശീലിച്ചുകൊണ്ട് ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഭാഗം സമ്പാദ്യമായി മാറ്റി വയ്‌ക്കേണ്ടതാണ്.

എവിടെ നിക്ഷേപിക്കണം?

എവിടെ നിക്ഷേപിക്കണം?

ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നിങ്ങള്‍ക്ക് ഡെബ്റ്റ് പ്ലാനുകളിലോ ഹൈബ്രിഡ് പ്ലാനുകളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്. കുട്ടികള്‍ക്കായുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ (യുലിപ്) സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളാണ് മറ്റൊരു മാര്‍ഗം. ദീര്‍ഘകാലത്തേക്ക് ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപം നടത്തുന്നത് കൂട്ടുപലിശയുടെ ശക്തിയില്‍ വളരെ നല്ലൊരു തുക സമ്പാദ്യമാക്കി മാറ്റുവാന്‍ നിക്ഷേപകന് സാധിക്കും. ഉന്നത വിദ്യാഭ്യാസം പോലുള്ള ലക്ഷ്യങ്ങള്‍ക്കായി പിപിഎഫ് നിക്ഷേപ പദ്ധതിയും പരിഗണിക്കാവുന്നതാണ്. എത്രയും നേരത്തേ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് അഭികാമ്യം.

നല്ല നാളെയ്ക്കായി നിക്ഷേപിക്കാം

നല്ല നാളെയ്ക്കായി നിക്ഷേപിക്കാം

കുട്ടികള്‍ക്ക് വേണ്ടി എല്ലാ കാലവും നാം അവരുടെ കൂടെ ഉണ്ടാവുമെന്നാണ് എല്ലാ മാതാപിതാക്കളും കരുതുന്നത്. എന്നാല്‍ ജീവിതം അനിശ്ചിതാവസ്ഥകള്‍ നിറഞ്ഞാല്‍. പ്രതീക്ഷിക്കാത്ത സമയത്ത് വലിയ തിരിച്ചടികള്‍ നമുക്ക് ലഭിച്ചേക്കാം. ഇപ്പോള്‍ നമ്മെ വലയ്ക്കുന്ന കോവിഡ് മഹാമാരി അതിനൊരു ഉദാഹരണമാണ്. അത്തരം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ മറികടക്കുന്നതിനായി ഒരു ടേം ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ വരുമാനത്തിന്റെയും കുടുംബത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് തുക തീരുമാനിക്കേണ്ടത്. ഒപ്പം നിങ്ങളെടുക്കുന്ന വായ്പകള്‍ക്കും കവറേജ് വാങ്ങിക്കുവാന്‍ മറക്കരുത്. ഇല്ലെങ്കില്‍ അത് ഭാവിയില്‍ കുട്ടികള്‍ക്ക് ബാധ്യയാകാതെ നോക്കാം.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

കോവിഡ് രോഗ വ്യാപനം ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാാന്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍കകും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് വേണ്ടത് അനിവാര്യമാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും പരിരക്ഷ ഉറപ്പു നല്‍കുന്ന ഫാമിലി പോളിസികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള രോഗ ബാധയുണ്ടായാല്‍ ഇന്‍ഷുറന്‍സ് വാങ്ങിയിട്ടുണ്ടെങ്കില്‍ പണം സ്വരൂപിക്കുന്നതിനായുള്ള അവസാന നിമിഷത്തെ ഓട്ടം നിങ്ങള്‍ക്ക് ഒഴിവാക്കാം.

മകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപം

മകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപം

ചെറിയ പെണ്‍ കുട്ടികളുടെ രക്ഷിതാക്കളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ക്കായുള്ള ചെറുകിട നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപം നടത്താവുന്നതാണ്. ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയളവും നിക്ഷേപകന് ലഭിക്കും. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിന് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ 15 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പരമാവധി പത്ത് വയസ്സില്‍ കൂടുതല്‍ ആയിരിക്കരുത് പ്രായം.

സുവര്‍ണ നിയമം

സുവര്‍ണ നിയമം

കുട്ടികളുടെ വിവാഹം മുന്നില്‍ കണ്ട് മാതാപിതാക്കള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താറുണ്ട്. പലിശ നിരക്കും സൂക്ഷിക്കുവാനുള്ള പ്രയാസങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ മികച്ച ഒരു തെരഞ്ഞെടുപ്പാണ്. സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള ലോക്കര്‍ ചാര്‍ജുകളുടെ ബാധ്യതകളും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളുമൊന്നും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് ബോധകമല്ല. ഡീമാറ്റ് അക്കണ്ട് ഉള്ളവര്‍ക്ക് സോവറീന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകന് നികുതി നേട്ടങ്ങളും ലഭിക്കും.

അറിവാണ് ആയുധം

അറിവാണ് ആയുധം

വിദ്യാര്‍ഥികള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായാണ് പ്രധാന്‍ മന്ത്രി വിദ്യ ലക്ഷ്മി കാര്യക്രം അവതരിപ്പിച്ചത്. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വിദ്യാലക്ഷ്മി എജ്യുക്കേഷന്‍ പോര്‍ട്ടലിലൂടെ ലഭിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്കായി ഇതിലൂടെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. വിദ്യാ ലക്ഷ്മി പോര്‍ട്ടലിലൂടെ മാത്രമേ വിദ്യാഭ്യാസ വായ്പകള്‍ സ്വീകരിക്കാവൂ എന്ന് കേന്ദ്ര ധനകാര്യ വകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളിലും സമ്പാദ്യശീലം

കുട്ടികളിലും സമ്പാദ്യശീലം

സമ്പാദ്യത്തിന്റെയും പണത്തിന്റെയും പ്രാധാന്യം കുട്ടികള്‍ക്കും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. പോക്കറ്റ് മണിയായും സമ്മാനമായും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സൂക്ഷിച്ചു വയ്ക്കുവാനും അത് നിക്ഷേപം നടത്തുവാനും പ്രചോദിപ്പിക്കുന്നത് വഴി കുട്ടികളിലും സമ്പാദ്യ ശീലത്തിന് തുടക്കമിടാം. കുട്ടികളുടെ പേരില്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ട് അല്ലെങ്കില്‍ സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിച്ച് പണം നിക്ഷേപിക്കാവുന്നതാണ്. താഴെപ്പറയുന്ന ചില ശീലങ്ങള്‍ പിന്തുടരുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താവുന്നതാണ്.

കുട്ടികളുടെ ആവശ്യത്തിനായി

കുട്ടികളുടെ ആവശ്യത്തിനായി

എല്ലായിപ്പോഴും നിങ്ങളുടെ സമ്പാദ്യത്തിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും കുട്ടികളുടെ ആവശ്യത്തിനായി മാറ്റി വയ്‌ക്കേണ്ടതുണ്ട്. കുട്ടികളുടെ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പ്രത്യേകിച്ചും. ഇത് നിങ്ങളുടെ ബഡ്ജറ്റിനെ അസ്വസ്ഥമാക്കുകയില്ല. ദീര്‍ഘകാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം നിക്ഷേപം നടത്തുക. രണ്ടും പ്രത്യേകം പ്രത്യേകം തന്നെ പരിശോധിക്കുകയും ചെയ്യുക. ദീര്‍ഘാകാലാവശ്യങ്ങള്‍ക്കുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. കൃത്യമായ നിക്ഷേപ വിഹിതം എല്ലായിപ്പോഴും മുടങ്ങാതെ നടത്തുകയും വേണം.

നിക്ഷേപം വൈവിധ്യവത്ക്കരിക്കുക

നിക്ഷേപം വൈവിധ്യവത്ക്കരിക്കുക

വ്യത്യസ്ത അസറ്റുകളിലേക്കും പദ്ധതികളിലേക്കുമായി നിങ്ങളുടെ നിക്ഷേപം വൈവിധ്യവത്ക്കരിക്കുക. ഇതുവഴി റിസ്‌ക് സാധ്യതകള്‍ കുറയക്കുവാനും പണപ്പെരുപ്പത്തെ മറികടക്കുവാന്‍ പ്രാപ്തമായ ആദായം ലഭിക്കുകയും ചെയ്യും. ഒപ്പം നിങ്ങളുടെ കുട്ടികളെ സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിവ് നല്‍കുക. അവരെ പണം സൂക്ഷിച്ചു വയ്ക്കുവാന്‍ ശീലിപ്പിക്കുക. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അവര്‍ തന്നെ കൈകാര്യം ചെയ്യട്ടെ. ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ അവബോധം ലഭിക്കുന്നത് പിന്നീടുള്ള ജീവിത്തിലും സാമ്പത്തിക അച്ചടക്കവും മികച്ച നിക്ഷേപ ശീലങ്ങളും പാലിക്കുവാന്‍ അവര്‍ക്ക് സാധിക്കും.

Read more about: investment smart investment
English summary

How To Secure Children future with simple investment plans, know in details|നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം ലളിതമായ ഈ നിക്ഷേപ മാര്‍ഗങ്ങളിലൂടെ

How To Secure Children future with simple investment plans, know in details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X