കോവിഡ് വ്യാപനം മനുഷ്യ ജീവിതം മുഴുവന്‍ അനിശ്ചിതത്വം നിറച്ചിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
കോവിഡ് വ്യാപനം മനുഷ്യ ജീവിതം മുഴുവന്‍ അനിശ്ചിതത്വം നിറച്ചിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും എല്ലാം ആ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ആവശ്യകതയും ഏറെ ഉയര്‍ന്നുവരികയാണ്.

ടേം ഇന്‍ഷുറന്‍സിനും ലൈഫ് ടേം ഇന്‍ഷുറന്‍സിനും പുറമേ ഒരു വ്യക്തിയുടെ സാമ്പത്തിക അവസ്ഥയെയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കി മതിയായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്കുന്ന മറ്റ് പല പോളിസികളും നിലവിലുണ്ട്.
പല തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസിള് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്‍ഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(യുലിപ്സ്), ചൈല്‍ഡ് ഇന്‍ഷുറന്‍സ് പോളിസി, ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഇന്ന് എന്തെങ്കിലും അനിശ്ചാതവസ്ഥകള് അഭിമുഖീകരിക്കുന്നതിനുള്ള സുരക്ഷിത മാര്‍ഗമായാണ് പലരും ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നത്.
ഒരു നിക്ഷേപ പദ്ധതി എന്ന നിലയില്‍ നിന്നും ജീവിത്തതില്‍ വരാന്‍ സാധ്യതയുള്ള റിസ്കുകളില്‍ നിന്നുള്ള രക്ഷാകവചമായാണ് ഇപ്പോള്‍ ഏവരും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ കാണന്നത്. കോവിഡ് പോലുള്ള അപ്രതീക്ഷിത അടിയന്തിര സാഹചര്യങ്ങള്‍ നമ്മെ കാണിക്കുന്നത് അതാണ്. ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വാങ്ങുന്ന പ്രവണതയും ഏറി വരികയാണ്.
എങ്ങനെയാണ് നമുക്ക് അനുയോജ്യമായ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നമ്മള് തിരഞ്ഞെടുക്കുക? നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ചെറിയ പ്രായത്തില്‍ നേരത്തെ തന്നെ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കയും ആരംഭിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
ഒരു പോളിസി തിരഞ്ഞെടുക്കും മുമ്പ് ആദ്യം വിലയിരുത്തേണ്ടത് ആ വ്യക്തിയുടെ ഇന്‍ഷുറന്‍സിനുള്ള ആവശ്യകതയാണ്. ഇതിനായി വ്യക്തമായ ഒരു സാമ്പത്തിക ലക്ഷ്യം തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. വ്യക്തിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക ആവശ്യങ്ങള്‍ വിശകലനം ചെയ്തു വേണം ഈ സാമ്പത്തിക ലക്ഷ്യം നിര്‍ണയിക്കുന്നതും നിക്ഷേപങ്ങള്‍ക്കായി തുക വിലയിരുത്തുന്നതും.
കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ അഥവാ ക്ലെയിംുകള് തീര്‍പ്പാക്കുന്നതിന്റെ നിരക്ക് വിലയിരുത്തി വേണം നിങ്ങള്‍ക്ക് അനുയോജ്യമായ ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കേണ്ടത്. ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ഉള്ള ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ലൈഫ് ഇന്‍ഷുറന്‍സിലും ടേം ഇന്‍ഷുറന്‍സിലും നിക്ഷേപിക്കുന്നതാണ് അനുയോജ്യം. ലൈഫ് ഇന്‍ഷുറന്‍സില്‍ നിക്ഷേപ ആദായവും സുരക്ഷിതത്വും ഉറപ്പ് നല്കുമ്പോള് ടേം ഇന്‍ഷുറന്‍സില്‍ ചെറിയ പ്രീമിയം തുകയില്‍ നിങ്ങളുടേയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷയും ഉറപ്പു നല്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
