പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019ന്റെ മൂന്നാം ഖണ്ഡിക പ്രകാരം രക്ഷിതാവിന് പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019ന്റെ മൂന്നാം ഖണ്ഡിക പ്രകാരം രക്ഷിതാവിന് പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പിപിഎഫ് സ്കീം 2019 അനുസരിച്ച് കുട്ടിയുടെ പേരില്‍ ആരംഭിച്ച പിപിഎഫ് അക്കൗണ്ടിലേക്കുള്ള വിഹിതത്തെ സംബന്ധിച്ച് യാതൊരു നിബന്ധനകളുമില്ല.

സ്കീമിന്റെ നാലാമത്തെ ഖണ്ഡിക പ്രകാരം ഒരു വ്യക്തിയ്ക്ക് 1.50 ലക്ഷം രൂപയില്‍ കൂടുതല്‍ അയാളുടെ പിപിഎഫ് അക്കൗണ്ടിലോ മൈനറുടെ പിപിഎഫ് അക്കൗണ്ടിലോ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ പരമവാധി നിക്ഷേപ തുക മറികടക്കാതെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോഴും നിങ്ങളുടെ കുട്ടിയുടെ പിപിഎഫ് അക്കൗണ്ടിലേക്കും നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും.
ഒരു പിപിഎഫ് അക്കൗണ്ടിലേക്ക് 1.5 ലക്ഷം രൂപയില്‍ നിക്ഷേപം കവിയാന്‍ പാടില്ല. കുട്ടിയ്ക്കായി മാതാ പിതാക്കള്‍ ഇരുവരും സംയുക്തമായി ആരംഭിച്ച പിപിഎഫ് അക്കൗണ്ട് ആണെങ്കിലും ഇരുവരുടെയും നിക്ഷേപം ആ പരിധി മറി കടക്കുവാന്‍ പാടില്ല.
നിങ്ങളുടെ മകളുടെ പിപിഎഫ്അക്കൗണ്ടിലേക്ക് സെക്ഷന്‍ 80 സി പ്രകാരമുള്ള ആനുകൂല്യം ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് അടിസ്ഥാനമാക്കിയാണ് 1.50 ലക്ഷം രൂപയുടെ പരിധി പ്രയോഗത്തിലെത്തുന്നത്.
മകളുടെ അക്കൗണ്ടിലേക്ക് നിങ്ങള്‍ നടത്തുന്ന പിപിഎഫ് വിഹിതവും പലിശയും നിങ്ങളുടെ ബുക്ക്സ് ഓഫ് അക്കൗണ്ട്സില്‍ നിങ്ങളുടെ മകള്‍ക്കായി നിങ്ങള്‍ നല്കിയ സമ്മാനമെന്ന് കാണിക്കാവുന്നതാണ്. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ മകളുടെ ബുക്ക്സ് ഓഫ് അക്കൗണ്ടിലാണ് കാണിക്കുക. മാതാപിതാക്കളുടെ അക്കൗണ്ടില്‍ അത് ദൃശ്യമാവുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
