ജിഎസ്ടി (ചരക്ക് സേവന നികുതി) റീഫണ്ട് വിവരങ്ങള്‍ അറിയുന്നതെങ്ങനെ? ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ജിഎസ്ടി വെബ്സെറ്റില്‍ ലോഗിന്‍ ചെയ്ത് റീഫണ്ട് വിവരങ്ങള്‍ തേടുകയാണ് ഒരു മാര്‍ഗം. എന്നാല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാതെയും റീഫണ്ട് വിവരങ്ങള്‍ അറിയാന്‍ സൗകര്യമുണ്ട്. എങ്ങനെയെന്നല്ലേ?
ആദ്യം ജിഎസ്ടി വെബ്സൈറ്റില്‍ കയറണം. എന്നിട്ട് 'നാവിഗേറ്റ് ടു സര്‍വീസസ്' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. 'ട്രാക്ക് അപ്ലിക്കേഷന്‍ സ്റ്റാറ്റസ്' ആണ് അടുത്തതായി ക്ലിക്ക് ചെയ്യേണ്ടത്. ശേഷം 'സെലക്ട് റീഫണ്ട് ഓപ്ഷന്' തിരഞ്ഞെടുത്ത് 'എന്റര്‍ എആര്‍എന്‍' ക്ലിക്ക് ചെയ്യാം. ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ നല്‍കിയതിന് ശേഷം സെര്‍ച്ച് ഓപ്ഷന് വഴി റീഫണ്ട് വിവരങ്ങള്‍ തേടാനുള്ള അവസരമാണ് ഉപയോക്താക്കള്‍ക്ക് മുന്നിലുള്ള മറ്റൊരു മാര്‍ഗം.

നാവിഗേറ്റ് ടു സര്‍വീസസ് > ട്രാക്ക് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് > സെലക്ട് റീഫണ്ട് ഓപ്ഷന് > എന്റര്‍ എആര്‍എന്‍ > നമ്പര്‍ നല്‍കിയതിന് ശേഷം സെര്‍ച്ച് ചെയ്യാം
റീഫണ്ട് വിവരങ്ങള്‍ ജിഎസ്ടി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് എങ്ങനെ അറിയാമെന്ന കാര്യവും ചുവടെ കാണാം.
ആദ്യം ജിഎസ്ടി വെബ്സൈറ്റില്‍ കയറണം. തുടര്‍ന്ന് സര്‍വീസസ് തിരഞ്ഞെടുക്കുക. ട്രാക്ക് ആപ്ലിക്കേഷന്‍ സ്റ്റാറ്റസാണ് അടുത്തായി തിരഞ്ഞെടുക്കേണ്ടത്. എന്നിട്ട് റീഫണ്ട് ഓപ്ഷന് ഞെക്കുക. എന്റര്‍ എആര്‍എന്‍ അല്ലെങ്കില്‍ ഫയലിങ് ഇയര്‍ ക്ലിക്ക് ചെയ്യാം. ഇവിടെ ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറോ ജിഎസ്ടി ഫയല്‍ ചെയ്ത വര്‍ഷമോ വെച്ച് റീഫണ്ട് അപേക്ഷയുടെ വിവരങ്ങള്‍ അറിയാന്‍ അവസരമുണ്ട്.
രണ്ടു മാര്‍ഗങ്ങളും തമ്മിലെ വ്യത്യാസം
ലോഗിന്‍ ചെയ്യാതെ വിവരങ്ങള്‍ തേടുമ്പോള്‍ കാര്യമാത്രമായ റീഫണ്ട് വിവരങ്ങള്‍ മാത്രമേ ഉപയോക്താവിന് ലഭിക്കുകയുള്ളൂ. എന്നാല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തതിന് ശേഷമാണ് റീഫണ്ട് വിവരങ്ങള്‍ തേടുന്നതെങ്കില്‍ നികുതി കാലയളവ്, ക്ലെയിം ചെയ്ത നികുതി തുക തുടങ്ങിയ അധിക വിവരങ്ങള്‍ അറിയാം സാധിക്കും.
നിലവില്‍ ജിഎസ്ടി നെറ്റ്വര്‍ക്ക് (ജിഎസ്ടിഎന്‍) വികസിപ്പിച്ച പരോക്ഷ നികുതി പ്ലാറ്റ്ഫോമാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും പരോക്ഷ നികുതി ബാധ്യതകള്‍ അടയ്ക്കാനും മറ്റു അനുബന്ധ സേവനങ്ങള്‍ക്കുമായി ഉപയോഗത്തിലുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതിദായകര്‍ക്കും സുഗമമായ ജിഎസ്ടി ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഈ പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
