ക്രെഡിറ്റ് കാർഡുണ്ടോ കൈയിൽ? സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടെന്ന് ആശ്രയിക്കാവുന്ന മികച്ച മാർഗമാണ് ക്രെഡിറ്റ് കാർഡ്. നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ക്രെഡിറ്റ് കാർഡിലൂടെ ചെയ്യുന്നത്? പർച്ചേസ് നടത്താറുണ്ടോ? അതോ വായ്പ എടുക്കാറുണ്ടോ? ആവശ്യ ഘട്ടങ്ങളിൽ ഒരു ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസ് എന്നാണ് ഇതിനെ വിളിക്കുന്നത്.
അത്യാവശ്യ സാഹചര്യങ്ങളിൽ പണം വേണമെങ്കിൽ ഈ ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസ് സേവനം പ്രയോജനപ്പെടുത്താം. എന്നാൽ ചിലപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറുകളെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അതിനാൽ ഇത് ബുദ്ധിയോടെ തിരഞ്ഞെടുക്കൂ. നിങ്ങളുടെ സാമ്പത്തിക ആവശ്യകത മനസിലാക്കിയ ശേഷം ക്രെഡിറ്റ് കാർഡ് ക്യാഷ് അഡ്വാൻസ് പരിഗണിക്കൂ.
ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാം?
1. നെറ്റ് ബാങ്കിംഗ് വഴി പണം അയക്കാം....
നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ ചില സ്ഥാപനങ്ങൾ അനുവദിക്കുന്നു. എങ്ങനെയാണ് നെറ്റ് ബാങ്കിംഗ് വഴി പണം അയക്കാൻ സാധിക്കുന്നതെന്ന് പരിശോധിക്കാം...
- നിങ്ങളുടെ ബാങ്കിൻ്റെ നെറ്റ് ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഫണ്ട് ട്രാൻസ്ഫർ സെക്ഷനിലേക്ക് പോകുക.
- നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം കൈമാറുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുക.
- ഇടപാട് ഉറപ്പാക്കുക
2. ഇ-വാലറ്റ് കൈമാറ്റം
ഇ-വാലറ്റുകൾ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാവുന്നത്. എങ്ങനെയാണ് ഈ പ്രക്രിയ പൂർത്തിയാക്കുകയെന്ന് പരിശോധിക്കാം.
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ-വാലറ്റ് രജിസ്റ്റർ ചെയ്ത് ലോഡ് ചെയ്യുക.
- ഇ-വാലറ്റ് ആപ്പ് തുറന്ന് 'പാസ്ബുക്ക്' അല്ലെങ്കിൽ അതിനു സമാനമായ ഓപ്ഷൻ തുറക്കുക. 'ബാങ്കിലേക്ക് പണം അയയ്ക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇവിടെ ആവശ്യമായ വിവരങ്ങൾ നൽകുക
- തുക ട്രാൻസ്ഫർ ചെയ്യുക
- നിങ്ങളുടെ അക്കൗണ്ട് നമ്പർ നൽകുക
- IFSC കോഡ് നൽകണം
- ഇടപാട് ഉറപ്പാക്കുക.

3. എ.ടി.എം വഴി പണം മുൻകൂറായി പിൻവലിക്കാം.....
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ.ടി.എം വഴി ക്യാഷ് അഡ്വാൻസുകൾ ആക്സസ് ചെയ്യാൻ സാധിക്കും.
- അതിനായി ആദ്യം എ.ടി.എമ്മിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പിൻ നൽകുക
- ക്യാഷ് അഡ്വാൻസ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- ആവശ്യമുള്ള തുക പിൻവലിക്കുക.
സാധാരണ ക്രെഡിറ്റ് കാർഡ് ഇടപാടുകളെ അപേക്ഷിച്ച് ക്യാഷ് അഡ്വാൻസുകൾ പലപ്പോഴും ഉയർന്ന ഫീസും പലിശ നിരക്കും നൽകുന്നു. അതിനാൽ ശ്രദ്ധയോടെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുക.
4. ചെക്ക് വഴി പണം കൈമാറാം.....
- ചെക്ക് പൂരിപ്പിക്കുക
- സെൽഫ് എന്ന സെക്ഷനിൽ നിങ്ങളുടെ പേര് എഴുതുക. ആവശ്യമുള്ള തുക നൽകുക.
- നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം തീയതി നൽകി ചെക്കിൽ ഒപ്പിടുക.
- നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ച് ചെക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.
- ഈ പ്രക്രിയക്കു ശേഷം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യുന്നു.
അപകടസാധ്യതകൾ വന്നേക്കാം....
ഒരു ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നത് മികച്ച മാർഗമാണ്. പക്ഷേ അതിൽ ചില അപകടസാധ്യതകളുണ്ട്. ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എടുക്കുമ്പോൾ ഉയർന്ന പലിശനിരക്ക് ഈടാക്കും. ഇത് നിങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചേക്കാം. ഒന്നിലധികം തവണയായി ക്യാഷ് അഡ്വാൻസുകളോ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എടുക്കുന്നതോ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications