'മാസത്തിൽ ₹7,000 നിക്ഷേപിച്ച് ₹5 കോടി സമ്പാദിക്കാം', എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
മാസത്തിൽ ₹7,000 നിക്ഷേപിച്ച് ഭാവിയിൽ ₹5 കോടി സമ്പാദിക്കുന്നത് അസാധ്യം എന്ന് തോന്നുന്നുണ്ടോ? എന്നാൽ, എസ് ഐ പി എന്ന സുതാര്യമായ നിക്ഷേപ മാർഗ്ഗം ഉപയോഗിച്ച് ഇത് യാഥാർത്ഥ്യമാക്കാൻ കഴിയും. നിരന്തരം നിക്ഷേപിക്കുകയും ചിട്ടയായ സമ്പാദന ശീലം പുലർത്തുകയും ചെയ്‌താൽ നിങ്ങൾക്ക് വലിയൊരു ലാഭം ഇവിടെ സൃഷ്ടിക്കാനാകും.
₹7,000 മാസത്തിൽ നിക്ഷേപിച്ചാൽ ₹5 കോടി സമ്പാദിക്കാൻ എത്ര വർഷം വേണ്ടിവരും എന്നുള്ളതും, എങ്ങനെ അത് കൈവരിക്കാമെന്നതുമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.
എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്താണ്?
ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടുകളിൽ നിശ്ചിത ഇടവേളകളിൽ (ദിനം, ആഴ്ച, മാസം, നാലുമാസം) നിക്ഷേപിക്കുന്ന രീതിയാണ്. ഈ മാർഗം സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും അനുയോജ്യമാണ് ഇത്തരത്തിലുള്ള പദ്ധതികൾ.
എസ് ഐ പി എവിടെയാണ് ഉപകാരപ്പെടുക
*ചെറുതായി ആരംഭിക്കാം:
കുറഞ്ഞ തുകയായ ₹100 മുതൽ നിക്ഷേപം ആരംഭിക്കാം.
*പലതരം നിക്ഷേപശീലങ്ങൾ:
മാസ, വാർഷിക, നാലുമാസ ഇഷ്ടാനുസരണത്തിന് നിക്ഷേപം ചെയ്യാം.
*കമ്പൗണ്ടിംഗ് പലിശ:
പണം വീണ്ടും നിക്ഷേപിക്കുന്നതിന്റെ ഫലമായി കാലാവധി കഴിയുമ്പോൾ വലിയൊരു തുക ലഭിക്കും.
*റിസ്ക് കുറയ്ക്കാം:
വിപണിയിലെ ഉയർച്ച-ഇറക്കങ്ങൾ ഭയപ്പെടേണ്ടതില്ല; സമയം കൂടുന്തോറും വലിയ കൂലിയ ലാഭം നേടാനാകും.
തുടക്കം നേരത്തേ തുടങ്ങിയാൽ എന്ത് ഗുണം?
നേരത്തേ നിക്ഷേപം ആരംഭിച്ചാൽ കമ്പൗണ്ടിംഗ് മൂല്യത്തിന് കൂടുതൽ വളർച്ച നേടാനാകും.
ഉദാഹരണം:
മനോജ് എന്നയാൾ 20-ആം വയസിൽ ₹1,000 മാസത്തിൽ നിക്ഷേപിച്ചു - 40 വർഷത്തിന് ശേഷം ₹1.18 കോടി ഇയാൾക്ക് ലഭിക്കും.
രോഹിത് എന്നയാൾ 30-ആം വയസിൽ സമാന തുക നിക്ഷേപിച്ചു - 30 വർഷത്തിന് ശേഷം ₹35 ലക്ഷമെ ഇയാൾക്ക് ലഭിക്കൂ.
അതായത് 10 വർഷം നേരത്തേ ആരംഭിച്ച മനോജ്, റോഹനെക്കാൾ 3 ഇരട്ടി കൂടുതൽ സമ്പാദിച്ചു!

₹7,000 മാസത്തിൽ നിക്ഷേപിച്ചാൽ എത്ര വർഷം കൊണ്ടാണ് ₹5 കോടി എത്തുക?
ലക്ഷ്യം: ₹5 കോടി
മാസ നിക്ഷേപം: ₹7,000
പ്രതിവർഷം ശരാശരി റിട്ടേൺ: 12%
₹5 കോടി നേടാൻ 38 വർഷം വേണ്ടിവരും.
വിവിധ കാലയളവിൽ ₹7,000 SIP നിക്ഷേപിച്ചാൽ ലഭ്യമായ കണക്കുകൾ
10 വർഷം:
നിക്ഷേപിച്ച തുക ₹8,40,000
ക്യാപ്പിറ്റൽ ഗെയിൻ: ₹7,28,251
ആകെ കോർപ്പസ്: ₹15,68,251
20 വർഷം:
നിക്ഷേപിച്ച തുക ₹16,80,000
ക്യാപ്പിറ്റൽ ഗെയിൻ: ₹47,59,001
ആകെ കോർപ്പസ്: ₹64,39,001
30 വർഷം:
നിക്ഷേപിച്ച തുക ₹25,20,000
ക്യാപ്പിറ്റൽ ഗെയിൻ: ₹1,90,46,812
ആകെ കോർപ്പസ്: ₹2,15,66,812
38 വർഷം:
നിക്ഷേപിച്ച തുക ₹31,92,000
ക്യാപ്പിറ്റൽ ഗെയിൻ: ₹5,13,05,802
ആകെ കോർപ്പസ്: ₹5,44,97,802
₹7,000 എസ് ഐ പി നിക്ഷേപം ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. നേരത്തേ ആരംഭിക്കുക
2. സ്ഥിരത പാലിക്കുക
3. തുക വർദ്ധിപ്പിക്കുക
4. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുക
5. ദീർഘകാല കാഴ്ചപ്പാട്
₹7,000 മാസത്തിൽ നിക്ഷേപിച്ച് 38 വർഷം കൊണ്ടാണ് ₹5 കോടി സമ്പാദിക്കാൻ കഴിയുക. നേരത്തേ തുടങ്ങാനും സ്ഥിരതയോടെ നിക്ഷേപം തുടരാനും കഴിയുന്നവർക്ക് ഈ മാർഗ്ഗം ഒരിക്കലും നഷ്ടമല്ല. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഇത് ഒരു മികച്ച മാർഗ്ഗമാണ്. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇന്ന് തന്നെ എസ് ഐ പി ആരംഭിക്കൂ!


Click it and Unblock the Notifications


