ഓരോ സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ കെഎസ്എഫ്ഇ ചിട്ടികളിൽ ചേരുന്നത്. ഓരോ കെഎസ്എഫ്ഇ ചിട്ടിയും വ്യത്യസ്ത കാലാവധിയും വ്യത്യസ്ത തുകയുമുള്ളവയാണ്. വിദ്യാഭ്യാസ അവശ്യങ്ങൾക്കും, വിവാഹ ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കുമെല്ലാം കെഎസ്എഫ്ഇ ചിട്ടികളെ ആശ്രയിക്കാറുള്ളവരുണ്ട്. ഒരു ബാങ്ക് വായ്പയുമായി താരതമ്യം ചെയ്താൽ കെഎസ്എഫ്ഇ ചിട്ടികൾ അമിതമായ ബാധ്യതകൾ നൽകുന്നില്ല.
ഭവന വായ്പകൾ ബാങ്ക് വഴി എടുക്കുമ്പോഴാണ് സാധാരണക്കാർ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നത്. കാരണം 30 വർഷം വരെ ഭവന വായ്പയുടെ കാലാവധി നീണ്ടു പോകാറുണ്ട്. പ്രതിമാസ തുക കുറക്കുവാൻ വേണ്ടി പലരും 30 വർഷം വരെ ഭവന വായ്പയുടെ കാലാവധി നിശ്ചയിക്കുന്നു. എന്നാൽ ഇത് നിങ്ങളുടെ ബാധ്യത വർദ്ധിക്കാൻ കാരണമാവുന്നു. കുറഞ്ഞ കാലാവധിയിൽ ഉയർന്ന ഇഎംഐ തുകയാണ് ഉചിതം. എന്നാൽ ഇതൊന്നും എല്ലാ ആളുകൾക്കും സാധ്യമാകണമെന്നില്ല.
വായ്പാ കാലാവധി ഇനിയും മുന്നോട്ടുണ്ടെങ്കിൽ വായ്പ നേരത്തെ അടയ്ക്കുന്നത് പലിശ ഭാരം കുറയ്ക്കാൻ സഹായിക്കും. മുതലിനേക്കാൾ പലിശയിലേക്ക് ആദ്യ മാസങ്ങളിലെ തിരിച്ചടവുകൾ എത്തുന്നത്. അതിനാൽ ഇഎംഐ തുക കൂട്ടിയടക്കാൻ സാധിച്ചാൽ പ്രിൻസിപ്പൽ തുക കുറക്കാൻ സാധിക്കും. നിങ്ങൾ 20 ലക്ഷത്തിൻ്റെ ഭവന വായ്പയാണോ എടുത്തത്? എങ്കിൽ എത്ര രൂപയാണ് ഇഎംഐ തുകയായി അടക്കേണ്ടി വരിക. ഈ വായ്പയിൽ കെഎസ്എഫ്ഇ ചിട്ടിയുടെ പ്രാധാന്യം എങ്ങനെ? വിശദമായി അറിയാം....
20 ലക്ഷത്തിൻ്റെ ഭവന വായ്പ....
നിങ്ങൾ 20 ലക്ഷത്തിൻ്റെ ഭവന വായ്പ എടുത്താൽ ഇതിൻ്റെ തിരിച്ചടവിനായി 20 ലക്ഷത്തിൻ്റെ കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നതാണ് കൂടുതൽ ഉചിതം. എന്നാൽ ഈ ചിട്ടി നിങ്ങളുടെ പ്രതിമാസ ശമ്പളത്തെ ആശ്രയിച്ച് മാത്രം തിരഞ്ഞെടുക്കുക. കാരണം, മാസത്തിൽ വായ്പയിലേക്കും ചിട്ടിയിലേക്കും ഒരുപോലെ പണം അടയ്ക്കാൻ സാധിക്കുമെങ്കിൽ മാത്രം ഈ ചിട്ടി തിരഞ്ഞെടുക്കുക. ഇതിനൊപ്പം ചിട്ടി കാലാവധിയും പരിഗണിക്കണം. അതായത് ദീർഘകാലത്തേക്കുള്ള ചിട്ടികളെ അധികം സമീപിക്കാതിരിക്കുക.
8% മുതലാണ് ഇപ്പോൾ ഭവന വായ്പയുടെ പലിശ നിരക്ക്. ഈ നിരക്കിൽ 20 ലക്ഷത്തിൻ്റെ വായ്പ എടുത്താൽ പ്രതിമാസ ഇഎംഐ തുക 16,729 രൂപയായിരിക്കും. അതായത് 20 വർഷത്തിൽ അടക്കേണ്ട തുക 20,14,912 രൂപയായിരിക്കും. ഇത് പലിശ നിരക്കിൽ മാറ്റം വരുന്നതിന് അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ നിങ്ങളുടെ ശമ്പളത്തിന് അനുസരിച്ച് ചിട്ടി തിരഞ്ഞെടുക്കാം.

വായ്പക്ക് അനുയോജ്യമായ കെഎസ്എഫ്ഇ ചിട്ടി...
50 മാസത്തെ കാലാവധിയിൽ 20,000 രൂപ എല്ലാ മാസവും ചിട്ടിയിലേക്ക് അടയ്ക്കുന്ന 10 ലക്ഷത്തിന്റെ ചിട്ടി, 60 മാസത്തെ കാലാവധിയിൽ അടക്കാവുന്ന 12 ലക്ഷത്തിന്റെ ചിട്ടി, 10,000 രൂപ എല്ലാ മാസവും അടക്കുന്ന 10 ലക്ഷത്തിൻ്റെ ചിട്ടി എന്നിവ എടുത്താൽ വായ്പയുടെ പകുതിയോളം തിരിച്ചടക്കാൻ സാധിക്കും.
എന്നാൽ 20 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരുന്നവർ എല്ലാ മാസവും 40,000 രൂപ ചിട്ടിയിലേക്ക് അടക്കാൻ തയ്യാറായാൽ 50 മാസത്തെ കാലാവധിയിൽ 20 ലക്ഷം ഉറപ്പാക്കാം. എന്നാൽ ഓരോ മാസവും 80,000 രൂപ അടക്കാൻ സാധിക്കുമെങ്കിൽ 25 മാസത്തെ 20 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേരുന്നതും മികച്ച തിരഞ്ഞെടുപ്പാണ്...
നേട്ടം എങ്ങനെ..?
ഇവിടെ ഭവന വായ്പക്ക് പ്രതിമാസ ഇഎംഐ 16,729 രൂപയാണ്. ഇതിൽ 13,206 രൂപയും പലിശയിലേക്കാണ് അടക്കുന്നത്. അതായത് വെറും 3,523 രൂപയാണ് പ്രിൻസിപ്പൽ തുകയിലേക്ക് അടക്കുന്നത്. ഇവിടെ നിങ്ങൾ 20 ലക്ഷത്തിൻ്റെ ചിട്ടിയിൽ ചേർന്ന് 30% താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 13,818,00 രൂപയാണ്. എന്നാൽ 25 മാസത്തെ കാലാവധിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കാലാവധി പൂർത്തിയാവുന്നതു വരെ ചിട്ടിയിൽ പങ്കെടുക്കാതെ നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ 2 വർഷം കൊണ്ട് 18,81,800 രൂപ ലഭിക്കുന്നു.
ഈ രണ്ട് വർഷം കൊണ്ട് നിങ്ങൾ വായ്പയിൽ അടക്കുന്നത് 4,18,225 രൂപയാണ്. ചിട്ടി വിളിച്ച് കിട്ടുന്ന പണം കൂടുതലായി മുതലിലേക്ക് അടച്ചു തീർക്കാൻ സാധിച്ചാൽ കുറഞ്ഞ വർഷത്തിനുള്ളിൽ വായ്പ അടച്ചു തീർക്കാം.
അതായത് വായ്പ തുകയുടെ 5 ശതമാനം ഓരോ വര്‍ഷവും നേരത്തെ അടക്കാൻ സാധിച്ചാൽ 20 വര്‍ഷത്തെ വായ്പ 12 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും. ഓരോ വർഷവും നിങ്ങളുടെ ഇഎംഐ തുക 5 ശതമാനം നിരക്കിൽ ഉയര്‍ത്തുകയാണെങ്കില്‍ 20 വര്‍ഷത്തെ ഭവന വായ്പ വെറും 13 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനും സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications