കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ പണം പിൻവലിക്കാൻ ആളുകൾക്ക് ബാങ്ക് എടിഎമ്മുകൾ സന്ദർശിക്കാനും ഭയമാണ്. ലോക്ക്ഡൌൺ നിലനിൽക്കുന്നതിനാൽ ബാങ്കുകൾ ഉൾപ്പെടെ അവശ്യ സേവനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബാങ്ക് ശാഖ സന്ദർശിക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനുമാണ് ബാങ്കുകൾ ആളുകളോട് ആവശ്യപ്പെടുന്നത്.
എടിഎമ്മിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ
നിലവിലെ സാഹചര്യത്തിൽ നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു എടിഎമ്മിൽ എത്തി കാശ് പിൻവലിക്കാൻ സാധിക്കുന്നില്ലെങ്കിൽ ബാങ്കുകൾ പണം നിങ്ങളുടെ വീട്ടിൽ എത്തിക്കും. എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ ഉപഭോക്താക്കൾക്ക് ക്യാഷ് ഡെലിവറി സൗകര്യം നൽകുന്നുണ്ട്. ഈ സേവനത്തെക്കുറിച്ച് കൂടുതൽ അറിയാം.
എസ്‌ബിഐ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഉപഭോക്താക്കൾക്ക് ഈ സൗകര്യം നൽകുന്നുണ്ട്. 'ഡോർസ്റ്റെപ്പ് ഡെലിവറി' സേവനങ്ങൾക്ക് കീഴിൽ പണം ഉപഭോക്താവിന്റെ വീട്ടിൽ എത്തിക്കും. ഈ സൗകര്യം നിലവിൽ മുതിർന്ന പൗരന്മാർക്ക്, ഭിന്നശേഷിയ്ക്കാർക്ക് എന്നിവർക്കാണ് ലഭിക്കുക. എന്നിരുന്നാലും, മെഡിക്കൽ എമർജൻസി സമയങ്ങളിൽ മറ്റ് ഉപഭോക്താക്കൾക്ക് 100 രൂപ നിരക്കിൽ ഈ സൗകര്യം ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ഉപഭോക്താക്കൾക്ക് ഡോർ സ്റ്റെപ് ഡെലിവറി സൗകര്യം ഒരുക്കുന്നുണ്ട്. 5,000 മുതൽ 25,000 രൂപ വരെയാണ് ഇത്തരത്തിൽ വീട്ടിൽ എത്തിച്ചു നൽകുക. ഈ സേവനത്തിനായി ബാങ്ക് 100 മുതൽ 200 രൂപ വരെ ഈടാക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കും ഈ സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ബാങ്ക് ഹോം സർവീസ് സന്ദർശിച്ചോ കസ്റ്റമർ കെയർ സേവനം ഉപയോഗിച്ചോ നിങ്ങളുടെ വീടുകളിൽ പണം ഓർഡർ ചെയ്യാവുന്നതാണ്. രാവിലെ 9 നും ഉച്ചകഴിഞ്ഞ് 2 നും ഇടയിൽ നിങ്ങൾക്ക് പണം ഓർഡർ ചെയ്യാം. കുറച്ച് മണിക്കൂറിനുള്ളിൽ തന്നെ ബാങ്ക് നിങ്ങൾക്ക് പണം എത്തിച്ചു നൽകും. ഐസിഐസിഐ ബാങ്കിന്റെ പരിധി 2000 മുതൽ 2 ലക്ഷം രൂപ വരെയാണ്. കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളും ഉപഭോക്താക്കൾക്ക് ഈ സൗകര്യം നൽകുന്നുണ്ട്.
ഇളവുകൾ
മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നുള്ള ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കൽ ചാർജുകളും ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് തുക നിലനിർത്താത്തതിന് പിഴയും 3 മാസത്തേക്ക് ഈടാക്കില്ലെന്ന് ഇന്നലെ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വ്യക്തികൾ അവശ്യ സേവനങ്ങൾക്ക് മാത്രം ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളുടെ ചാർജുകളും ബാങ്കുകൾ കുറച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications