പിഎഫ് തുക പിന്‍വലിക്കുകയാണോ? ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇങ്ങനെ ഇപിഎഫ് തുക പിന്‍വലിക്കാം

ജീവനക്കാര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഒരു നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണ് ഇപിഎഫ് അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഇത് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തിനായി ജീവനക്കാരെ സഹായിക്കുന്നു.

ജീവനക്കാര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഒരു നിര്‍ബന്ധിത സമ്പാദ്യ പദ്ധതിയാണ് ഇപിഎഫ് അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഇത് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തിനായി ജീവനക്കാരെ സഹായിക്കുന്നു. പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് എന്ന പേരിലാണ് ഈ പദ്ധതി കൂടുതലായും അറിയപ്പെടുന്നത്. ഓരോ മാസവും തന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനമാണ് ജീവനക്കാരന്‍ ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത്. സമാന തുക തൊഴില്‍ ദാതാവും എല്ലാ മാസവും നിക്ഷേപം നടത്തണമെന്നതാണ് ഇപിഎഫ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

ഭാഗികമായോ പൂര്‍ണമായോ തുക പിന്‍വലിക്കാം

ഭാഗികമായോ പൂര്‍ണമായോ തുക പിന്‍വലിക്കാം

അത്യാവശ്യ ഘട്ടങ്ങളില്‍ ഭാഗികമായോ പൂര്‍ണമായോ ഇപിഎഫ് അക്കൗണ്ടിലെ തുക പിന്‍വലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. റിട്ടയര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അക്കൗണ്ടിലെ മുഴുവന്‍ തുകയും ലഭിക്കും. എന്നാല്‍ രണ്ട് മാസത്തിലേറെയായി തൊഴില്‍ രഹിതനായിരിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കിലും പിഎഫ് തുക പിന്‍വലിക്കാം.

നിബന്ധനകള്‍

നിബന്ധനകള്‍

എന്നാല്‍ ഭാഗികമായ പിന്‍വലിക്കലുകള്‍ക്ക് ചില നിബന്ധനകളുണ്ട്. 5 മുതല്‍ 7 വര്‍ഷങ്ങളെങ്കിലും പൂര്‍ത്തായായ ഇപിഎഫ് നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ ഭാഗികമായി പിന്‍വലിക്കുവാന്‍ സാധിക്കുക. കുട്ടികളുടെ ഉപരിപഠനാവശ്യത്തിനോ, സ്ഥലമോ വീടോ വാങ്ങിക്കുന്നതിനോ, ഭവന വായ്പാ തിരിച്ചടവിനായോ, ഇപ്പോള്‍ കോവിഡ് 19 ചികിത്സയ്ക്കായോ പിഎഫ് തുക പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ അതേ സമയം 54 വയസ്സോ അതിന് മുകളിലോ പ്രായമുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ഇത്തരം നിബന്ധനകളൊന്നും ബാധകമല്ല.

ഓഫ്‌ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും

ഓഫ്‌ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും

ഓഫ്‌ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും ഇപിഎഫ് തുക പിന്‍വലിക്കാവുന്നതാണ്. ഓഫ് ലൈന്‍ രീതിയില്‍ പിന്‍വലിക്കുന്നതിനായി കോംപോസിറ്റ് ക്ലെയിം ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കി തുക പിന്‍വലിക്കാവുന്നതാണ്. ഫോറം പൂരിപ്പിച്ചതിന് ശേഷം തൊഴില്‍ ദാതാവിന്റെ സാക്ഷ്യപ്പെടുത്തലോട് കൂടി ഇപിഎഫ്ഒ ഓഫീസില്‍ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി പിന്‍വലിക്കുവാന്‍

ഓണ്‍ലൈനായി പിന്‍വലിക്കുവാന്‍

ഓഫ്‌ലൈന്‍ രീതിയേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഓണ്‍ലൈനായി ഇപിഎഫില്‍ നിന്നും തുക പിന്‍വലിക്കുവാന്‍ സാധിക്കും. ഇതിന്റെ ഘട്ടങ്ങള്‍ താഴെ പറയും പ്രകാരമാണ്.

ഘട്ടം 1

നിങ്ങളുടെ യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) പ്രവര്‍ത്തനക്ഷമമാണെന്നും അത് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെന്നും ഉറപ്പുവരുത്തുക. പേര്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയ വിവരങ്ങളും ശരിയായാണ് നല്‍കിയിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഓണ്‍ലനായി തുക പിന്‍വലിക്കുന്നതിന് തൊഴില്‍ ദാതാവിന്റെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല.

ഘട്ടം 2

യുഎഎന്‍ പോര്‍ട്ടലില്‍ നിങ്ങളുടെ യുഎഎനും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക. ക്യാപ്ച നല്‍കിയതിന് ശേഷം മാത്രമേ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഘട്ടം 3

ഘട്ടം 3

ഓണ്‍ലൈന്‍ സേവനങ്ങള്‍ തെരഞ്ഞെടുക്കുക. അതില്‍ ക്ലെയിം (ഫോറം 31,19&10C) എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 4

അംഗത്തിന്റെ വിവരങ്ങളും കെവൈസി വിവരങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രനില്‍ ദൃശ്യമാകും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിക്കൊണ്ട് വെരിഫൈ ക്ലിക്ക് ചെയ്യാം. ശേഷം,എന്തുകൊണ്ടാണ് പിഎഫ് സേവനം അവസാനിപ്പിക്കുന്നത് എന്നതിന്റെ കാരണം നിങ്ങളവിടെ നല്‍കേണം.

ഘട്ടം 5

സെര്‍ട്ടിഫിക്കറ്റ് ഓഫ് അണ്ടര്‍ടേക്കിംഗ് പോപ് അപ്പ് ആയി സ്‌ക്രീനില്‍ ദൃശ്യമാകും. അതില്‍ യെസ് ക്ലിക്ക് ചെയ്യാം.

ഘട്ടം 6

വീണ്ടും മെനുവില്‍ നിന്നും ഐ വാണ്ട് ടു അപ്ലൈ ഫോര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കണം. അതില്‍ നിന്നും ഒണ്‍ലി പിഫ് വിത്‌ഡ്രോവല്‍ (ഫോറം 19) ക്ലിക്ക് ചെയ്യാം.

ഘട്ടം 7

ഘട്ടം 7

വിലാസം നല്‍കിയതിന് ശേഷം പാസ് ബുക്കിന്റെയോ ചെക്കിന്റെയും സ്‌കാന്‍ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യാം.

ഘട്ടം 8

ഡിസ്‌ക്ലെയിമര്‍ ഓപ്ഷന്‍ ടിക്ക് സെലക്ട് ചെയ്തതിന് ശേഷം ആധാര്‍ ഒടിപിക്കായുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് നല്‍കിക്കൊണ്ട് അപേക്ഷ സമര്‍പ്പിക്കാം.

ഘട്ടം 9

ഈ ഫോറം സമര്‍പ്പിച്ചതിന് ശേഷം ഇതേ പ്രക്രിയ ആവര്‍ത്തിച്ച് ഫോറം 10c സമര്‍പ്പിക്കേണം.

അടുത്ത 15 മുതല്‍ 20 ദിവസങ്ങള്‍ങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ആവശ്യപ്പെട്ട തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X