15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയില്‍ വലിയൊരു തുകയാണ് നിക്ഷേപത്തിലൂടെ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപോപാധിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ 15 വര്‍ഷങ്ങള്‍ കൊണ്ട് 15 ലക്ഷം രൂപ സ്വന്തമാക്കാം എന്നതാണ് ഇവിടെ പറയുവാന്‍ പോകുന്നത്. അതിന് മുമ്പായി പിപിഎഫ് നിക്ഷേപം എന്നാല്‍ എന്താണെന്നും അതിന്റെ പ്രത്യേകത എന്തെന്നും നമുക്കൊന്ന് പരിശോധിക്കാം.

 

Also Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫ് നിക്ഷേപ പദ്ധതിയാണെന്നതും പിപിഎഫിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പിപിഎഫ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും എല്ലാ പാദത്തിലും സര്‍ക്കാര്‍ പരിശോധിച്ച് പുതുക്കുകയാണ് ചെയ്യുക.

Also Read : സ്ഥിര നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി ആമസോണ്‍ പേയിലും

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ നിക്ഷേപകര്‍ക്ക് പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. നിക്ഷേപത്തുകയില്‍ പ്രതിവര്‍ഷാടിസ്ഥാനത്തിലാണ് പലിശ കൂടിച്ചേരുക. ഓരോ മാസത്തിലും 5ാം തീയ്യതിയ്ക്കും അവസാന തീയതിയ്ക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. പിപിഎഫിലൂടെ നിക്ഷേപകര്‍ക്ക് രണ്ട് തരത്തിലുള്ള നേട്ടങ്ങളാണ് ലഭിക്കുന്നത്. സാമ്പത്തീക വര്‍ധനവും ഒപ്പം വരുമാനത്തിലുള്ള നികുതി ലാഭവും.

Also Read : 60 വയസ്സിന് ശേഷം എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ ഈ റിസ്‌കുകള്‍ ഉണ്ടായേക്കാം

പരമാവധി നിക്ഷേപം

പരമാവധി നിക്ഷേപം

പിപിഎഫ് അക്കൗണ്ടില്‍ ഒരു വ്യക്തിയ്ക്ക് ഒരു വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. EEE വിഭാഗത്തിലാണ് പിപിഎഫ് നിക്ഷേപം ഉള്‍പ്പെടുന്നത്. അതിനാല്‍ നിക്ഷേപ തുകയ്ക്ക് മേലും, ലഭിക്കുന്ന പലിശയ്ക്ക് മേലും, മെച്യൂരിറ്റി തുകയ്ക്ക് മേലും നിക്ഷേപകര്‍ക്ക് നികുതി ഇളവ് ലഭിക്കും. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്.

Also Read : ഈ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ ലാഭം പ്രതിക്ഷിക്കരുത്!

തുക പിന്‍വലിക്കുവാന്‍

തുക പിന്‍വലിക്കുവാന്‍

എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കൗണ്ട് ഉടമയ്ക്ക് ചില നയ നിബന്ധനകള്‍ക്ക് വിധേയമായി പിപിഎഫില്‍ നിന്നും തുക പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ സക്രിയമായിരിക്കുന്ന ഒരു പിപിഎഫ് അക്കൗണ്ടില്‍ മാത്രമേ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം നടത്തുവാനും തുക പിന്‍വലിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.

Also Read : തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചോ? എങ്ങനെ നിങ്ങളുടെ പണം തിരികെ നേടാം?

വായ്പാ സേവനം

വായ്പാ സേവനം

മികച്ച ഒരു നിക്ഷേപ ഉപാധി എന്നതിന് പുറമേ മറ്റ് പല നേട്ടങ്ങളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ക്ക് പുറമേ പിപിഎഫില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു നേട്ടമാണ് അതിലൂടെ നിങ്ങള്‍ക്ക് വായ്പാ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും എന്നത്.

Also Read : ഭവന വായ്പകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും; പുതിയ സേവനം ഉടന്‍

വായ്പയ്ക്കായി ഈട് ആവശ്യമില്ല

വായ്പയ്ക്കായി ഈട് ആവശ്യമില്ല

പിപിഎഫില്‍ നിന്നും ലഭിക്കുന്ന വായ്പ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ പണത്തിനായി പെട്ടെന്ന് അത്യാവശ്യം വരുന്ന സാഹചര്യങ്ങളില്‍ അത് നിങ്ങള്‍ക്ക് ഏറെ സഹായകരമായിരിക്കും. പിപിഎഫില്‍ നിന്നും വായ്പ ലഭിക്കുന്നതിനായി നിങ്ങള്‍ യാതൊന്നും തന്നെ ഈടായി നല്‍കേണ്ടതില്ല. കൂടാതെ പിപിഎഫിന്മേല്‍ വായ്പ എടുക്കുന്നത് ചിലവ് കുറഞ്ഞതും പലിശ നിരക്ക് കുറഞ്ഞതുമാണ്. പിപിഎഫ് നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞത് മുതല്‍ 5 വര്‍ഷം തികയുന്നത് വരെയാണ് ഉപയോക്താവിന് പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കുവാന്‍ സാധിക്കുക.

Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

വായ്പ എടുക്കുവാന്‍

വായ്പ എടുക്കുവാന്‍

പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ശേഷം പിപിഎഫില്‍ നിന്നും നമുക്ക് പണം പിന്‍വലിക്കുവാന്‍ സാധിക്കുമെന്ന് ഓര്‍ക്കുക. എന്നാല്‍ നിങ്ങള്‍ പിന്‍വലിക്കുവാന്‍ ആരംഭിച്ചാല്‍ അതിന് ശേഷം പിന്നീട് നിങ്ങള്‍ക്ക് പിപിഎഫില്‍ നിന്നും വായ്പാ സേവനം ലഭ്യമാവുകയില്ല. പിപിഎഫ് നിക്ഷേപം രണ്ട് വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ പിപിഎഫ് അക്കൗണ്ടിലെ തുകയുടെ 25 ശതമാനമാണ് നിങ്ങള്‍ക്ക് വായ്പയായി ലഭിക്കുക.

Also Read : ഈ ബാങ്കില്‍ നിന്നും ലഭിക്കും 'അണ്‍ലിമിറ്റഡ്' സൗജന്യ എടിഎം ഇടപാടുകള്‍

വായ്പാ തിരിച്ചടവ്

വായ്പാ തിരിച്ചടവ്

പിപിഎഫിന്മേല്‍ വായ്പ എടുക്കുമ്പോള്‍ വായ്പയുടെ മുതല്‍ തുകയാണ് ആദ്യം തിരിച്ചടയ്ക്കേണ്ടത്. ശേഷം പലിശയും അടയ്ക്കാം. പ്രതിമാസ ഗഡുക്കളായോ ഒന്നോ രണ്ടോ തവണകളായോ മുതല്‍ തുക തിരിച്ചടയ്ക്കാം. വായ്പ എടുത്ത് 36 മാസങ്ങള്‍ക്കുള്ളില്‍ മുതല്‍ തുക മുഴുവന്‍ തിരിച്ചടച്ചിരിക്കണം. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിന്റെ 1 ശതമാനം അധികമാണ് പിപിഎഫിന്മേലുള്ള വായ്പയുടെ പലിശ നിരക്ക്. നിലവില്‍ പിപിഎഫ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പിപിഎഫില്‍ നിന്നും വായ്പ എടുത്താല്‍ ഈടാക്കുന്ന പലിശ നിരക്ക് 8.1 ശതമാനമായിരിക്കും.

Also Read : സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

പങ്കാളിയുടെ പേരിലും പിപിഎഫ് അക്കൗണ്ട്

പങ്കാളിയുടെ പേരിലും പിപിഎഫ് അക്കൗണ്ട്

റിസ്‌ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നികുതി, നിക്ഷേപ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, നിക്ഷേപകന്‍/ നിക്ഷേപക വിവാഹിതനാണെങ്കില്‍ തന്റെ പങ്കാളിയുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് മികച്ച തീരുമാനമാണ്. പങ്കാളിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നതോട് കൂടി നിക്ഷേപകന് പിപിഎഫ് നിക്ഷേപം ഇരട്ടിയാക്കുവാന്‍ സാധിക്കുമെങ്കിലും ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള പരിധി 1.5 രൂപയായിത്തന്നെ തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.

Also Read : 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

നിക്ഷേപ പരിധി ഉയര്‍ത്താം

നിക്ഷേപ പരിധി ഉയര്‍ത്താം

എന്നാല്‍ പിപിഎഫ് മെച്വൂരിറ്റി തുകയ്ക്ക് മേലും പിപിഎഫില്‍ നേടുന്ന പലിശയ്ക്ക് മേലും ആദായ നികുതി ഇളവ് ലഭിക്കുമെന്ന പ്രത്യേകതയും പിപിഎഫിനുണ്ട്. തന്റെ പങ്കാളിയ്ക്ക് കൂടെ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ നിക്ഷേപകന് പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തുവാനും രണ്ട് പിപിഎഫ് അക്കൗണ്ടുകളില്‍ നിന്നും ലഭിയ്ക്കുന്ന പലിശയ്ക്കും മെച്വൂരിറ്റി തുകയ്ക്കും ആദായ നികുതി ഒഴിവാക്കുവാന്‍ സാധിക്കുകയും ചെയ്യും.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കൂടുതല്‍ നികുതി ഇളവ്

കൂടുതല്‍ നികുതി ഇളവ്

പങ്കാളിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാലും സോഴ്‌സ് ഓഫ് ഇന്‍കം നിക്ഷേപകന്റെ പേരില്‍ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ അതിന്റെ പലിശയും നിക്ഷേപകന്റെ പേരില്‍ തന്നെയാണ് ചേര്‍ക്കപ്പെടുക. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനാല്‍ പങ്കാളിയുടെ പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനം നിക്ഷേപകന്റെ അറ്റാദായത്തില്‍ കാണിക്കുകയുമില്ല. അതുകൊണ്ട് തന്നെ പങ്കാളിയുടെ പിപിഎഫ് അക്കൗണ്ടിലെയും നികുതി ഇളവ് നിക്ഷേപകന് ആസ്വദിക്കാന്‍ സാധിക്കും.

Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!

അച്ചടക്കത്തോടും ചിട്ടയോടും കൂടിയ നിക്ഷേപ രീതി

അച്ചടക്കത്തോടും ചിട്ടയോടും കൂടിയ നിക്ഷേപ രീതി

500 രൂപ മുതലാണ് പിപിഎഫില്‍ നിക്ഷേപം സാധ്യമാവുക എന്ന് നേരത്തേ പറഞ്ഞല്ലോ. ഇനി എങ്ങനെയാണ് 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപയായി പിപിഎഫ് നിക്ഷേപം വളര്‍ത്തുക എന്ന് നമുക്ക് നോക്കാം. അച്ചടക്കത്തോടും ചിട്ടയോടും കൂടിയ നിക്ഷേപ രീതിയിലൂടെ മാത്രമാണ് ഏതൊരു ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ നേടുവാന്‍

15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ നേടുവാന്‍

15 വര്‍ഷ നിക്ഷേപ കാലയളവിലൂടെ പിപിഎഫ് നിക്ഷേപത്തില്‍ നിന്നും 15 ലക്ഷം രൂപ സ്വന്തമാക്കുന്നതിനായി ഓരോ മാസവും നിക്ഷേപം നടത്തേണ്ടുന്നത് 5,000 രൂപാ വീതമാണ്. നേരത്തേ പറഞ്ഞത് പോലെ 15 വര്‍ഷമായിരിക്കും ആകെ നിക്ഷേപ കാലയളവ്. പലിശ നിരക്ക് 7.10 ശതമാനവും. ഈ നിക്ഷേപ കാലയളവില്‍ നാം ആകെ നിക്ഷേപിക്കുന്ന തുക 9 ലക്ഷം രൂപയായിരിക്കും. ആകെ ലഭിക്കുന്ന പലിശാദായം 6,77,840 രൂപയും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആകെ തുക 15 ലക്ഷത്തി എഴുപത്തി എട്ടായിരം രൂപയായിരിക്കും.

Read more about: ppf
English summary

how you can arrange 15 lakh rupees after 15 years through Public Provident Fund account | 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം

how you can arrange 15 lakh rupees after 15 years through Public Provident Fund account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X