എന്ത് ജോലി ചെയ്യുന്ന ആളായാലും ഏത് തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളായാലും ഒരു എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കേണ്ടതിന്റെ പ്രാധാന്യം ഈ കൊറോണക്കാലത്ത് ഏവരും മനസ്സിലാക്കിക്കഴിഞ്ഞു.
എന്ത് ജോലി ചെയ്യുന്ന ആളായാലും ഏത് തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളായാലും ഒരു എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കേണ്ടതിന്റെ പ്രാധാന്യം ഈ കൊറോണക്കാലത്ത് ഏവരും മനസ്സിലാക്കിക്കഴിഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പെട്ടെന്നൊരു നാള് നമ്മുടെ വരുമാനം നിലച്ചാലും അത്തരമൊരു എമര്‍ജന്‍സി ഫണ്ട് കൈയ്യിലുണ്ടെങ്കില്‍ പരിഭ്രമിക്കാതെ സംയമനത്തോടെ ആ സമയത്തെ നേരിടാന്‍ നമുക്ക് സാധിക്കും. എമര്‍ജന്‍സി ഫണ്ട് എന്നത് പേരിന് ഒരു ഫണ്ട് എന്ന രീതിയില്‍ എന്തെങ്കിലും ഒരു തുക കരുതി വച്ചാല്‍ പോരാ. അതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്താണ് എമര്‍ജന്‍സി ഫണ്ട്?
ചുരുങ്ങിയത് ഒരു വര്‍ഷത്തെ നമ്മുടെ മുഴുവന്‍ ചെലവുകളും അഭിമുഖീകരിക്കാന്‍ സാധിക്കുന്ന തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി നമ്മള് കരുതേണ്ടത്. അതില്‍ എത്രയധികം കൂടുന്നോ അത്രയധികം നല്ലത്. അടിയന്തിര സാഹചര്യങ്ങളെ ആത്മവിശ്വാസത്തെ നേരിടാന്‍ അതുവഴി നമുക്ക് സാധിക്കും. ഒപ്പം ജോലി നഷ്ടപ്പെട്ട ഒരു സാഹചര്യമാണെങ്കില്‍ അടുത്ത ജോലി ലഭിക്കും വരെ മറ്റാരുടേയും മുന്നില്‍ ചെന്ന് പണത്തിനായി ആവശ്യപ്പെടേണ്ടിയും വരില്ല. എന്നാല്‍ ചുരുങ്ങിയ പ്രതിമാസ ശമ്പളത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ തുക എമര്‍ജന്‍സി ഫണ്ടായി വകയിരുത്താന്‍ സാധിക്കുക എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്.
എങ്ങനെ ഫണ്ട് വകയിരുത്താം?
ഏത് ശമ്പളത്തില്‍ ജീവിക്കുന്ന വ്യക്തിയായാലും എമര്‍ജന്‍സി ഫണ്ട് എന്നത് എല്ലാവരുടേയും ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് കോവിഡ് നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ആ പാഠങ്ങളിലൂടെ മുന്നോട്ട് പോവുക എന്നത് തന്നെയാണ് നല്ല തീരുമാനം. അതുകൊണ്ടു തന്നെ എമര്‍ജന്‍സി ഫണ്ട് ഒഴിവാക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. എത്ര ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന വ്യക്തിയാണെങ്കിലും മനസ്സ് വച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമുക്ക് എമര്‍ജന്‍സി ഫണ്ട് വകയിരുത്താം.
നിക്ഷേപങ്ങള്‍
ഒറ്റയടിക്ക് മുഴുവന്‍ തുകയും എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റാന്‍ മിക്കവര്‍ക്കും പെട്ടെന്ന് സാധിച്ചു എന്ന വരില്ല. എന്നാല്‍ സമ്പാദ്യം കുറച്ചു കുറച്ചായി സൂക്ഷിച്ചുകൊണ്ട് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഏതൊരാള്‍ക്കും എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കാം. ഇതിനായി ഒരു നിശ്ചിത തുക ഓരോ മാസവും സേവിംഗ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടുകളിലോ നിക്ഷേപിക്കാവുന്നതാണ്. നിങ്ങളുടെ ഒരു മാസത്തെ ആകെ ചെലവ് 25000 രൂപയാണെന്നു കരുതുക. അതായത് ഒരു വര്‍ഷത്തേക്ക് വേണ്ടി വരുന്നത് മൂന്നു ലക്ഷത്തോളം രൂപ. ഈ തുക കണ്ടെത്താന്‍ ഒരു ചിട്ടിയില്‍ ചേരുന്നു എന്ന് കരുതുക. മാസം അയ്യായിരം രൂപ വീതം നിക്ഷേപം നടത്താം. അടുത്ത നാലുവര്‍ഷംകൊണ്ട് 2.4 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. പോസ്റ്റോഫീസ് നിക്ഷേപങ്ങള്‍, ബാങ്ക് റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ എന്നിവ പ്രതിമാസ സമ്പാദ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റ് പദ്ധതികളാണ്. ഇവയില്‍ നിക്ഷേപത്തിനുള്ള പലിശയും ലഭിക്കും. ചെയ്യും.
സേവിംഗ്സ് ചലഞ്ച്
മറ്റൊരു വഴി സേവിംഗ്സ് ചലഞ്ച് എന്നു വിളിക്കാം. ഒരു തുക ആദ്യ ആഴ്ചയില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അമ്പതു രൂപയെന്നു കരുതുക. രണ്ടാമത്തെ ആഴ്ചയില്‍ 100 രൂപ. മൂന്നാമത്തെ ആഴ്ച 150 രൂപ, നാലാമത്തെ ആഴ്ച 200 രൂപ ഇങ്ങനെ 52 ആഴ്ച നിക്ഷേപം നടത്തിപ്പോരുക. അമ്പത്തിരണ്ടാമത്തെ ആഴ്ചയാകുമ്പോള്‍ അക്കൗണ്ടിലെ തുക 68900 രൂപയാകും. ഇത്തരത്തില്‍ അടുത്ത മൂന്നോ നാലോ വര്‍ഷം നിക്ഷേപം നടത്തി ലക്ഷ്യത്തിലെത്താം. അമ്പത് രൂപ ബുദ്ധിമുട്ടാണെങ്കില്‍ അതിന്റെ പകുതി തുക വച്ചും ഈ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ലക്ഷ്യത്തിലെത്തുന്ന സമയ പരിധി ഇരട്ടിക്കുമെന്ന് മാത്രം. ഏതായാലും ഇത്തരത്തില്‍ മികച്ച വഴികള്‍ നമുക്ക് മുന്നില്‍ ഏറെയുണ്ട്. ഇനിയും എമര്‍ജന്‍സി ഫണ്ടിനെ പറ്റി ചിന്തിച്ച് തുടങ്ങിയിട്ടില്ലാത്തവര്‍ ഉടന്‍ ഫണ്ട് സ്വരൂപിക്കാന്‍ തുടങ്ങിക്കോളൂ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications