നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബിഎംഐയ്ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കണക്കാക്കുന്നതില്‍ എന്താണ് പ്രാധാന്യം?
നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബിഎംഐയ്ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കണക്കാക്കുന്നതില്‍ എന്താണ് പ്രാധാന്യം? ഇന്‍ഷുറന്‍സ് പ്രീമിയം തുകയായി എത്ര രൂപ അടയ്ക്കുവാന്‍ സാധിക്കുമെന്ന് കണക്കാക്കുവാന്‍ നിങ്ങളുടെ ബിഎംഐ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വഴി സാധിക്കും.

ഒരു വ്യക്തിയുടെ ഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തെയാണ് ബിഎംഐ എന്ന് പറയുന്നത്. ഒരാള്‍ ഭാരക്കുറവുള്ള വ്യക്തിയാണോ, അയാള്‍ക്ക് ഭാരക്കൂടുതലുണ്ടോ അതോ പൊണ്ണത്തടിയാണോ എന്നൊക്കെ മനസ്സിലാക്കുവാന്‍ ഇഎംഐ കണക്കാക്കുന്നത് വഴി സാധിക്കും. ഒരാളുടെ കിലോ ഗ്രാമിലുള്ള ഭാരത്തെ അയാളുടെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിക്കുമ്പോഴാണ് ഇഎംഐ കണ്ടെത്താന്‍ സാധിക്കുക.
ഓണ്‍ലൈനായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇഎംഐ കണ്ടെത്തുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ഭാരവും ഉയരവും നല്‍കുക എന്നത് മാത്രമാണ് ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു അളവ് മാത്രമായും നിങ്ങള്‍ക്ക് നല്‍കാം. അതിനനുസരിച്ച് വേണ്ട ബാക്കിയുള്ള അളവുകള്‍ അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും.
എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ വെബ്സൈറ്റില്‍ മൂന്ന് വ്യത്യസ്ത രീതിയില്‍ ഇഎംഐ കണക്കാക്കാനുള്ള വിശദമായ രീതികള്‍ നല്‍കിയിട്ടുണ്ട്.
- ബിഎംഐ 18.5 ല്‍ കുറവാണെങ്കില്‍ നിങ്ങള്‍ ഭാരക്കുറവുള്ള വ്യക്തിയാണ്
- ബിഐംഐ 18.5 മുതല്‍ 24.9 വരെയാണ് നിങ്ങള്‍ ആരോഗ്യവാനായ ഒരു വ്യക്തിയാണ്.
- ബിഎംഐ 25നും 29.9നുമിടയിലാണെങ്കില്‍ നിങ്ങള്‍ക്ക് ശരീരഭാരം അമിതമാണ്.
- ബിഎംഐ 30നും മുകളിലാണെങ്കില്‍ നിങ്ങള്‍ പൊണ്ണത്തടിയുള്ള വ്യക്തിയാണെന്നര്ഥം.
പുരുഷനും സ്ത്രീയ്ക്കും ഇഎംഐ അളവില്‍ കാര്യമായ വ്യത്യാസങ്ങളില്ല. എങ്കിലും സാധാരണ ഗതിയില്‍ പുരുഷന്മാരുടെ ഇഎംഐ സ്ത്രീകളുടേതിനേക്കാള്‍ കൂടുതലായിരിക്കും.
ബിഎംഐ നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കുന്നതെങ്ങനെ?
ബിഎംഐ എന്നത് നിങ്ങള്‍ എത്രമാത്രം ആരോഗ്യവാനാണ് എന്നതിന്റെ സൂചികയാണ്. ഉയര്‍ന്ന ബിഎംഐ നിങ്ങള്‍ക്ക് ഡയബെറ്റിസും പൊണ്ണത്തടി കൊണ്ടുള്ള മറ്റ് അസുഖങ്ങളും ഹൃദയ സംബന്ധിയായ അസുഖങ്ങളും പിടിപെടാന്‍ സാധ്യതകള്‍ കൂടുതലുള്ള വ്യക്തിയാണെന്നാണ് വ്യക്തമാക്കുന്നത്. അതായത് അത്തരമൊരു വ്യക്തിക്ക് വേണ്ടുന്ന ചികിത്സകളും മെഡിക്കല്‍ ചിലവുകളുമൊക്കെ ഏറെ വരുമെന്ന് സാരം. സ്വാഭാവികമായും അപ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലും വര്‍ധനവുണ്ടാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
