ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. ക്രെഡിറ്റ് കാർഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് കൂടുതൽ ലളിതമാക്കുന്നു. മാത്രമല്ല ആവശ്യമെങ്കിൽ വായ്പ പോലെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം എടുക്കാനും സാധിക്കും. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡിലൂടെ വലിയ പർച്ചേസുകൾ നടത്തേണ്ടി വരുമ്പോൾ ഇ.എം.ഐ മാർഗത്തിലൂട പ്രതിമാസ തവണകളായി തിരിച്ചടവ് തുകയെ ക്രമീകരിക്കാനും സാധിക്കും.
ക്രെഡിറ്റ് കാർഡിനും വായ്പകൾക്കും അപേക്ഷിക്കുമ്പോൾ ഇയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് നേട്ടം ഉറപ്പാക്കും. അതായത് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോറുകളിൽ ഭൂരിഭാഗവും വായ്പാ തിരിച്ചടവും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവുമാണ്. എന്നാൽ മൊബൈൽ ബിൽ പോലുള്ള ബില്ലുകൾ അടച്ചാലും അവ ക്രെഡിറ്റ് യോഗ്യതയുള്ളതായി തുടരുമോ എന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്.
നിങ്ങളുടെ മൊബൈൽ ബിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും? ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇതിനെ കുറിച്ച് വിശദമായി അറിയാം;
സത്യത്തിൽ മൊബൈൽ ബില്ലുകൾ അടക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. മൊബൈൽ ബില്ലുകൾ കൃത്യസമയത്ത് അടച്ചാൽ അത് നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് യോഗ്യതയെ പോസിറ്റീവായി പ്രതിഫലിപ്പിക്കും. പക്ഷേ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഇത് പ്രതിഫലിക്കില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ഇത് നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതത്തെയും ബാധിക്കില്ല .
ഇന്ത്യൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളായ CIRF ഹൈ മാർക്ക്, എക്സ്പീരിയൻ, ഇക്വിഫാക്സ്, CIBIL എന്നിവ ക്രെഡിറ്റ് സ്കോറുകൾ നിർണ്ണയിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ലോൺ ഇ.എം.ഐകൾ, മറ്റ് ക്രെഡിറ്റ് ഇടപാടുകൾ എന്നിവയുടെ പേയ്‌മെന്റുകൾ പ്രധാനമായും കണക്കിലെടുക്കുന്നു. അതിനാലാണ് ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പകളും കൃത്യമായി തിരിച്ചടക്കണമെന്ന് പറയുന്നത്. തിരിച്ചടവുകൾ മുടങ്ങിയാൽ അത് നിങ്ങളുടെ മൊത്തം ക്രെഡിറ്റ് യോഗ്യതയെ തകിടം മറിക്കും.
ക്രെഡിറ്റ് സ്കോർ ഉപയോഗത്തിൻ്റെ ഭാവിയിലെ മാറ്റങ്ങൾ എന്തെല്ലാം..?
മൊബൈൽ ബില്ലുകൾ പോലുള്ള യൂട്ടിലിറ്റി ബില്ലുകളുടെ പേയ്‌മെന്റ് കൂടി കണക്കിലെടുത്ത് ക്രെഡിറ്റ് യോഗ്യത നിർണയിക്കുന്നതിനുള്ള മറ്റ് ചില ക്രെഡിറ്റ് സ്കോറിംഗ് മോഡലുകൾ അറിഞ്ഞിരിക്കണം. ഉറപ്പുള്ള ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത വ്യക്തികൾക്ക് ക്രെഡിറ്റ് സ്കോറുകൾ നൽകുന്നതിനാണ് ഈ മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ മോഡലുകൾ നിലവിൽ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഇതിൻ്റെ രൂപകൽപ്പന നടന്നു കൊണ്ടിരിക്കുന്നു. കാലാതാമസമില്ലാതെ ഇന്ത്യയിൽ ഇവ എത്തും.
ഈ മോഡൽ എത്തിയാൽ ക്രെഡിറ്റ് സ്കോർ എന്ന പേടി സ്വപ്നത്തിന് ഏറ്റവും വലിയ പരിഹാരമായിരിക്കും. മാത്രമല്ല വായ്പ നിരസിക്കുന്നതു പോലുള്ള പ്രശ്നങ്ങളിൽ നിന്നും വലിയൊരു ആശ്വാസം നൽകാൻ സാധിക്കും.

അടയ്ക്കാത്ത ബില്ലുകളുടെ അപകടസാധ്യതകൾ എന്തൊക്കെയാണ്?
നിങ്ങളുടെ മൊബൈൽ ഫോണിൻ്റെ ബില്ലുകൾ യഥാസമയം അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നില്ല. എന്നാൽ വൈകിയ പേയ്‌മെന്റുകൾക്കുള്ള ബില്ലുകൾ ഒരു കളക്ഷൻ ഏജൻസിക്ക് കൈമാറുകയാണെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനെയോ ക്രെഡിറ്റ് സ്കോറിനെയോ പ്രതികൂലമായി ബാധിക്കും. കുടിശ്ശികയുള്ള തുക പിന്നീട് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ദൃശ്യമാകും, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും.
നിങ്ങൾ വായ്പയെടുത്ത പണത്തിന്റെയോ സേവനത്തിന്റെയോ തിരിച്ചടവ് സംബന്ധിച്ച് കൃത്യമായി അടക്കുക എന്നത് ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. അതിനാൽ, നിങ്ങളുടെ മൊബൈൽ ബിൽ അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കില്ല. എന്നിരുന്നാലും ബിൽ പേയ്മെൻ്റ് കൃത്യമായി തിരിച്ചടച്ചു എന്ന് ഉറപ്പ് വരുത്തുന്നത് വളരെ നല്ലതാണ്. അതുവഴി നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല, മാത്രമല്ല വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ അത് ഉറപ്പാക്കാനും സാധിക്കും.
ഒരു നല്ല ക്രെഡിറ്റ് സ്കോർ എങ്ങനെ നിലനിർത്താം...?
നല്ല ക്രെഡിറ്റ് സ്കോർ എന്നത് നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗത്തെയും ക്രെഡിറ്റ് ഹിസ്റ്ററിയെയും അടിസ്ഥാനമാക്കിയാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകളുടെയും ലോൺ ഇ.എം.ഐകളുടെയും സമയബന്ധിതമായ പേയ്‌മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം 30% ൽ താഴെയാണെന്ന് ഉറപ്പാക്കണം. ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണയായി 1 ലക്ഷം പരിധിയുള്ള ഒരു ക്രെഡിറ്റ് കാർഡ് ലഭിച്ചാൽ 1 ലക്ഷത്തിൽ പർച്ചേസ് ചെയ്യുന്നവരുണ്ട്. അവരുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞേക്കാം.
കൂടാതെ പതിവായി ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് ഒഴിവാക്കുക. സാധാരണയായി 750 ന് മുകളിലുള്ള ഉയർന്ന ക്രെഡിറ്റ് സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ കണക്കിൽ കൂടുതൽ സ്കോർ ലഭിച്ചാൽ അനുകൂലമായ നിബന്ധനകളിലും കുറഞ്ഞ പലിശ നിരക്കിലും ലോണുകളും ക്രെഡിറ്റ് കാർഡുകളും നേടാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ക്രെഡിറ്റ് ഹെൽത്ത് ഉയർത്താനുള്ള പ്രധാന പോയിൻ്റുകൾ..
ക്രെഡിറ്റിന്മേലുള്ള ബില്ലുകളുടെ പേയ്‌മെന്റിന് പുറമേ, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനും തെറ്റുകളുണ്ടെങ്കിൽ അവ കണ്ടെത്തി തിരുത്താനും സാധിക്കുന്നത് നല്ലതാണ്. സാധാരണയായി നിങ്ങൾക്ക് വർഷത്തിലൊരിക്കൽ ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസികളിൽ നിന്ന് സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കാൻ അർഹതയുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പൂർണ്ണ വ്യക്തതയ്ക്കും നിങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയെ ബന്ധപ്പെടണം.
ദീർഘ കാലത്തെ ക്രെഡിറ്റ് ഹിസ്റ്ററിയും വ്യത്യസ്ത ക്രെഡിറ്റുകളുടെ ഉപയോഗവും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുന്നു. ഈ രീതിയിൽ, നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ക്രെഡിറ്റ് റിപ്പോർട്ടും കൂടുതൽ സാമ്പത്തിക അവസരങ്ങളും നേടാൻ കഴിയും.
ക്രെഡിറ്റ് സ്കോർ തരം
സി.ആർ.ഐ.എഫ് ഹൈ മാർക്ക് സ്കോർ: 300 മുതൽ 900 വരെയാണ് ഈ സ്കോർ കണക്കാക്കുന്നത്.
എക്സ്പീരിയൻ ക്രെഡിറ്റ് സ്കോർ: എക്സ്പീരിയൻ 300 മുതൽ 900 വരെയാണ് കണക്കാക്കുന്നത്. തിരിച്ചടവ് ഹിസ്റ്ററി, വായ്പ പരിധി, ക്രെഡിറ്റ് ഹിസ്റ്ററി ദൈർഘ്യം, സമീപകാല ക്രെഡിറ്റ് പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സാമ്പത്തിക ആരോഗ്യം വിശകലനം ചെയ്യുന്നു.
ഇക്വിഫാക്സ് ക്രെഡിറ്റ് സ്കോർ: ഇക്വിഫാക്സ് 300-900 പരിധിക്കുള്ളിലാണ് സ്കോർ നിർണയിക്കുന്നത്. തിരിച്ചടവ് ഹിസ്റ്ററി, ക്രെഡിറ്റ് ഹിസ്റ്ററി ദൈർഘ്യം, ക്രെഡിറ്റ് വിനിയോഗം എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പക്കാരെ വിലയിരുത്തുന്നത്.
സിബിൽ സ്‌കോർ: ഇത് 300 മുതൽ 900 വരെയാണ് കണക്കാക്കുന്നത്. 750 അല്ലെങ്കിൽ അതിനു മുകളിലുള്ള സ്‌കോർ മികച്ചതായി കണക്കാക്കപ്പെടുന്നു, അതേസമയം 650-ൽ താഴെ സ്‌കോർ ഉള്ളവർക് സുരക്ഷിതമായ വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ലഭിക്കുന്നത് പ്രയാസകരമാവും.
ഈ സ്കോറുകളെല്ലാം നിങ്ങൾക്ക് ഗുണം ചെയ്യും. ഇതിൽ നിശ്ചയിച്ചിട്ടുള്ള നമ്പറുകളിൽ എപ്പോഴും 750ൽ കൂടുതൽ നിലനിർത്താൻ ശ്രദ്ധിക്കുക. വായ്പ എടുക്കുവാനും പലിശയിലൂടെ വരുന്ന കടബാധ്യത ഒഴിവാക്കുവാനും ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications