സാമ്പത്തികര ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടി തന്നേക്കാം. അതേ സമയം അവയില്‍ ധാരാളം റിസ്ക് ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും നിക്ഷേപം നടത്തുന്നതിന് മുന്നോടിയിയ ആഴത്തിലുള്ള ഒരു അന്വേഷണം
സാമ്പത്തികര ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടി തന്നേക്കാം. അതേ സമയം അവയില്‍ ധാരാളം റിസ്ക് ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും നിക്ഷേപം നടത്തുന്നതിന് മുന്നോടിയിയ ആഴത്തിലുള്ള ഒരു അന്വേഷണം നിങ്ങള്‍ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്ന നിക്ഷേപ പദ്ധതിയെക്കുറിച്ച് നടത്തേണ്ടതാണ്.

റിസ്കിന്റെയും നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആദായവുമാണ് ഇതില്‍ പ്രധാനമായും പരിശോധിക്കേണ്ടത്. റിസ്ക് സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങളെ മൂന്നായി തരം തിരിക്കാം. ഇക്വിറ്റി, ഡെബ്റ്റ് ഹൈബ്രിഡ് എന്നിവയാണവ. എന്നാല്‍ അതേ സമയം റിസ്ക് മാത്രമാകരുത് ഒരു വ്യക്തി നിക്ഷേപം തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനെ. അതിനൊപ്പം നിക്ഷേപകന്റെ സാമ്പത്തീക ലക്ഷ്യങ്ങള്‍, നിക്ഷേപ വ്യാപ്തി തുടങ്ങിയ ഘടകങ്ങളും വിലയിരുത്തി വേണം നിക്ഷേപം തെരഞ്ഞെടുക്കാന്‍.
കുറഞ്ഞ റിസ്കില്‍ മികച്ച ആദായം നേടുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഹൈബ്രിഡ് ഫണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരം ഫണ്ടുകളില്‍ വിശാലമായി ആസ്തി ഗണങ്ങളിലാണ് നിക്ഷേപകര്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നത്. അത് പലപ്പോഴും ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകളുടെ മിശ്രണം ആകാം.
എന്താണ് ഹൈബ്രിഡ് ഫണ്ടുകള്‍?
ഇക്വിറ്റി ഫണ്ടുകളുടേയും ഡെബ്റ്റ് ഫണ്ടുകളുടേയും മിശ്രണമായിരിക്കും ഹൈബ്രിഡ് ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോവില്‍ ഉണ്ടായിരിക്കുക. ശരിയായ ഒരു ഹൈബ്രിഡ് ഫണ്ട് സമതുലിതമായ റിസ്ക്- ആദായ അനുപാത്തോടെ നിക്ഷേപകന് ഇക്വിറ്റി, ഡെബ്റ്റ് വിപണികളില്‍ നിന്ന് പരമാവധി നേട്ടം നിക്ഷേപകന് നേടിക്കൊടുക്കും.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൂലധന വളര്‍ച്ചയോടൊപ്പം ഹൈബ്രിഡ് ഫണ്ടുകള്‍ സ്ഥിരമായ ആദായവും നിക്ഷേപകര്‍ക്ക് നല്കുന്നു. സാധാരണഗതിയില്‍ ഒരു ഫണ്ട് മാനേജരാണ് ഇത്തരം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. നിക്ഷേപകന്റെ നിക്ഷേല ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഫണ്ട് മാനേജര്‍ പോര്‍ട്ട് ഫോളിയോ തയ്യാറാക്കുകയും അതുപ്രകാരം ഇക്വിറ്റി, ഡെബ്റ്റ് ഇന്സ്ട്രുമെന്റുകളിലേക്ക് നിക്ഷേപ തുക വിന്യസിക്കുകയും ചെയ്യും. വിപണിയുടെ നില അനുസരിച്ച് ഫണ്ട് മാനേജരാണ് ആസ്തികള്‍ വില്‍ക്കുന്നതും വാങ്ങിക്കുന്നതും സംബന്ധിച്ച ഓരോ ദിവസത്തേയും തീരുമാനം കൈക്കൊള്ളുന്നത്.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം?
ഇത്തരം ഫണ്ടുകള്‍ ഡെബ്റ്റ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന റിസ്ക് ഘടകങ്ങള്‍ ഉള്ളവയാണ്. എന്നാല്‍ അതേസമയം ഇക്വിറ്റി ഫണ്ടുകളേക്കാള്‍ സുരക്ഷിതത്വുമുണ്ട്. ചെറിയ അളവില്‍ റിസ്ക് എടുക്കുവാന്‍ താത്പര്യമുള്ള പല നിക്ഷേപകരും ഡെബ്റ്റ് ഫണ്ടുകളേക്കാള്‍ ആദായം ലഭിക്കുന്നതിനാല്‍ നിക്ഷേപത്തിനായി ഹൈബ്രിഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാറുണ്ട്.
കൂടാതെ, ആദ്യമായി നിക്ഷേപത്തിലേക്ക് ചുവട് വയ്്ക്കുന്ന ഒരു വ്യക്തിയ്ക്കും ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ അനുയോജ്യമാണ്. ഫണ്ട് മാനേജര്‍ നിക്ഷേപ തീരുമാനങ്ങളെല്ലാം എടുക്കുമെന്നത് അത്തരം നിക്ഷേപകര്‍ക്ക് ഗുണകരമാകും. ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ മികച്ചം നേട്ടം സ്വന്തമാക്കുവാന്‍ ഹൈബ്രിഡ് നിക്ഷേപങ്ങളിലൂടെ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications