ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ ശ്രദ്ധിക്കുക; ജനുവരി 15 മുതൽ പുതിയ നിയമങ്ങൾ വരുന്നു

നിങ്ങളുടെ വാലറ്റിൽ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉണ്ടോ? എങ്കിൽ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ചില മാറ്റങ്ങൾ ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. റിവാർഡ് പോയിന്റുകൾ, വാർഷിക ഫീസ് നിരക്കുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലാണ് ബാങ്ക് സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. 2026 ജനുവരി 15 മുതൽ ഈ മാറ്റങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. പ്രധാന മാറ്റങ്ങൾ അറിയാം;

റിവാർഡ് പോയിന്റുകൾ

ഐസിഐസിഐ ബാങ്ക് എമറാൾഡ് മെറ്റൽ ക്രെഡിറ്റ് കാർഡ് ഉടമകൾ റീട്ടെയിൽ ഇടപാടുകൾക്കായി ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 6 ഐസിഐസിഐ ബാങ്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും.

ബുക്ക് മൈഷോ ആനുകൂല്യങ്ങൾ

സിനിമാപ്രേമികൾക്ക് മികച്ച ആനുകൂല്യങ്ങളാണ് ഐസിഐസിഐ ബാങ്കിൻ്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ വഴി വാ​ഗ്ദാനം ചെയ്യുന്നത്. അതായത് മുൻ പാദത്തിൽ 25,000 രൂപയെങ്കിലും ചെലവഴിച്ച ഉപഭോക്താക്കൾക്ക് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വമ്പൻ ഓഫറുകൾ ലഭിക്കുന്നു.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു

ആഡ്-ഓൺ കാർഡിൻ്റെ ഫീസ് നിരക്ക്

ഐസിഐസിഐ ബാങ്ക് എമറാൾഡ് മെറ്റൽ ക്രെഡിറ്റ് കാർഡുള്ളവർക്കാണ് ഈ പരിഷ്കരണം ബാധകമാവുന്നത്. 2026 ജനുവരി 15-നോ അതിനുശേഷമോ ഇഷ്യൂ ചെയ്യുന്ന എല്ലാ ആഡ്-ഓൺ കാർഡുകൾക്കും 3,500 രൂപ ഒറ്റത്തവണയായി ഫീസ് അടക്കേണ്ടി വരും.

ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ്

  • ടൈംസ് ബ്ലാക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിൻ്റെ ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് 1.49% ആയിരിക്കും.
  • ഐസിഐസിഐ ബാങ്ക് എമറാൾഡ് മെറ്റൽ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എമറാൾഡ് ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എമറാൾഡ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് എന്നിവയുടെ ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് 2.00% ആയിരിക്കും.
  • മെയ്ക്ക് മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് ട്രാവൽ ക്രെഡിറ്റ് കാർഡിന്, ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് 0.99% ആണ്
  • ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന്, ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് 1.99% ആണ്
  • മെയ്ക്ക് മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്, മെയ്ക്ക് മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നിവയുടെ ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് 3.50% ആണ്.

കയ്യിലുള്ള പണം എഫ്.ഡി ഇടാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, മുതിർന്ന പൗരന്മാർക്ക് കൂടുതൽ സമ്പാദിക്കാം

ഇടപാട് ഫീസ്

ഡ്രീം11, റമ്മി കൾച്ചർ, ജംഗ്ലീ ഗെയിംസ്, എംപിഎൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന ഇടപാടുകൾക്ക് ജനുവരി 15 മുതൽ 2% ഫീസ് ഈടാക്കും.

ആമസോൺ പേ, പേടിഎം, മൊബിക്വിക്, ഫ്രീചാർജ്, ഒലമണി തുടങ്ങിയ തേർഡ് പാർട്ടി വാലറ്റുകളിലേക്ക് ഫണ്ട് ലോഡ് ചെയ്യുമ്പോൾ 5,000 രൂപയോ അതിൽ കൂടുതലോ ഇടപാട് നടത്തിയാൽ 1% ഫീസ് ഈടാക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X