ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

നിങ്ങള്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താവ് ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെ എളുപ്പം ചില ക്ലിക്കുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം!. ഐമൊബൈല്‍ പേ എന്ന ആപ്ലിക്കേഷനിലൂടെ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് പബ്ലിക്

നിങ്ങള്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താവ് ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെ എളുപ്പം ചില ക്ലിക്കുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം!. ഐമൊബൈല്‍ പേ എന്ന ആപ്ലിക്കേഷനിലൂടെ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) നിക്ഷേപം നടത്തുവാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.

 

ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു കൊണ്ട് ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന സംവിധാനത്തെക്കുറിച്ചും അതിന്റെ പ്രക്രിയകളെക്കുറിച്ചും ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ icicibank.com ല്‍ നിന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.

Also Read : പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനൊപ്പം (പിപിഎഫ്) നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ. ഐമൊബൈല്‍ പേ ആപ്പിലൂടെ ഡിജിറ്റല്‍ രീതിയില്‍ നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യാം - ഐസിഐസിഐ ബാങ്ക് ട്വിറ്ററില്‍ കുറിച്ചു. ഐമൊബൈല്‍ പേ ആപ്ലിക്കേഷന്റെ പ്രവര്‍ത്തന രീതിയും സേവനങ്ങളും ട്വിറ്ററില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അവ ഇപ്രകാരമാണ്.

1. നിര്‍ദേശങ്ങള്‍ നല്‍കാം
2. തുക ചേര്‍ക്കാം
3. സ്റ്റേറ്റ്‌മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

നിക്ഷേപിക്കുന്ന തുകയ്ക്ക് ആകര്‍ഷകമായ പലിശ നിരക്കും ആദായവും നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പിപിഎഫ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത് വഴിയുള്ള നേട്ടങ്ങള്‍ നമുക്കൊന്ന്് പരിശോധിക്കാം.

Also Read : നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

1. സര്‍ക്കാറിന്റെ മേല്‍ നോട്ടത്തിലുള്ള സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്
2. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം വര്‍ഷം 1,50,000 രൂപ വീതം നികുതി ഇളവ് പിപിഎഫ് നിക്ഷേപകന് ലഭിക്കും
3. പിപിഎഫില്‍ ഏറ്റവും ചുരുങ്ങിയത് 500 രൂപ എങ്കിലും ഒരു വ്യക്തിയ്ക്ക് സ്ഥിരമായി നിക്ഷേപം നടത്താം

4. നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായില്‍ ഭാഗികമായി പിന്‍വലിക്കല്‍ സേവം നിക്ഷേപകന് ലഭിക്കും.

5. നിക്ഷേപ തുകയുടെ വളര്‍ച്ച പിപിഎഫ് ഉറപ്പ് നല്‍കുന്നു

ഇനി ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെയാണ് പിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം.

Also Read : എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

  • ഇതിനായി ഐസിഐസിഐ ഉപയോക്താവ് ആദ്യം ചെയ്യേണ്ടത് ഐമൊബൈല്‍ പേ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത്ത് ലോഗ് ഇന്‍ ചെയ്യുകയാണ്.
  • ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഇന്‍വസ്റ്റ് ആന്റ് സെക്യൂര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിന് കീഴില്‍ വരുന്ന പിപിഎഫ്/ എന്‍പിഎസ് എന്നത് തെരഞ്ഞെടുക്കാം.
  • അപ്ലൈ നൗ എന്നതില്‍ ക്ലിക്ക് ചെയ്യുക
  • നയനിബന്ധനകള്‍ അംഗീകരിക്കുക

Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

  • പിന്നീട് ഉപയോക്താവ് ആദ്യ നിക്ഷേപ തുക എത്രയാണെന്ന് നല്‍കണം, ശേഷം ഡെബിറ്റ് അക്കൗണ്ട് തെരഞ്ഞെടുക്കാം. നോമിനി ഓപ്ഷന്‍ തെരഞ്ഞെടുത്തതിന് ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യാം.
  • പിന്നീട് ഉപയോക്താവ് തന്റെ ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ നല്‍കിയതിന് ശേഷം പ്രൊസീഡ് ക്ലിക്ക് ചെയ്യാം.
  • വീണ്ടും ആധാര്‍ നമ്പര്‍ നല്‍കി ഒടിപിയ്ക്കായ് റിക്വസ്റ്റ് നല്‍കാം
  • ഒടിപി നല്‍കിയതിന് ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  •  ഇ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കണ്‍ഫേം ക്ലിക്ക് ചെയ്യാം. നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തയ്യാറായിക്കഴിഞ്ഞു. ഇനി ഉപയോക്താവിന് അപേക്ഷ കാണുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X