കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രമുഖ സ്വാകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിം ബാലൻസ് തുക ഉയർത്തിയത്. മെട്രോ, നഗരങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകളിൽ 50000 രൂപയാണ് മിനിമം ബാലൻസ്. നേരത്തെ ഇത് 10000 രൂപയായിരുന്നു. ഇതോടെ ഐസിഐസിഐ ബാങ്കിന്‍റെ മിനിമം ശരാശരി ബാലൻസ് ഇന്ത്യൻ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്കായി മാറി. സാമ്പത്തിക ശേഷി കൂടുതലുള്ള ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനും, അത്തരം നിക്ഷേപകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ബാങ്കിന്‍റെ ഈ നീക്കം.
രാജ്യത്തെ മറ്റ് സ്വകാര്യ ബാങ്കുകളുടേയും പൊതുമേഖലാ ബാങ്കുകളുടേയും മിനിമം ബാലൻസ് തുക എത്രയാണെന്ന് നമുക്ക് നമുക്ക് പരിശോധിച്ചാലോ. പല ബാങ്കുകളും മിനിമം ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നില്ല. അവ ഏതൊക്കെയാണെന്നും നമുക്ക് നോക്കം.
കുറഞ്ഞ മിനിമം ബാലൻസ്
ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 10,000 രൂപ എന്ന താരതമ്യേന കുറഞ്ഞ മിനിമം ശരാശരി ബാലൻസ് നിലനിർത്തുന്നത് തുടരുന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ തുടങ്ങിയ സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളും ഉപഭോക്താക്കളോട് മിനിമം ശരാശരി ബാലൻസ് 10,000 രൂപ നിലനിർത്താൻ ആവശ്യപ്പെടുന്നു.

മിനിമം ബാലൻസ് വേണ്ടേ വേണ്ട
പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് നിബന്ധനകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്ന സമയത്താണ് ഐസിഐസിഐ ബാങ്ക് മിനിമം ബാലൻസ് 50000 രൂപയാക്കി ഉയർത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 ൽ മിനിമം ബാലൻസ് നിബന്ധന നീക്കം ചെയ്തു. കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഉപഭോക്തൃ സൗകര്യവും സാമ്പത്തിക ഉൾപ്പെടുത്തലും ചൂണ്ടിക്കാട്ടി അത്തരം നിയമങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും...?
സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ തമ്മിലുള്ള നയങ്ങളിലെ വ്യത്യാസം വ്യക്തമാണ്. പൊതുമേഖലാ ബാങ്കുകൾ വോളിയം വളർച്ചയും ഉപഭോക്തൃ ഏറ്റെടുക്കലും പിന്തുടരുമ്പോൾ, സ്വകാര്യ ബാങ്കുകൾ അവരുടെ ഉപഭോക്തൃ അടിത്തറയെ കൂടുതൽ കരുത്തുള്ളതാക്കുകയും സേവന നിലവാരത്തെ ഉയർത്തുകയും ചെയ്യുകയാണെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഐസിഐസിഐ സേവിംഗ്സ് അക്കൗണ്ടിൽ 50,000 രൂപ സൂക്ഷിക്കാത്ത നഗര അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസ പിഴകൾ നേരിടേണ്ടി വന്നേക്കാം.
ഇതിനു പുറമേ, സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ പണമിടപാടുകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ ബാങ്ക് നിലനിർത്തുന്നു. അതായത്, ഐസിഐസിഐ ബാങ്ക് ശാഖകളിൽ നിന്ന് പ്രതിമാസം മൂന്ന് തവണ മാത്രം സൗജന്യമായി പണം നിക്ഷേപിക്കാനോ അല്ലെങ്കിൽ പിൻവലിക്കാനോ ഉപഭോക്താക്കൾക്ക് സാധിക്കും. നിക്ഷേപങ്ങളിലും പിൻവലിക്കലുകളിലും ഉൾപ്പെടെ, ഇവയ്ക്ക് പ്രതിമാസം ആകെ ഒരു ലക്ഷം രൂപയുടെ മൂല്യപരിധി ബാധകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications