ഐസിഐസിഐ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷ വാർത്ത. ആഗസ്റ്റ് 1 മുതൽ ഐസിഐസിഐ ബാങ്കിൻ്റെ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി ഉയർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചാ വിഷയവുമായിരുന്നു. അതായത് മിനിമം ബാലൻസ് 50,000 രൂപയാക്കണം എന്നതായിരുന്നു ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ഈ പ്രഖ്യാപനം ബാങ്ക് തന്നെ പിൻവലിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം പിൻവലിച്ചിരിക്കുന്നത്.
പുതിയ മാറ്റം അനുസരിച്ച് മെട്രോ, നഗര പ്രദേശങ്ങൾക്കായുള്ള പ്രതിമാസ ശരാശരി ബാലൻസ് (MAB) 50,000 രൂപയിൽ നിന്ന് 15,000 രൂപയായി കുറച്ചുവെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കുന്നു. ഇത് ആശ്വാസകരമാവുന്ന വാർത്തയാണ്. കാരണം 50,000 രൂപ മിനിമം ബാലൻസ് നിലനിർത്തുകയെന്നത് അത്ര നിസ്സാരമല്ല. 2015നു ശേഷമുള്ള ബാങ്കിൻ്റെ ആദ്യത്തെ പരിഷ്കരണമായിരുന്നു ഇത്. ഇതുവരെ പ്രതിമാസ ശരാശരി ബാലൻസ് 10,000 രൂപയായിരുന്നു.
എന്നാൽ ശമ്പള അക്കൗണ്ടുകൾ, 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, പിഎം ജൻ ധൻ യോജന അക്കൗണ്ടുകൾ, അല്ലെങ്കിൽ 2025 ജൂലൈ 31 ന് മുമ്പ് തുറന്ന അക്കൗണ്ടുകൾ എന്നിവയ്ക്ക് ഈ മാറ്റങ്ങൾ ബാധകമല്ല. പുതിയ പരിഷ്കരണം ഏതൊരു നിക്ഷേപകനും ആശ്വാസകരമാവുന്നു. 50,000 രൂപ വരെ പരിധി നിശ്ചയിച്ചാൽ അവ പാലിക്കാൻ എല്ലാ അക്കൗണ്ട് ഉടമകൾക്കും സാധ്യമാകണമെന്നില്ല.

മറ്റു ഉപഭോക്താക്കൾക്കുള്ള പരിഷ്കരണം
60 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഐസിഐസിഐ ബാങ്കിന്റെ പ്രതിമാസ ശരാശരി ബാലൻസിൽ ചില ഏരിയ അടിസ്ഥാനത്തിൽ വ്യത്യാസമുണ്ട്. മെട്രോ, നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർ 15,000 രൂപ നിലനിർത്തണം. എന്നാൽ അർദ്ധ നഗര പ്രദേശങ്ങളിൽ 7,500 രൂപയും, ഗ്രാമപ്രദേശങ്ങളിൽ 2,500 രൂപയുമാണ് മിനിമം നിലനിർത്തേണ്ടത്.
60 വയസ്സിന് താഴെയുള്ള പെൻഷൻകാർക്കും ലിസ്റ്റുചെയ്ത 1,200 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രതിമാസ ശരാശരി ബാലൻസിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.
ഐസിഐസിഐ ബാങ്കിൻ്റെ മറ്റു ചാർജുകൾ
സെലക്ട് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് എന്നീ മൂന്ന് പ്രീമിയം പ്രോഗ്രാമുകൾ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യും. ഉയർന്ന നിക്ഷേപ പരിധികൾ നിലനിർത്തിയാൽ നിങ്ങൾക്ക് പ്രതിമാസ ശരാശരി ബാലൻസ് പിഴകൾ ഒഴിവാക്കാം.
ഇതിനു പുറമേ എടിഎം പിനവലിക്കലിനും ഐസിഐസിഐ ബാങ്ക് ചാർജുകൾ പ്രഖ്യാപിച്ചിരുന്നു. അതായത് സൗജന്യമായി എടിഎം വഴി ഇടപാടുകൾ നടത്താൻ ഐസിഐസിഐ ഉപഭോക്താക്കൾക്ക് അനുവാദമുണ്ട്. എന്നാൽ 5ൽ കൂടുതൽ തവണ എടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഓരോ പിൻവലിക്കലിനും 23 രൂപ ഈടാക്കുമെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഐസിഐസിഐ ബാങ്ക് ഇതര എടിഎമ്മുകളിൽ ഈ സൗജന്യ പരിധികൾ വ്യത്യസ്തമാണ്. മാത്രമല്ല, ഐസിഐസിഐ ബാങ്കിൻ്റെ ബ്രാഞ്ചുകളിൽ പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും മൂന്ന് ഇടപാടുകൾ വരെ സൗജന്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications