ആഗസ്റ്റ് 1 മുതൽ ഐസിഐസിഐ ബാങ്ക് പുതിയ മാറ്റങ്ങളുമായി എത്തുന്നു. യെസ് ബാങ്കിനും ആക്സിസ് ബാങ്കിനും ശേഷം യുപിഐ ഇടപാടുകൾക്ക് ഐസിഐസിഐ ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്റർമാരിൽ നിന്ന് (പിഎ) നിരക്ക് ഈടാക്കുമെന്ന് പറയുന്നു. ഇത് ഓരോ യുപിഐ ഇടപാടുകൾക്കും ബാധകമായിരിക്കും. നിലവിലെ റിപ്പോർട്ട് പ്രകാരം നിരക്കുകൾ ആഗസ്റ്റ് 1 മുതൽ തന്നെ പ്രാബല്യത്തിൽ വരും.
പുതിയ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, പ്രോസസ്സിംഗ് രീതികൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ വർദ്ധിക്കുന്നതാണ് യുപിഐ ഇടപാടുകൾക്ക് പേയ്‌മെന്റ് അഗ്രഗേറ്ററുകളിൽ നിന്ന് ഐസിഐസിഐ ബാങ്ക് നിരക്ക് ഈടാക്കാൻ കാരണമായത്.
പുറത്തിറങ്ങിയ റിപ്പോർട്ടുകൾ അനുസരിച്ച്, ബാങ്ക് വഴി പ്രോസസ്സ് ചെയ്യുന്ന ഓരോ യുപിഐ ഇടപാടിനും ഐസിഐസിഐ ബാങ്ക് പിഎമാരിൽ നിന്ന് 'ട്രാൻസാക്ഷൻ ഹാൻഡ്‌ലിംഗ് ഫീസ്' അടയ്ക്കാൻ ആവശ്യപ്പെടും. പേയ്‌മെന്റ് അഗ്രഗേറ്ററുകൾക്ക് എസ്ക്രോ അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി ഈ ഫീസിൽ വ്യത്യാസം വരും. വിശദമായി അറിയാം;

പേയ്‌മെന്റ് അഗ്രഗേറ്ററുകൾ നൽകേണ്ട നിരക്ക്
ഐസിഐസിഐ ബാങ്കിൽ എസ്ക്രോ അക്കൗണ്ട് നിലനിർത്തുന്ന പേയ്‌മെന്റ് അഗ്രഗേറ്ററുകൾക്ക് ബാങ്ക് ഓരോ ഇടപാടിനും 2 ബേസിസ് പോയിന്റുകൾ ഈടാക്കും, ഇത് പരമാവധി 6 രൂപ വരെയാണ്. എന്നാൽ എസ്ക്രോ അക്കൗണ്ട് നിലനിർത്താത്ത പിഎകൾക്ക് 4 ബേസിസ് പോയിന്റ് ഫീസ് ഇനത്തിൽ ഈടാക്കും, ഇത് പരമാവധി 10 രൂപയാണ്. എന്നാൽ വ്യാപാരിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് പേയ്‌മെന്റ് അഗ്രഗേറ്ററുകൾ നേരിട്ട് അടക്കുന്ന ഇടപാടുകൾക്ക് ഫീസ് ബാധകമാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റു ബാങ്കുകളും ഒപ്പമുണ്ട്
യെസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് സ്വകാര്യ ബാങ്കുകളും ഇതിനകം പേയ്‌മെന്റ് അഗ്രഗേറ്റർമാരിൽ നിന്നും യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട്. ഇത് കഴിഞ്ഞ 8-10 മാസമായി വിജയകരമായി നടക്കുന്നുണ്ട്. ഇവർക്ക് പിന്നാലെയാണ് ഇപ്പോൾ ഐസിഐസിഐ ബാങ്കും ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്.
യുപിഐ ഇടപാടുകൾക്കുള്ള മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (എംഡിആർ) പൂജ്യമായിരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളിൽ നിന്ന് സ്വിച്ച് ഫീസ് ഈടാക്കുന്നു. പേയ്‌മെന്റ് അഗ്രഗേറ്റർമാർ പലപ്പോഴും യുപിഐ പേയ്‌മെന്റുകൾക്കായി വ്യാപാരികളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീസ് മുതൽ വിവിധ ഫീസുകൾ ഈടാക്കുന്നു.
പേയ്‌മെന്റ് പിഎസ്‌പി
യുപിഐ ഇക്കോസിസ്റ്റത്തിൽ, വ്യാപാരി അല്ലെങ്കിൽ അഗ്രഗേറ്റർ അക്കൗണ്ടുകൾക്ക് പേയ്‌മെന്റുകൾ സ്വീകരിക്കാനും തീർപ്പാക്കാനും സഹായിക്കുന്ന ഒരു പേയ്‌മെന്റ് സേവന ദാതാവായി ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്നു. യെസ് ബാങ്കിനും ആക്സിസ് ബാങ്കിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ പേയ്‌മെന്റ് പിഎസ്‌പിയാണ് ഐസിഐസിഐ ബാങ്ക്. 2025 ജൂണിൽ മാത്രം 1.7 ബില്യൺ യുപിഐ ഇടപാടുകൾ ഇവിടെ സെറ്റിൽ ചെയ്തിട്ടുണ്ട്.
എന്താണ് പേയ്‌മെന്റ് അഗ്രഗേറ്റർ?
ഉപഭോക്താക്കളെ ഓൺലൈനായി പേയ്‌മെന്റുകൾ നടത്താനും ബിസിനസുകൾ സ്വീകരിക്കാനും പ്രാപ്‌തമാക്കുന്ന ഒരു തേർഡ് പാർട്ടി സേവന ദാതാവാണ് പേയ്മെൻ്റ് അഗ്രഗേറ്റർ. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, കാർഡ്‌ലെസ് ഇഎംഐകൾ, യുപിഐ, ബാങ്ക് ട്രാൻസ്ഫറുകൾ, ഡിജിറ്റൽ വാലറ്റുകൾ , ഇ-മാൻഡേറ്റുകൾ തുടങ്ങിയ പേയ്‌മെന്റ് രീതികൾ സ്വീകരിക്കാൻ പ്രാപ്‌തമാക്കുന്ന ഒരു പേയ്‌മെന്റ് സൊല്യൂഷനോ പേയ്മെൻ്റ് പ്ലാറ്റ്ഫോമോ ആയി ഇത് പ്രവർത്തിക്കുന്നു .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications