സ്ഥിര നിക്ഷേപങ്ങളെക്കാള്‍ പൊതുവേ കുറഞ്ഞ പലിശ നിരക്കാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കാറ്. ഉയര്‍ന്ന ഒരു തുക നിങ്ങള്‍ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുവാന്‍ പദ്ധതി
സ്ഥിര നിക്ഷേപങ്ങളെക്കാള്‍ പൊതുവേ കുറഞ്ഞ പലിശ നിരക്കാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കാറ്. ഉയര്‍ന്ന ഒരു തുക നിങ്ങള്‍ക്ക് സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുവാന്‍ പദ്ധതിയുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായവും വിലയിരുത്തേണ്ടതുണ്ട്. പൊതുമേഖലാ ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും പൊതുമേഖലാ ബാങ്കുകളെ തന്നെയാണ് സേവിംഗ്സ് ്ക്കൗണ്ട് നിക്ഷേപങ്ങള്‍ നടത്തുവാനായി തിരഞ്ഞെടുക്കാറ്.
പലിശ നിരക്ക്
ഐഡിബിഐ ബാങ്ക് 3 ശതമാനം മുതല്‍ 3.50 ശതമാനം വരെയാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ പലിശ നിരക്കായി വാഗ്ദാനം ചെയ്യുന്നത്. 500 രൂപ മുതല്‍ 5000 രൂപ വരെയാണ് അക്കൗണ്ടുകളില്‍ ആവശ്യമായ മിനിമം ബാലന്‍സ് തുക. പഞ്ചാബ് നാഷണല്‍ ബാങ്കും ഐഡിബിഐ ബാങ്കിന് സമാനമായി 3 ശതമാനം മുതല്‍ 3.50 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് അക്കൗണ്ടുകളില്‍ ആവശ്യമായ മിനിമം ബാലന്‍സ് തുക. 2.90 ശതമാനം മുതല്‍ 3.20 ശതമാനം വരെയാണ് കാനറ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 500 മുതല്‍ 1000 രൂപ വരെയാണ് അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് തുക.
പലിശ നിരക്ക് പൊതുമേഖലാ ബാങ്കുകളില്‍
ബാങ്ക് ഓഫ് ബറോഡയില്‍ 2.75 ശതമാനം മുതല്‍ 3.20 ശതമാനം വരെയാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്ക്. 500 മുതല്‍ 2000 രൂപ വരെയാണ് ആവശ്യമായ മിനിമം ബാലന്‍സ് തുക. പഞ്ചാബ് സിന്ധ് ബാങ്കില്‍ 3.10 ശതമാനമാണ് പലിശ നിരക്ക്. 500 മുതല്‍ 1000 രൂപ വരെ മിനിമം ബാലന്‍സായി വേണം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 3.05 ശതമാനമാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നല്കി വരുന്ന പലിശ നിരക്ക്. യൂണിയന് ബാങ്ക് 3.00 ശതമാനം പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പലിശയായി നല്‍കുന്നത്.
താരതമ്യേന കുറഞ്ഞ പലിശ നിരക്ക്
2.75 ശതമാനം മുതല്‍ 2.90 ശതമാനം വരെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ ലഭിക്കുന്ന പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യയിലും ഇന്ത്യന്‍ ബാങ്കിലും 2.90 ശതമാനം പലിശ നിരക്കും ലഭിക്കുന്നു. എന്നാല്‍ മിക്ക മുന്‍നിര പൊതുമേഖലാ ബാങ്കുകളും ചെറിയ പലിശ നിരക്കാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.70 ശതമാനമാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കുന്ന പലിശ നിരക്ക്. യുകോ ബാങ്ക് നല്‍കുന്നത് 2.50 ശതമാനം പലിശയാണ്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍
പൊതുമേഖലാ ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ നിരക്കാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്‍കുന്നതിന്. ഉദാഹരണത്തിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ 7 ശതമാനം വരെ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
