പല ബാങ്കുകളും വ്യത്യസ്ഥ കാലയളവിലുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. കാലാവധിക്കനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും. പല ബാങ്കുകളും ഉയർന്ന പലിശ നിരക്കിൽ പ്രത്യേക നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. ഈ എക്‌സ്‌ക്ലൂസീവ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ നിർദ്ദിഷ്ട സമയപരിധികളോടെയാണ് വരുന്നത്. ഐഡിബിഐ ബാങ്ക് , ഇന്ത്യൻ ബാങ്ക് , പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ജൂണിൽ നിശ്ചിത സമയപരിധിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. അവ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി അറിയാം.
ഐഡിബിഐ ബാങ്ക്
300,375,444 ദിവസങ്ങളുടെ കാലാവധിയിലാണ് ഐഡിബിഐ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നത്. 300 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.05 ശതമാനമാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ലഭിക്കും.
375 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് 7.1 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.6 പലിശ നേടാം. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 7.2 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.7 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
2024 ജൂൺ 30 വരെ ഐഡിബിഐ ബാങ്കിന്‍റെ ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപം നടത്താം.

ഇന്ത്യൻ ബാങ്ക്
ഇൻഡ് സുപ്രീം 300 ഡേയ്‌സ്, ഇൻഡ് സൂപ്പർ 400 ഡേയ്‌സ് എന്നീ പേരുകളിലാണ് ഇന്ത്യൻ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നത്. 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവുമാണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80 ശതമാനം പലിശയും നേടാം.
400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 7.25 ശതമാനം പലിശയാണ് ലഭിക്കുക. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നേടാം. സൂപ്പർ സീനിയർ പൗരന്മാർക്ക് 8 ശതമാനം പലിശയും ബാങ്ക് വാഗ്ധാനം ചെയ്യുന്നു. നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 ജൂൺ 30 ആണ്.

പഞ്ചാബ് & സിന്ധ് ബാങ്ക്
പഞ്ചാബ് & സിന്ധ് ബാങ്കും വിവിധ കാലയളവുകൾക്കായി പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. 222 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 7.05 ശതമാനവും 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.10 ശതമാനവുമാണ് പലിശ. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന പ്രത്യേക നിക്ഷേപങ്ങൾക്ക് 7.25 ശതമാനമാണ് പലിശ.
സ്പെഷ്യൽ എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 ജൂൺ 30 ആയിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
400 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപ പദ്ധതി എസ്ബിഐയും വാഗ്ധാനം ചെയ്യുന്നുണ്ട്. അമൃത് കലാഷ് എന്ന പദ്ധതി 7.10 ശതമാനം പലിശ നിരക്കാണ് വാഗ്ധാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരൻമാർക്ക് .50 ശതമാനം കൂടുതൽ നിരക്കിൽ പലിശ നൽകുന്നുണ്ട്. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം. പദ്ധതി 30-സെപ്റ്റംബർ-2024 വരെ സാധുവായിരിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ വീകെയറും എസ്ബിഐ വാഗ്ധാനം ചെയ്യുന്നു. 7.5 ശതമാനമാണ് പലിശ നിരക്ക്. 2024 സെപ്റ്റംബർ 30 വരെ പദ്ധതിയിൽ അംഗങ്ങളാകാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
