ഓഹരി വിപണിയുടെ അപകട സാധ്യതകൾ ഇല്ലാതെ സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപമാണ് നല്ലത്. നിശ്ചിത കാലത്തേക്ക് പണം നിക്ഷേപിക്കുക വഴി ഉറപ്പായ പലിശ നേടാൻ സാധിക്കും. രാജ്യത്തെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്നുണ്ട്. ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്‌ഡിയുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഈ പദ്ധതി പ്രകാരം, 444 ദിവസം, 555 ദിവസം, 700 ദിവസം എന്നീ പ്രത്യേക കാലാവധികൾക്ക് ബാങ്ക് പ്രത്യേക നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ പലിശ നിരക്കുകൾ എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഒപ്പം മറ്റ് നിക്ഷേപ കാലാവധിയുടെ പലിശ നിരക്കുകളും.
444 ദിവസം: സെപ്റ്റംബർ 19 മുതൽ ഐഡിബിഐ ബാങ്ക് 444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.6 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ 7.10 ശതമാനം പലിശ നേടാം.
555 ദിവസം: 555 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഐഡിബിഐ ബാങ്ക് 6.65 ശതമാനം പലിശ നൽകും. അതേസമയം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ 0.50 ശതമാനം അധിക പലിശ നേടാം. അതായത് മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനം പലിശ ലഭിക്കും.
700 ദിവസം: 6.5 ശതമാനം പലിശയാണ് ബാങ്ക് 700 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ 7 ശതമാനം പലിശ ലഭിക്കും.
ഈ പ്രത്യേക നിരക്കുകൾ ഒഴികെ, ഈ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.55 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.05 ശതമാനവും 1-3 വർഷം വരെയുള്ള കാലാവധിയിൽ വാഗ്ദാനം ചെയ്യുന്നു.

ഐഡിബിഐ ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി
80 വയസ്സിനു മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺ നിക്ഷേപകർക്കായി ബാങ്ക് ചിരഞ്ജീവി-സൂപ്പർ സീനിയർ സിറ്റിസൺ എഫ്ഡി സ്കീം വാഗ്ധാനം ചെയ്യുന്നുണ്ട്. ഈ പ്ലാൻ പ്രകാരം, 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് സൂപ്പർ സീനിയർ സിറ്റിസൺസിന് 7.25 ശതമാനം പലിശ നേടാം. അതേസമയം 555 ദിവസത്തെ പ്ലാനിൽ 7.30 ശതമാനവും, 700 ദിവസത്തെ പ്ലാനിൽ 7.15 ശതമാനവും വാർഷിക പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി 2025 ജനുവരി 13 മുതൽ പ്രാബല്യത്തിലുണ്ട്.
സുവിധ ടാക്സ് സേവിംഗ് ഡെപ്പോസിറ്റ് പ്ലാൻ
5 വർഷത്തെ കാലാവധിയുള്ള സുവിധ ടാക്സ് സേവിംഗ് ഡെപ്പോസിറ്റ് പ്ലാൻ പ്രകാരം സാധാരണ നിക്ഷേപകർക്ക് 6.35 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.85 ശതമാനവും പലിശ നൽകും.
വസുന്ധര ഗ്രീൻ ഡെപ്പോസിറ്റ്
ഈ പദ്ധതി പ്രകാരം നിക്ഷേപകർക്ക് 6.35 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.85 ശതമാനവും ലഭിക്കും.
എസ്എസ്പി/ എസ്എസ്പി പ്ലസ്
ഈ പദ്ധതി പ്രകാരം ഐഡിബിഐ ബാങ്ക് 1 മുതൽ 2 വർഷം അല്ലെങ്കിൽ 2 മുതൽ 3 വർഷം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.55 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.05 ശതമാനവും വാഗ്ദാനം ചെയ്യുന്നു . കാലാവധി 3-5 വർഷമാകുമ്പോൾ, സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.35 ശതമാനവും 6.85 ശതമാനവുമാണ് പലിശ നിരക്ക്.
5-10 വർഷത്തിനിടയിലാണ് എസ്എസ്പി/എസ്എസ്പി പ്ലസിന്റെ കാലാവധി എങ്കിൽ, പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 5.95 ശതമാനവും 6.45 ശതമാനവും പലിശ നിരക്ക് ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications