1 ലക്ഷം രൂപയ്ക്ക് താഴെ അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്കും 6 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്ന ഒരേ ഒരു ബാങ്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആയിരുന്നു.
1 ലക്ഷം രൂപയ്ക്ക് താഴെ അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കുന്ന ചെറുകിട നിക്ഷേപകര്‍ക്കും 6 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്ന ഒരേ ഒരു ബാങ്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആയിരുന്നു. 1 കോടി വരെ അക്കൗണ്ട് ബാലന്‍സ് ഉള്ള എല്ലാ നിക്ഷേപകര്‍ക്കും ബാങ്ക് ഈ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മെയ് 1 മുതല്‍ ഐഡിഎഫ്സി ബാങ്ക് സേവിംഗസ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയ്ക്കുവാന്‍ ഒരുങ്ങുകയാണ്.
പുതിയ പലിശ നിരക്ക്
1 ലക്ഷം രൂപയ്ക്ക് താഴെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് 4 ശതമാനം പലിശ നിരക്കായിരിക്കും ഇനി ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് 4.5 ശതമാനമായിരിക്കും പലിശ നിരക്ക്. ഉയര്‍ന്ന തുക അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്ക്, അതായത് 10 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ തക അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് 5 ശതമാനം പലിശ നിരക്കാണ് ഐഡിഎഫ്സി ബാങ്ക് നല്‍കുക. ഐഡിഎഫ്സി ബാങ്കിന് പുറമേ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇപ്പോള്‍ ഏതൊക്കെയാണെന്ന് അറിയാമോ?
സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും
മുന്‍നിര സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെയുള്ളവ 3 മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉപയോക്താക്കള്‍ക്ക് നല്കി വരുന്നത്. പൊതു മേഖലാ ബാങ്കുകളും ഏകദേശം അതേ നിരക്കിലാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്ന പലിശ നിരക്ക്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലുള്ള പൊതുമേഖലാ ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്‍കുന്നത് 2.7 ശതമാനം പലിശ നിരക്ക് മാത്രമാണ്. ചില ഇടത്തരം സ്വകാരയ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും താരതമ്യേന മികച്ച പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പലിശ നിരക്കുകള്‍
1 ലക്ഷം വരെ തുക അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 5 ശതമാനവും, ആര്‍ബിഎല്‍ ബാങ്ക് 4.75 ശതമാനവും, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 4 ശതമാനവും, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 3.5 ശതമാനവും, ബന്ധന് ബാങ്ക് 3 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു ലക്ഷത്തിന് മുകളില്‍
ഒരു ലക്ഷം മുതല്‍ 2 കോടി രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7 ശതമാനവും, 1 ലക്ഷം മുതല്‍ 25 ലക്ഷം വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7 ശതമാനവും, 1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.25 ശതമാനവും, 1 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.25 ശതമാനവും 1 ലക്ഷം മുതല്‍ 10 കോടി വരെയുള്ള നിക്ഷേപങ്ങല്ക്ക് ബന്ധന് ബാങ്ക് 6 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് നല്കുന്ന പലിശ നിരക്ക് 6 ശതമാനമാണ്. അതേ അളവിലുള്ള തുകയ്ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് നല്കുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications