ബിസിനസ് ആവശ്യങ്ങൾക്കായും, അല്ലാതെയും വിദേശ യാത്ര ചെയ്യുന്നവർക്ക് മികച്ച സാമ്പത്തിക ലാഭം ഉറപ്പാക്കുന്ന ഒരു ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് അശ്വ ക്രെഡിറ്റ് കാർഡ്. അതായത് ഈ കാർഡ് വിദേശനാണ്യ വിനിമയ നിരക്കായ 1% + GST എന്ന ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റു കാർഡുകൾ സാധാരണയായി 3%-3.5% വരെ വിനിമയ നിരക്ക് ഈടാക്കുന്നുണ്ട് എന്നതാണ് ഐഡിഎഫ്സിയുടെ അശ്വ ക്രെഡിറ്റ് കാർഡ് വ്യത്യസ്തമാവാൻ കാരണം.
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ പതിവായി വിദേശ യാത്രകൾ നടത്തുന്നുണ്ടെങ്കിൽ വിദേശ ഇടപാടുകളിൽ വലിയ ലാഭം ഉണ്ടാവുകയും, മറഞ്ഞിരിക്കുന്ന ഇടപാട് നിരക്കുകൾ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങളുടെ വാലറ്റിൽ അശ്വ കാർഡ് സേവ് ചെയ്ത് വെക്കാം.
എയർപോർട്ട് ലോഞ്ച്, റെയിൽവേ ലോഞ്ച് ആനുകൂല്യങ്ങൾ
അശ്വ ക്രെഡിറ്റ് കാർഡ് സൗജന്യ ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. എയർപോർട്ട് ലോഞ്ച് ആക്സസ് മാത്രമല്ല, റെയിൽവേ ലോഞ്ച് പ്രവേശനവും നിങ്ങൾക്ക് ഉറപ്പാക്കാം. പ്രതിമാസം 20,000 രൂപ ചെലവഴിച്ചാൽ നിങ്ങൾക്ക് ഒരു പാദത്തിൽ നാല് ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്‌സസും, രണ്ട് അന്താരാഷ്ട്ര ലോഞ്ച് പ്രവേശനവും സ്വന്തമാക്കാം.
റെയിൽവേ ലോഞ്ചിലും പ്രവേശനം നേടാം. അതായത് വലിയ സ്റ്റേഷനുകളിലെ ചില ഐആർസിടിസി ലോഞ്ചുകളിൽ ഓരോ പാദത്തിലും നാല് റെയിൽവേ ലോഞ്ച് ആക്‌സസുകളും ഉറപ്പാക്കാം. എന്നാൽ ഓർക്കുക, ചില ലോഞ്ച് ആക്സസുകൾ നിങ്ങളുടെ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആ ആനുകൂല്യം പലപ്പോഴും നിരസിക്കപ്പെടാറുണ്ട്. അതിനാൽ ഈ കാര്യം നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പാക്കുക.

യാത്ര റദ്ദാക്കിയാൽ ക്ലെയിം നേടാം
ചില പ്രത്യേക അവസരങ്ങളിൽ നിങ്ങളുടെ യാത്രകൾ റദ്ദാക്കപ്പെടാറുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുന്നേ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കിയാൽ വർഷത്തിൽ രണ്ടുതവണ ഒരു ക്ലെയിമിന് 25,000 രൂപ വരെ റദ്ദാക്കൽ (CFAR) കവറേജ് അശ്വ കാർഡ് വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ അപ്രതീക്ഷിത ഘട്ടങ്ങളിൽ യാത്ര റദ്ദായാലും നിങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.
മികച്ച ഇൻഷുറൻസ് പരിരക്ഷ
അശ്വ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യാത്രാ മധ്യേ ഉണ്ടാവുന്ന അപകടങ്ങളിൽ നിന്നും പൂർണ്ണ പരിരക്ഷ ഉറപ്പാണ്. എത്ര രൂപ വരെ കവറേജ് ലഭിക്കുമെന്ന് പരിശോധിക്കാം;
- വിമാന അപകടത്തിൽ പരിരക്ഷ 1 കോടി വരെ നേടാം.
- 10 ലക്ഷം രൂപ വ്യക്തിഗത അപകടങ്ങൾക്ക് ലഭിക്കും.
- യാത്രക്കിടെ കാർഡ് നഷ്ടമായാൽ 50,000 രൂപ വരെ ലഭിക്കും.
- 1,200 യുഎസ് ഡോളർ വരെയുള്ള യാത്രാ ഇൻഷുറൻസ്
വയസ് 60 കഴിഞ്ഞോ..? സ്ഥിര നിക്ഷേപത്തിന് നേടാം മികച്ച പലിശ, ഈ ബാങ്കിലേക്ക് ചെല്ലൂ...
ഉയർന്ന യാത്രാ ബുക്കിംഗുകൾക്കുള്ള റിവാർഡുകൾ
- കാർഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉയർന്ന റിവാർഡുകൾ ലഭിക്കും.
- 20,000 രൂപ വരെ ചെലവഴിച്ചാൽ 5X പോയിന്റുകൾ നേടാം
- 20,000 രൂപക്ക് മുകളിൽ ചെലവഴിച്ചാൽ 10X പോയിന്റുകൾ നേടാം.
എക്സ്ക്ലൂസീവ് ബോണസ്
1. ഐഡിഎഫ്സി ട്രാവൽ & ഷോപ്പ് പോർട്ടലിൽ ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 30X പോയിന്റുകൾ സ്വന്തമാക്കാം.
2. ഹോട്ടൽ ബുക്കിംഗുകൾക്ക് 50X പോയിന്റുകൾ ലഭിക്കും.
3. യാത്രയ്ക്കായി റിവാർഡുകൾ റിഡീം ചെയ്യുമ്പോൾ 8%-13% വരെ റിവാർഡ് മൂല്യം ലഭിക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
