ഇടക്കിടെ വിമാന യാത്ര നടത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നില്ലേ? അതെ, ഇൻഡിഗോയുമായി സഹകരിച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഈ കാർഡുണ്ടെങ്കിൽ ഇൻഡിഗോയിൽ യാത്ര ചെയ്യുമ്പോൾ വിമാന ടിക്കറ്റ്, ഭക്ഷണം എന്നിവയ്‌ക്കെല്ലാം പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കാം. മറ്റു ക്രെഡിറ്റ് കാർഡുകളിൽ നിന്നും വ്യത്യസ്തമായി നിരവധി ആനുകൂല്യങ്ങൾ ഈ കാർഡിലൂടെ സ്വന്തമാക്കാം.
പ്രധാന സവിശേഷതകൾ
ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിൽ രണ്ട് കാർഡുകൾ നൽകുന്നു. അതായത് ഒരു റുപേ കാർഡ്, ഒരു മാസ്റ്റർകാർഡ് എന്നിങ്ങനെ ലഭിക്കും. ഈ കാർഡ് വഴി ആഭ്യന്തര, അന്തർദേശീയ ഇടപാടുകൾ ഉറപ്പാക്കാം. മാത്രമല്ല യുപിഐ പേയ്‌മെന്റുകളും അനുവദിക്കുന്നു. ഈ ക്രെഡിറ്റ് കാർഡ് വിമാന ടിക്കറ്റ് ബുക്കിംഗുകൾക്ക് റിവാർഡ് പോയിൻ്റുകൾ നൽകുന്നുണ്ട്.
അതായത്, ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി നടത്തുന്ന വിമാന ബുക്കിംഗുകളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 22 ഇൻഡിഗോ ബ്ലൂചിപ്‌സ് വരെ നേടാൻ സാധിക്കും. മാത്രമല്ല, ഓരോ വർഷവും 12 ലക്ഷം രൂപ ചെലവഴിച്ചാൽ കാർഡ് ഉടമക്ക് 25,000 വരെ അധിക ഇൻഡിഗോ ബ്ലൂചിപ്‌സ് വൗച്ചറുകളും ലഭിക്കും.
റീഫണ്ട് ലഭിക്കാത്ത ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗുകൾ എന്നി റദ്ദാക്കാൻ സാധിക്കും. ഇത് വർഷത്തിൽ രണ്ടുതവണ മാത്രമായിരിക്കും. ഓരോ റദ്ദാക്കലിനും പരമാവധി 25,000 രൂപ കവറേജ് ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ പ്രൈമറി കാർഡ് ഉടമകൾക്കും ആഡ്-ഓൺ കാർഡ് ഉടമകൾക്കും ഈ സവിശേഷത നേട്ടം നൽകുന്നു. മാത്രമല്ല, നിങ്ങൾക്ക് ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ മുതൽ നിരവധി ഇൻഷുറൻസ് കവറേജുകളും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.

ഫീസും നിരക്കുകളും
ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിന് നിങ്ങൾ അപേക്ഷിച്ചാൽ അതിൻ്റെ ജോയിനിംഗ് ഫീസായി 4,999 രൂപയും ജിഎസ്ടിയും നൽകണം. ഓരോ വർഷത്തിലും കാർഡ് പുതുക്കുവാൻ ഇതേ തുക ഈടാക്കുന്നു. എന്നാൽ നിങ്ങൾക്ക് 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ബാങ്ക് എഫ്ഡിയുണ്ടെങ്കി ഈ ഫീസ് ഒഴിവാക്കുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കുടിശ്ശിക ബാലൻസ് ഉണ്ടെങ്കിൽ, നിങ്ങളിൽ നിന്ന് പ്രതിമാസം 0.71 ശതമാനം മുതൽ 3.85 ശതമാനം വരെ പലിശ നിരക്ക് ഈടാക്കും. ഇത് വാർഷികാടിസ്ഥാനത്തിൽ 8.5 ശതമാനം മുതൽ 46.2 ശതമാനം വരെയാകാം. അതായത് ബില്ലുകൾ അടക്കാൻ തെറ്റിയാൽ ഭീമമായ തുക പലിശയായി അടക്കേണ്ടി വരും.
ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിൻ്റെ പോരായ്മകൾ
ഈ കാർഡിന് എയർപോർട്ട് ലോഞ്ച് ആക്‌സസ് ഇല്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ. 4,999 രൂപ വാർഷിക ഫീസ് ഈടാക്കുന്ന ഈ കാർഡ് ലോഞ്ച് പ്രവേശനം നൽകുന്നില്ല എന്നത് നിരാശാജനകമാണ്. മാത്രമല്ല ബ്ലൂചിപ്‌സ് വൗച്ചർ എന്ന സവിശേഷത ഉണ്ടെങ്കിലും കാർഡ് ഉടമയ്ക്ക് 5,000 ഇൻഡിഗോ ബ്ലൂചിപ്‌സ് വൗച്ചർ പോലും ലഭിക്കുന്നില്ല. എഫ്ഡി ഓപ്ഷനുള്ളവർക്ക് മാത്രം ചില ആനുകൂല്യം ലഭിക്കുന്നു.
മികച്ച തിരഞ്ഞെടുപ്പാണോ?
ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിനേക്കാൾ മികച്ച ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. അതായത് നിങ്ങൾ പതിവായി വിമാന യാത്രകൾ നടന്നുവരാണെങ്കിൽ എയർപോർട്ട് ലോഞ്ച് ആക്സസ് പോലുള്ള ആനുകൂല്യങ്ങൾ നിരവധി കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാർഡ് കാര്യമായ നേട്ടങ്ങൾ നൽകുന്നില്ല എന്നതാണ് പലർക്കും ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിനോട് താത്പര്യം ഇല്ലാത്തത്. എന്നാൽ ഇൻഡിഗോ ഐഡിഎഫ്‌സി ഫസ്റ്റ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും മൈൽസ്റ്റോൺ റിവാർഡുകൾ പോലുള്ള ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications