സ്വകാര്യ മേഖലാ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേങ്ങളുടെ പലിശ നിരക്ക് പുതുക്കി. മെയ് 1 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
സ്വകാര്യ മേഖലാ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സ്ഥിര നിക്ഷേങ്ങളുടെ പലിശ നിരക്ക് പുതുക്കി. മെയ് 1 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. 7 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളും 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളും ഉപയോക്താക്കള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ
കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് പലിശ നിക്ക് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ആക്സിസ് ബാങ്കും ഈ മാസം ഒന്നാം തീയ്യതി മുതല്‍ ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു.

7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 2.75 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. 15 മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനവും, 30 മുതല്‍ 45 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനവുമാണ് പലിശ നിരക്ക്. 46 മുതല്‍ 90 ദിവസം വരെയാണ് സ്ഥിര നിക്ഷേപമെങ്കില്‍ 4 ശതമാനം പലിശ നിരക്ക് ലഭിക്കും. 181 ദിവസം മുതല്‍ 1 വര്‍ഷം വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.25 ശതമാനമാണ്.
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 സതമാനമാണ് ബാങ്ക് നല്കുന്ന വായ്പാ നിരക്ക്. 2 വര്‍ഷവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്ക് ലഭിക്കും.
ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളില്‍ 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം വരെയും പലിശ നിരക്ക് ലഭിക്കും.
മെയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കുറച്ചിട്ടുണ്ട്. 1 ലക്ഷത്തിന് താഴെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് 4 ശതമാനം പലിശ നിരക്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ നല്‍കുക. 1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ അക്കൗണ്ടില്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് 4.5 ശതമാനമായിരിക്കും പലിശ നിരക്ക്. 10 ലക്ഷം രൂപ മുതല്‍ 2 കോടി വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 5 ശതമാനം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
