ഇലക്ട്രിക് വാഹനത്തിന് ആവശ്യക്കാർ ഏറിവരുന്ന കാലമാണിത്. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലും വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്ന് കണക്കുകളും സൂചിപ്പിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ഒപ്പം തന്നെ സാമ്പത്തിക ലാഭവും ഇലക്ട്രിക് വാഹനത്തിലൂടെ നേടാൻ കഴിയുന്നു എന്നാണ് വാഹന ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ആണെങ്കിലും കൃത്യമായ ഇൻഷുറൻസ് പരിരക്ഷ അത്യാവശ്യമാണ്. കാരണം എന്തെങ്കിലും തരത്തിലുള്ള അപകടം വാഹനങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ ഇൻഷുറൻസ് പോളിസി സാമ്പത്തിക നഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കും.
ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്ന സമയത്ത് വാഹനത്തിനോ, ചാർജിംഗ് സ്റ്റേഷനോ വല്ല തകരാറോ,തീപ്പിടിത്തമോ ഉണ്ടായാൽ ഇവയ്ക്കു കൂടി ഇൻഷുറൻസ് കവറേജ് നൽകാനുള്ള ഒരുക്കത്തിലാണ് ഇൻഷുറൻസ് സേവന ദാതാക്കൾ. സുനോ ജനറൽ ഇൻഷുറൻസ് (എഡൽവീസ് ജനറൽ ഇൻഷുറൻസ്) പുതിയ 3 ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള ഇൻഷുറൻസ്, ചാർജിംഗ് ആക്‌സസറികൾ, ചാർജിംഗ് സമയത്ത് വാഹനത്തിന്റെ സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബാറ്ററി കവറേജ്
ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്നത് ബാറ്ററി തന്നെയാണ്. ബാറ്ററി ചാർജ് ചെയ്യുമ്പോഴോ ചാർജിംഗ് സ്റ്റേഷനിൽ പാർക്ക് ചെയ്യുമ്പോഴോ സർക്യൂട്ട് കാരണം നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ ജനറൽ ഇൻഷുറൻസ് നിങ്ങളുടെ സഹായത്തിന് എത്തും.

ബാറ്ററി ചാർജ് ചെയ്യുമ്പോഴോ ചാർജിംഗ് സ്റ്റേഷനിൽ പാർക്ക് ചെയ്യുമ്പോഴോ വാഹനത്തിൽ അഗ്നിബാധയോ, ഷോർട്ട് സർക്യൂട്ട് മൂലമോ ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്കുള്ള കവറേജ്, ബാറ്ററി കവറേജ് വഴി ലഭിക്കും.
സാധാരണയായി, മോട്ടോർ വാഹനങ്ങൾക്കുള്ള ഏറ്റവും സമഗ്രമായ ഇൻഷുറൻസ് പോളിസികൾ അഗ്നിബാധയ്‌ക്കെതിരെ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ ബാറ്ററി ചാർജിംഗും മൂലമുള്ള അഗ്നിബാധ നിലവിലുള്ള പോളിസികളിൽ പരാമർശിച്ചിട്ടില്ല. അത് കൊണ്ടു തന്നെയാണ് ജനറൽ ഇൻഷുറൻസ് ശ്രദ്ധേയമാകുന്നത്. കാരണം അപകടമോ ഷോർട്ട് സർക്യൂട്ടോ വെള്ളം കയറുന്നത് മൂലമോ ബാറ്ററിയിലോ ബാറ്ററിയുടെ ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകൾക്ക് ബാറ്ററി കവറേജ് ആഡ്-ഓൺ പരിരക്ഷയും നൽകുന്നു. ബാറ്ററി കേടായാൽ അത് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉയർന്ന ചിലവിൽ നിന്ന് ഇത് ഇൻഷ്വർ ചെയ്തയാളെ സംരക്ഷിക്കും.
വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചാർജിംഗ് സ്റ്റേഷനുകൾക്ക് സമഗ്രമായ കവറേജും പുതിയ പോളിസിയിലുണ്ട്. ഈ ആഡ്-ഓൺ കവർ വഴി ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും അവരുടെ ഇൻഷ്വർ ചെയ്ത വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രമായി ഉപയോഗിക്കുന്നതുമായ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകൾക്കും പരിരരക്ഷ ലഭിക്കും
ചാർജിംഗ് കേബിളുകൾ, കണക്ടറുകൾ, അഡാപ്റ്ററുകൾ, കൂടാതെ ആകസ്മികമായ കേടുപാടുകൾ, മോഷണം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി എല്ലാ സ്റ്റാൻഡേർഡ് ചാർജിംഗ് ആക്സസറികളുടെയും കവറേജും ജനറൽ ഇൻഷുറൻസ് നൽകുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് വലിയ വിലയാണ്. അതുകൊണ്ടുതന്നെ കേടുപാടുകളിൽ നിന്നും ഇവി ബാറ്ററികളെ സംരക്ഷിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഇലക്ട്രിക് കാറുകൾക്കുള്ള ഒരു പുതിയ ബാറ്ററിക്ക് കാറിന്റെ വിലയുടെ 50% വരെ ചിലവാകുന്നുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്ററികളുടെ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ നിര വളരെ വലുതാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു, മെഴ്‌സിഡീസ്, ഔഡി, വോള്‍വോ തുടങ്ങിയവരെല്ലാം അവരുടെ ലൈനപ്പിലേക്ക് ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചുക്കഴിഞ്ഞു. പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ എമിഷന്‍ സൃഷ്ടിക്കുന്ന മലിനീകരണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായാണ് ലോകരാജ്യങ്ങള്‍
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ദേശിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications