കോവിഡ് വ്യാപനം കാരണം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നതു മുതല്‍ ഭാവിയിലേക്കായുള്ള സമ്പാദ്യവും നിക്ഷേപവുമൊക്കെ ഗൗരവതരമായി ആസൂത്രണം ചെയ്ത് നടപ്പാക്കുവാന്‍ ആരംഭിച്ചിരിക്കുന്ന ധാരാളം പേരുണ്ട്. വിപണിയില്‍ നിലവില്‍
കോവിഡ് വ്യാപനം കാരണം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നതു മുതല്‍ ഭാവിയിലേക്കായുള്ള സമ്പാദ്യവും നിക്ഷേപവുമൊക്കെ ഗൗരവതരമായി ആസൂത്രണം ചെയ്ത് നടപ്പാക്കുവാന്‍ ആരംഭിച്ചിരിക്കുന്ന ധാരാളം പേരുണ്ട്. വിപണിയില്‍ നിലവില്‍ ലഭ്യമായിരിക്കുന്ന പലതരം നിക്ഷേപ പദ്ധതികളും മ്യൂച്വല്‍ ഫണ്ടുകളുമൊക്കെ അവര്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നു. അത്തരത്തില്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്ന പല സ്കീമുകളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍
സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍. പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു നിശ്ചിത കാലയളവിലെ നിക്ഷേപത്തിന് ശേഷം അവയില്‍ നിന്നും നിങ്ങള്‍ക്ക് വലിയ തുക തന്നെ സ്വന്തമാക്കാന്‍ സാധിക്കും. കുറഞ്ഞ റിസ്കില്‍ വലിയ നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ചൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സി.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
ഈ നിക്ഷേപ പദ്ധതിയ്ക്ക് നിക്ഷേപകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത ലഭിച്ചതിന്റെ ഒരു പ്രധാന കാരണം ഇവിടെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല എന്നതാണ്. കൂടാതെ ഒരു വ്യക്തിയ്ക്ക് തന്നെ ഒന്നിലധികം എന്എസ്സി അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നതും ഈ നിക്ഷേപത്തിലേക്ക് വ്യക്തികള്‍ ആകര്‍ഷിക്കപ്പെടുന്നതിന് കാരണമാകുന്നു.
ആദായ നികുതി നിയമത്തിന് കീഴിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി ഇളവും എന്എസ്സി നിക്ഷേപത്തിന് ലഭിക്കുന്നതാണ്. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന എന്എസ്സി നിക്ഷേപത്തില്‍ നിലവില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. ഓരോ വര്‍ഷത്തിലും പലിശ കോമ്പൗണ്ട് ചെയ്യുമെങ്കിലും സ്കീമിലെ നയങ്ങള്‍ പ്രകാരം നിക്ഷേപ കാലയളവായ 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പലിശ നിക്ഷേപകന് ലഭിക്കുകയുള്ളൂ.
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?
നിങ്ങള്‍ എന്എസ്സി നിക്ഷേപ പദ്ധതിയില്‍ ഒരു അക്കൗണ്ട് ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാവുന്നതാണ്. അക്കൗണ്ട് ആരംഭിക്കുന്നതിനായുള്ള പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിയ്ക്കും എന്എസ്സി അക്കൗണ്ട് ആരംഭിക്കാം. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ, നിയമപരമായുള്ള രക്ഷിതാവിനോ പങ്കാളിത്ത അക്കൗണ്ടും ആരംഭിക്കുവാന്‍ സാധിക്കും.
നിക്ഷേപ സുരക്ഷിതത്വം
1,000 രൂപയെന്ന ചെറിയ തുക നിക്ഷേപിച്ചു കൊണ്ടു തന്നെ നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഒറ്റത്തവണ നിക്ഷേപം നടത്താതെ ചെറിയ തുകകളായും നിക്ഷേപം നടത്താവുന്നതാണ്. എന്എസ്സി നിക്ഷേപത്തിലെ റിസ്ക് സാധ്യതകള്‍ താരതമ്യേന വളരെ കുറവാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകളും ചാഞ്ചാട്ടങ്ങളും എന്എസ്സി നിക്ഷേപത്തെ ബാധിക്കുകയില്ല.
5 ലക്ഷം നിക്ഷേപിച്ചാല്‍
തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിങ്ങള്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ മെച്യൂരിറ്റി കാലയളവായ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 6,97, 746 രൂപയായിരിക്കും. അതായത് 5 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന പലിശ വരുമാനം 1,94,746 രൂപയും. ഇനി 5 വര്‍ഷത്തേക്ക് നിങ്ങള്‍ 1,000 രൂപ എന്എസ്സിയില് നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന തുക 1389 രൂപയായിരിക്കുമെന്നും വെബ്സൈറ്റില്‍ പറയുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications