കയ്യിലെ പണം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് മാത്രം നിക്ഷേപത്തില്‍ നിന്നും മാറി നില്ക്കുന്ന പലരുമുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ ഇത്തരത്തില്‍ നഷ്ടം ഭയന്ന് അല്ലെങ്കില്‍ റിസ്ക് സാധ്യതകള്‍ ഭയന്ന് നിക്ഷേപത്തില്‍ നിന്നും അകന്ന്
കയ്യിലെ പണം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് മാത്രം നിക്ഷേപത്തില്‍ നിന്നും മാറി നില്ക്കുന്ന പലരുമുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ ഇത്തരത്തില്‍ നഷ്ടം ഭയന്ന് അല്ലെങ്കില്‍ റിസ്ക് സാധ്യതകള്‍ ഭയന്ന് നിക്ഷേപത്തില്‍ നിന്നും അകന്ന് നില്ക്കുന്ന വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികളും വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇവിടെ നിങ്ങളുടെ നിക്ഷേപ തുക സുരക്ഷിതമായിരിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യത്തിനും സൗകര്യത്തിനുമനുസരിച്ച് തെരഞ്ഞെടുക്കാവുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് സ്കീമുകള്‍
കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് മികച്ച ലാഭം നിക്ഷേപകന് നല്കുന്ന ചില സമ്പാദ്യ പദ്ധതികളും പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ ഉള്‍പ്പെടുന്നു. പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപം നടത്തുന്നത് അത്തരത്തില്‍ നിക്ഷേപകര്‍ക്ക് ഏറെ മികച്ച ഒരു തെരഞ്ഞെടുപ്പാണ്. ഹ്രസ്വ കാലത്തേക്ക് മുതല്‍ ദീര്‍ഘ കാലത്തേക്ക് വരെയുള്ള നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘകാല നിക്ഷേപമാണ് ആസൂത്രണം ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപത്തിനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിന്നും നിങ്ങള്‍ക്ക് പ്രതിവര്‍ഷം 7.1 ശതമാനം പലിശാദായം സ്വന്തമാക്കാം. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. എന്നാല്‍ 15 വര്‍ഷ നിക്ഷേപ കാലയളവ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിക്ഷേപകന്റെ താത്പര്യത്തിനനുസരിച്ച് 5 വര്‍ഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഇനി നിക്ഷേപം വീണ്ടും ദീര്ഘിപ്പിക്കുവാന് താത്പര്യമില്ല എങ്കില്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഫണ്ട് തിരികെ വാങ്ങിക്കാവുന്നതാണ്. 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് നിങ്ങള്‍ക്ക് ആവശ്യമില്ല എങ്കില്‍ നിക്ഷേപ കാലയളവ് ദീര്ഘിപ്പിക്കുവാന് സാധിക്കുകയും അതിലൂടെ കോമ്പൗണ്ടിന്റെ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും.
15 വര്‍ഷത്തെ നിക്ഷേപത്തില്‍
ഓരോ സാമ്പത്തിക വര്‍ഷത്തിലും നിങ്ങള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി നിക്ഷേപ തുക 1.50 ലക്ഷം രൂപയാണ്. ഒറ്റത്തവണയായി 1.50 ലക്ഷം രൂപ നിക്ഷേപം നടത്തുന്നതിന് പകരമായി നിങ്ങള്‍ക്ക് 12,500 രൂപ വീതം പ്രതിമാസ രീതിയില്‍ നിക്ഷേപം നടത്താം. ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതി ഇളവും പിപിഎഫ് നിക്ഷേപത്തിന്മേല് ലഭിക്കും. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ ആദായവും മെച്യൂരിറ്റി തുകയും നികുതി മുക്തമാണ്. പിപിഎഫില്‍ 22.5 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ 15 വര്‍ഷ മെച്യൂരിറ്റി കാലയളവില്‍ 18 ലക്ഷം രൂപയാണ് പലിശാദായം ലഭിക്കുക.
1 കോടി നേടാന്‍
ഓരോ മാസവും നിങ്ങള്‍ 12,500 രൂപ ഈ പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഒരു വര്‍ഷം ആകെ നിക്ഷേപിക്കുന്നത് 1.50 ലക്ഷം രൂപയായിരിക്കും. 15 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ ആകെ നിക്ഷേപം 22.50 രൂപയും. 7.1 ശതമാനം വാര്‍ഷിക ആദായം കണക്കാക്കിയാല്‍ മെച്യൂരിറ്റി തുക ആകെ 40.70 ലക്ഷം രൂപയായിരിക്കും. ആകെ പലിശ നേട്ടം 18.20 ലക്ഷം രൂപയാണ്. ഇനി 25 വര്‍ഷത്തേക്കാണ് മാസം 12,500 രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 40.70 ലക്ഷം രൂപയുടെ ഇരട്ടിയോളം നേട്ടം ലഭ്യമാകും. മൊത്ത നിക്ഷേപത്തിന്മേല് പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് ചേരുക. 25 വര്‍ഷത്തെ മൊത്ത നിക്ഷേപം 37.50 ലക്ഷം രൂപയാണ്. അതിനൊപ്പം പലിശ കൂടെ ചേരുമ്പോള്‍ മെച്യൂരിറ്റി തുക 1.03 കോടിയായിരിക്കും. ആകെ പലിശ നേട്ടം 62.50 ലക്ഷം രൂപയായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
