ആ ഒരു രൂപ നാണയം കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിൽ, എങ്ങനെ എന്നല്ലേ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു രൂപ നാണയം കൊണ്ട് എന്തൊക്കെ ചെയ്യാനാകും ? ലക്ഷങ്ങള്‍ സമ്പാദിക്കാനാകുമോ. കേട്ടിട്ട് അമ്പരക്കേണ്ട. ഒരു രൂപ നാണയം കൊണ്ട് 25 ലക്ഷം രൂപ വരെ സ്വന്തം പോക്കറ്റിലാക്കാവും. ഇത് കേട്ട് സ്വന്തം കയ്യിലുളള ഒരു സാധാ രൂപ നാണയം കൊണ്ട് പരീക്ഷണങ്ങളൊന്നും നടത്തേണ്ട. 25 ലക്ഷം രൂപ ലഭിക്കണം എങ്കില്‍ ആ ഒരു രൂപ നാണയത്തിന് നൂറ് വര്‍ഷക്കാലത്തെ പഴക്കമുണ്ടാകണം.

 

വര്‍ഷങ്ങള്‍ പഴക്കമുളള നാണയങ്ങള്‍ ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം ആയ ഇന്ത്യ മാര്‍ട്ടിലൂടെ ലേലം നടത്താനുളള അവസരമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ദശാബ്ദങ്ങള്‍ പഴക്കമുളള നാണയങ്ങളുടെ ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവ ഇന്ത്യ മാര്‍ട്ടിലൂടെ ലേലത്തിന് വെച്ച് പണം സമ്പാദിക്കാം. നാണയങ്ങളുടെ പഴക്കം അനുസരിച്ച് കൂടിയ വിലയും ലഭിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഒരു പഴയ നാണയം ലക്ഷങ്ങള്‍ തന്നെ നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേക്കാം.

ആ ഒരു രൂപ നാണയം കയ്യിലുണ്ടെങ്കിൽ 25 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റിൽ, എങ്ങനെ എന്നല്ലേ..

1913ലെ ഒരു രൂപ നാണയം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ 25 ലക്ഷം രൂപയ്ക്ക് വരെ നിങ്ങള്‍ക്കത് ഇന്ത്യ മാര്‍ട്ടില്‍ ലേലത്തിന് വെയ്ക്കാം. വിക്ടോറിയന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ പുരാതന നാണയം വെള്ളിയിലുളളതാണ്. 25 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ മാര്‍ട്ടില്‍ ലേലത്തിന് വെച്ചിരിക്കുന്ന 18ാം നൂറ്റാണ്ടിലെ ഒരു നാണയത്തിന്റെ വില പത്ത് ലക്ഷം രൂപയാണ്. അതുപോലെ തന്നെ 1818 കാലത്തുളള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയത്തിനും പത്ത് ലക്ഷമാണ് വില.

ഈ നാണയം വളരെ അപൂര്‍വ്വമാണ്. ഇതിന്റെ പ്രത്യേകത ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്നതാണ്. ഇത്തരം അപൂര്‍വ്വ നാണയങ്ങള്‍ കൈവശമുണ്ടെങ്കില്‍ ഇന്ത്യ മാര്‍ട്ട്. കോമില്‍ ചെന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് കൈ നിറയെ പണമാണ്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം നാണയങ്ങളുടെ ചിത്രം അപ്ലോഡ് ചെയ്ത് ലേലത്തിന് വെയ്ക്കാവുന്നതാണ്.

Read more about: coin money
English summary

If you have Victorian-era one rupee coin you can earn 25 lakhs

If you have Victorian-era one rupee coin you can earn 25 lakhs
Story first published: Thursday, October 15, 2020, 22:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X