ഭാവി ജീവിതം സുഗമമാക്കാൻ സാമ്പത്തിക നിക്ഷേപം അത്യാവശ്യമാണ്. നിങ്ങൾ എത്ര തുക സമ്പാദ്യത്തിനായി മാറ്റിവെയ്ക്കുന്നോ ഭാവി ജീവിതത്തിന് അത്രയും നല്ലതാണ്. വിപണിയിൽ നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളെ കാണാൻ സാധിക്കും. അതിൽ നിന്നും സുരക്ഷിതവും മികച്ച വരുമാനവും നൽകുന്ന നിക്ഷേപ പദ്ധതി വേണം തിരഞ്ഞെടുക്കാൻ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് എഫ്ഡി അത്തരത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. രാജ്യത്ത് പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്ന ഏറ്റവും ജനപ്രിയ സാമ്പത്തിക നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. നിക്ഷേപിച്ച തുകയേക്കാൾ പലിശയിനത്തിൽ സമ്പാദിക്കാൻ പദ്ധതിയിലൂടെ സാധിക്കും. എങ്ങനെയാണെന്നല്ലേ, വിശദമായി അറിയാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം
1, 2, 3, 5 വര്‍ഷത്തേക്കായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത്. ഒരു വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ പണം നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ ഏഴ് ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തേക്ക് പണം നിക്ഷേപിക്കുമ്പോൾ, നിക്ഷേപകന് 7.1 ശതമാനം പലിശയും അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശയും നൽകും. 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപം വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും.

പരമാവധി നിക്ഷേപം
1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ത്രൈമാസ കോമ്പൗണ്ടിംഗ് രീതിയിലാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ കണക്കാക്കുക. പക്ഷേ വര്‍ഷാവസാനത്തില്‍ മാത്രമെ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.
നികുതി ആനുകൂല്യങ്ങൾ
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസിൽ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്കും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കും. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ പണം പിൻവലിക്കാം, എന്നാൽ പിഴ ഈടാക്കും.
കാലാവധി നീട്ടാം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നത് മുതൽ നിശ്ചിത കാലയളവിനുള്ളിൽ നീട്ടാവുന്നതാണ്. മെച്യൂരിറ്റി കാലയളവ് മുതൽ ആറ് മാസത്തിനുള്ളിൽ ഒരു വർഷത്തെ എഫ്ഡി, കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ രണ്ട് വർഷത്തെ എഫ്ഡി, മെച്യൂരിറ്റി കാലയളവിൻ്റെ 18 മാസത്തിനുള്ളിൽ 3-ഉം 5-ഉം വർഷത്തെ എഫ്ഡി-കൾ നീട്ടാവുന്നതാണ്.
അക്കൗണ്ട് തുറക്കുന്ന സമയത്ത് എഫ്ഡി വിപുലീകരണ സൗകര്യവും ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് പോസ്റ്റ് ഓഫീസിനെ അറിയിക്കാം.

5 ലക്ഷം രൂപയുടെ നിക്ഷേപം
നിങ്ങൾ 5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 7.5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് കാൽക്കുലേറ്റർ അനുസരിച്ച്, 5,00,000 രൂപയുടെ നിക്ഷേപത്തിന്, അഞ്ച് വർഷത്തിന് ശേഷം നിങ്ങൾക്ക് 2,24,974 രൂപ പലിശ ലഭിക്കും, നിങ്ങളുടെ മെച്യൂരിറ്റി തുക 7,24,974 രൂപ ആയിരിക്കും.
എന്നാൽ നിങ്ങൾ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, ആ കാലയളവിലെ നിങ്ങളുടെ പലിശ 5,51,175 രൂപയും മെച്യൂരിറ്റി തുക 10,51,175 രൂപയും ആയിരിക്കും. അതിനാൽ, 10 വർഷത്തിനുശേഷം, നിങ്ങളുടെ വരുമാനം നിങ്ങളുടെ നിക്ഷേപത്തേക്കാൾ കൂടുതലായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications