കയ്യിൽ എത്ര പണം ലഭിച്ചാലും ഒന്നിനും തികയാറില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്....? ഒരേ ഒരു ഉത്തരം മാത്രമേ ആ ചോദ്യത്തിനുള്ളു. അനാവശ്യ ചെലവുകൾ. അനാവശ്യ ചെലവുകൾ വഴി നിങ്ങളുടെ പണം മാത്രമല്ല നഷ്ടപ്പെടുന്നത് സുരക്ഷിതമായ സാമ്പത്തിക ഭാവി കൂടിയാണ്. കൃത്യമായി പണം വിനിയോഗിക്കുക എന്നതു മാത്രമാണ് ഒരു പോംവഴി. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്ന് സാരം.

എങ്ങനെ അനാവശ്യ ചെലവുകൾ ഒഴിവാക്കാം.
1. ബജറ്റ് തയ്യാറാക്കുക
പണം ചിലവഴിക്കുന്നതിന് മുൻപ് കൃത്യമായ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. എന്താണ് ആവശ്യം, എത്ര രൂപ വരെ ചിലവഴിക്കാം തുടങ്ങി എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തണം. നന്നായി ആസൂത്രണം ചെയ്ത ബജറ്റ് നിങ്ങളുടെ വരുമാനവും ചെലവുകളും കാണിക്കുന്നു, നിങ്ങൾക്ക് വെട്ടിച്ചുരുക്കാനും ലാഭിക്കാനും കഴിയുന്ന മേഖലകൾ എളുപ്പം കണ്ടെത്താം.
2. എല്ലാ ചിലവുകളും രേഖപ്പെടുത്തുക
കുറഞ്ഞ തുക ചിലവഴിച്ചാലും അത് രേഖപ്പെടുത്തണം. ഉദാഹരണത്തിന് ചായ കുടിച്ചാൽ, പലചരക്ക് സാധനങ്ങൾ വാങ്ങിച്ചാൽ. അങ്ങനെ എല്ലാം രേഖപ്പെടുത്തി വയ്ക്കുക. അതുവഴി നിങ്ങൾക്ക് എത്ര രൂപ എങ്ങനെ ചെലവാകുന്നു എന്ന് എളുപ്പം കണ്ടെത്താൻ സാധിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും കഴിയും.
3. ഭക്ഷണത്തിനുള്ള ചിലവുകൾ കുറയ്ക്കുക
ഭക്ഷണത്തിനുള്ള തുക കുറയ്ക്കുക എന്നാൽ ഭക്ഷണം കഴിക്കാതിരിക്കുക എന്നല്ല. മറിച്ച് ഓരോ ദിവസത്തേക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്നതിന് പകരം ഒരാഴ്ചത്തേക്ക് വാങ്ങിക്കുക. അതുവഴി നിങ്ങൾക്ക് ചെറിയ തുക ലാഭിക്കാം. അതോടൊപ്പം നല്ല സാധനം ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പ്രാദേശിക കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുക. സീസണൽ ഉൽപ്പന്നങ്ങൾ ആ സമയത്ത് തന്നെ വാങ്ങിച്ച് സൂക്ഷിക്കുക.
4. അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ ഒഴിവാക്കുക
നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ കണ്ടെത്തി
അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യുക. ഉദാഹരണത്തിന്, കേബിൾ സബ്‌സ്‌ക്രിപ്‌ഷനുകളിൽ വിലകുറഞ്ഞ സ്ട്രീമിംഗ് സേവനങ്ങൾ ഉപയോഗിക്കുക. ജിമ്മിൽ പോകുന്നതിന് പകരം ഹോം വർക്ക് ഔട്ടുകൾ, ഓട്ടം പോലുള്ള വ്യായാമം ചെയ്യുക.
5. സാധനങ്ങളുടെ വില നോക്കി വാങ്ങുക
സാധനങ്ങൾ വാങ്ങുമ്പോൾ വില താരതമ്യം ചെയ്ത് വാങ്ങുക. പ്രത്യേകിച്ച് വിലകൂടിയ സാധനങ്ങൾ. നിങ്ങളുടെ പ്രിയപ്പെട്ട കടകളിലുള്ള ഓഫറുകൾ ശ്രദ്ധിക്കുക.
6. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക
ഉപയോഗത്തിലില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുകയും ഇലക്ട്രോണിക്സ് അൺപ്ലഗ് ചെയ്യുകയും ചെയ്യുക. അതുവഴി നിങ്ങൾക്ക് വൈദ്യുതി ചാർജ് ലാഭിക്കാം. അതോടൊപ്പം കാര്യക്ഷമമായ ബൾബുകളും വീട്ടുപകരണങ്ങളും ഉപയോഗിക്കുക. വെള്ളം പാഴാക്കുന്നതും ഒഴിവാക്കുക.
7. സ്വയം ചെയ്യുക
വിവിധ ജോലികൾക്കായി ജോലിക്കാരെ നിയമിക്കുന്നതിന് പകരം അത് സ്വയം പഠിക്കുകയും ചെയ്യുകയും ചെയ്യുക. അതുവഴി പണം ലഭിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിക്കും.
8. സേവിങ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുക.
പണം ലഭിക്കുക എന്നതിനർത്ഥം പിശുക്കി ജീവിക്കുക എന്നല്ല. ഓരോ ചെറിയ സമ്പാദ്യവും നിങ്ങളുടെ വലിയ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
