സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുമ്പോൾ സാധാരണയായി എല്ലാവരും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന വായ്പകളെ ആശ്രയിക്കുന്നു. എന്നാൽ അതിൽ ഏറ്റവും ജനപ്രിയമായത് ഗോൾഡ് ലോൺ തന്നെ. മറ്റു ലോൺ സൗകര്യങ്ങളെ അപേക്ഷിച്ച് ഏറ്റവും അധികം ആളുകൾ ഗോൾഡ് ലോൺ തിരഞ്ഞെടുക്കുവാൻ കാരണം അതിന്റെ ഉയർന്ന മൂല്യവും പിന്നെ കുറഞ്ഞ പലിശയും കൊണ്ടാണ്. എങ്കിൽ നിലവിലുള്ള പലിശ നിരക്കിലും കുറഞ്ഞ നിരക്കിൽ ഗോൾഡ് ലോൺ ലഭിച്ചാലോ?...
പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐ.ഐ.എഫ്.എൽ ഫിനാൻസ് പ്രതിമാസം 0.99 ശതമാനം പലിശ നിരക്കിൽ ഗോൾഡ് ലോൺ ഉറപ്പ് നൽകുന്നു. ഒക്ടോബർ 19 വരെ ഗോൾഡ് ലോൺ മേളയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സീറോ പ്രോസസിംഗ് ഫീസോടെ വായ്പ ലഭിക്കുന്നു. ഇത് സാധാരണ ജനങ്ങളെ സംബന്ധിച്ച് വലിയൊരു ഓഫറാണ്. അതിനു കാരണം ഇത്തരം നോൺ ബാങ്കിംഗ് ഫിനാൻസുകൾ ബാങ്കുകളെ അപേക്ഷിച്ച് വലിയ ശതമാനം പലിശക്കാണ് സ്വർണ വായ്പ നൽകുന്നത്.

0.99 ശതമാനം എന്നത് സാധാരണ ബാങ്കുകളിൽ പോലും അനുവദിക്കാത്ത കുറഞ്ഞ പലിശ നിരക്കാണ്. അതാണ് ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഏറ്റവും വലിയ കാര്യം. ഈ ഓഫറിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൈത്താങ്ങാവുകയാണ് ഐ.ഐ.എഫ്.എൽ ഫിനാൻസ്.
ഐ.ഐ.എഫ്.എൽ ഫിനാൻസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് ഐ.ഐ.എഫ്.എൽ. സ്വർണ വായ്പകൾക്ക് പുറമേ പേഴ്സണൽ ലോണുകളും ബിസിനസ് ലോണുകളും അങ്ങനെ നിരവധി സേനങ്ങളാണ് ഐ.ഐ.എഫ്.എൽ വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി 11.88 ശതമാനം മുതൽ 27 ശതമാനം വരെയാണ് ഇവിടെ ഗോൾഡ് ലോൺ നൽകുന്നത്. 2 വർഷം വരെ ഐ.ഐ.എഫ്.എൽ ഫിനാൻസ് കാലാവധി നൽകുന്നുണ്ട്. പക്ഷേ മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് വായ്പ തുക കൈവശം എത്തും. ഇവിടെ ഗോൾഡ് ലോണിന് അപേക്ഷിക്കുമ്പോൾ ചില അധിക ചാർജുകളും ഈടാക്കുന്നുണ്ട്.
പുതിയ ഗോൾഡ് ലോൺ മേളയുടെ ഭാഗമായി ഒറ്റയടിക്ക് പലിശ നിരക്ക് താഴേക്ക് വീണു. മാത്രമല്ല അധിക ചാർജും പുതിയ ഓഫർ പ്രകാരം ഈടാക്കുന്നില്ല. എന്തുകൊണ്ടും ഇപ്പോൾ ഐ.ഐ.എഫ്.എൽ ഫിനാൻസിൽ സ്വർണ വായ്പക്ക് പറ്റിയ സമയമാണ്. ഉപഭോക്താക്കൾക്ക് ഐ.ഐ.എഫ്.എൽ ബ്രാഞ്ചിൽ നേരിട്ട് വന്നോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ വായ്പക്ക് അപേക്ഷിക്കാം.
എന്തു കൊണ്ടാണ് ആളുകൾ ഇത്തരം ഫിനാൻസുകളെ ആശ്രയിക്കുന്നത്?
പലിശ നിരക്ക് പൊതുവേ സാധാരണ ബാങ്കുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നിട്ടും ആളുകൾ ഇത്തരം ഫിനാൻസുകളെ ആശ്രയിക്കുന്നതിനു കാരണം ഇതാണ്. അതായത് കൂടുതൽ രേഖകൾ ആവശ്യമില്ലാതെ മിനിറ്റുകൾ കൊണ്ട് വായ്പ നൽകുന്നു. അതിനാൽ തന്നെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇതുവഴി സാധിക്കുന്നു. സ്വർണ വായ്പകൾ സുരക്ഷിത വായ്പാ കാറ്റഗറിയിൽ ഉൾപ്പെടുന്നു.
ആർ.ബി.ഐ നിയന്ത്രണം നീക്കം ചെയ്തു
ഐ.ഐ.എഫ്.എൽ ഫിനാൻസിന് 2024 മാർച്ച് 4 മുതൽ ആർ.ബി.ഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽ സ്വർണ വായ്പകൾക്ക് പൂർണമായും ഒരു താത്കാലിക ഫുൾസ്റ്റോപ്പ് ഇട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം മുതൽ ആ നിയന്ത്രണം ആർ.ബി.ഐ തന്നെ എടുത്ത് മാറ്റി. ഇതോടെ ഐ.ഐ.എഫ്.എൽ ഫിനാൻസിന് വീണ്ടും സ്വർണ വായ്പാ മേഖലയിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരവും തുറന്നു കൊടുക്കുന്നു.
ഓഫർ മറക്കണ്ട
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഐ.ഐ.എഫ്.എൽ ഫിനാൻസിൽ ഗോൾഡ് ലോണിന് അപേക്ഷിക്കൂ. 0.99 ശതമാനം പലിശ നിരക്ക് നിസാരമല്ല. ഒക്ടോബർ 19 വരെയാണ് ഈ ഓഫർ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications