പുതിയ വേതന വ്യവസ്ഥ സര്‍ക്കാര്‍ പുറത്തിറക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ ശമ്പള ഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ തന്നെ ഈ മാറ്റങ്ങള്‍ ആരംഭിക്കും.
രാജ്യത്തെ ജീവനക്കാരുടെ പോക്കറ്റ് നിറയ്ക്കുന്ന സന്തോഷ വാര്‍ത്തയുമായാണ് പുത്തന്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കാനൊരുങ്ങുന്നത്. പുതിയ വേതന വ്യവസ്ഥ സര്‍ക്കാര്‍ പുറത്തിറക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ ശമ്പള ഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ തന്നെ ഈ മാറ്റങ്ങള്‍ ആരംഭിക്കും.
2019ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വേതന വ്യവസ്ഥ വിജ്ഞാപനമനുസരിച്ച് ജീവനക്കാരുടെ കൈകളിലെത്തുന്ന വേതനത്തില്‍ കുറവ് വരുത്തിയിരുന്നു.
പുതിയ നിയമങ്ങള്‍ പ്രകാരം ആകെ വേതനത്തിന്റെ പരമാവധി 50 ശതമാനത്തോളമായിരിക്കും അലവന്‍സുകള്‍. ഡി എ,വാടക, യാത്ര ബത്ത തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും ഇത് ജീവനക്കാരന്റെ ശമ്പളഘടനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
നിലവില്‍ അടിസ്ഥാന ശമ്പളം 50 ശതമാനമോ അതില്‍ കൂടുതലോ ലഭിക്കുന്ന ജീവനക്കാരെ പുതിയ നയങ്ങള്‍ ബാധിക്കില്ല. എന്നാല്‍ നിങ്ങളുടെ ശമ്പളം 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ നിങ്ങളുടെ കൈകകളിലെത്തുന്ന ശമ്പളത്തില്‍ ഇനിമുതല്‍ വര്‍ധനവുണ്ടാകും. കൂടാതെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയിലും കാര്യമായ മാറ്റങ്ങളുണ്ടാകും. അടിസ്ഥാന ശമ്പളം വര്‍ധിക്കുന്നതിനാല്‍ തന്നെ പിഎഫ് വിഹിതത്തിലും ആനുപാതികമായ വര്‍ധനവുണ്ടാകും.
ഉയര്‍ന്ന ശമ്പളക്കാരായ ജീവനക്കാരുടെ വേതന ഘടനയില്‍ അലവന്‍സ് ഭാഗത്തിലാണ് വര്‍ധനവുണ്ടാവുക. ഉയര്‍ന്ന പിഎഫ്, ഗ്രാറ്റുവിറ്റി തുക കമ്പനിയുടെ ചെലവ് ഉയര്‍ത്തുന്നതിന് കാരണമാകും. ഈ ഇനത്തില്‍ കമ്പനിയുടെ വിഹിതത്തിലും ആനുപാതികമായ വര്‍ധനവ് ഉണ്ടാകുന്നതിനാലാണിത്.

ജീവനക്കാരുടെ തൊഴില്‍ സമയത്തിലും മാറ്റമുണ്ടാകും. ഓഫീസിലെ പരമാവധി ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയേക്കും. 15 മുതല്‍ 30 മിനുട്ട് വരെ നീളുന്ന അധിക സമയ ജോലിയെ ഓവര്‍ ടൈം ജോലിയായി പരിഗണിക്കും. നിലവില്‍ 30 മിനുട്ടില്‍ താഴെ സമയം അധിക ജോലി സമയമായി ചിലഴിച്ചാലും അത് ഓവര്‍ ടൈം ജോലിയായി പരിഗണിക്കാറില്ല. കൂടാതെ ഓരോ 5 മണിക്കൂര്‍ ജോലിക്ക് ശേഷവും അര മണിക്കൂര്‍ നേരത്തെ ഇടവേള ജീവനക്കാര്‍ക്ക് അനുവദിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
ഗ്രാറ്റുവിറ്റി ചട്ടങ്ങളിലും പുതിയ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ഗ്രാറ്റുവിറ്റി തുക പിന്‍വലിക്കണമെങ്കില്‍ അതേ സ്ഥാപനത്തില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം ജോലി ചെയ്യണം. എന്നാല്‍ പുതിയ ചട്ടമനുസരിച്ച് സ്ഥാപനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്ത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി തുക പിന്‍വലിക്കുവാന്‍ സാധിക്കും.
ശമ്പള ക്രമീകരണം, മുതിര്‍ന്ന പൗരന്മാര്ക്കുള്ള ആദായ നികുതി ഇളവുകള്‍,എല്‍ടിസി മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉള്പ്പെടുത്തിയിരുന്നവയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications