നവംബർ മാസം അവസാനിക്കാറായി. നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന സമയ പരിധികളും അവസാനിക്കാറാവുന്നു. നികുതിദായകർ, പെൻഷൻകാർ എന്നിവരെല്ലാം ഈ തിയ്യതികളെ കുറിച്ച് അറിഞ്ഞിരിക്കണം. വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് മുതൽ ഒന്നിലധികം കാര്യങ്ങളാണ് നവംബർ 30നു മുന്നേയായി പൂർത്തിയാക്കാനുള്ളത്. ഇതിൽ വീഴ്ച സംഭവിച്ചാൽ വലിയ നഷ്ടം നേരിടേണ്ടി വരും. നവംബർ 30നു മുന്നേ പൂർത്തിയാക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് അറിയാം;
1. യുപിഎസ് തിരഞ്ഞെടുക്കാനുള്ള അവസരം
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കാനുള്ള സമയപരിധി നവംബർ 30 വരെയാണ്. നേരത്തെ സെപ്റ്റംബർ 30ന് അവസാന തിയ്യതി നൽകിയിരുന്നെങ്കിലും പിന്നീട് ധനകാര്യ വകുപ്പ് രണ്ട് മാസം കൂടി കാലാവധി നീട്ടുകയായിരുന്നു. യുപിഎസിൽ ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം സംഭാവന ചെയ്യുന്നു. ഒപ്പം സർക്കാർ 18.5 ശതമാനവും സംഭാവന ചെയ്യുന്നു.
ഇത് പഴയ പെൻഷൻ പദ്ധതിയിൽ നിന്നും വ്യത്യസ്തമാണ്. അതായത് പഴയ പെൻഷൻ പദ്ധതി പ്രകാരം ജീവനക്കാർക്ക് അവരുടെ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം സംഭാവനയില്ലാതെ പെൻഷനായി ലഭിച്ചിരുന്നു.

2. പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
യോഗ്യരായ വ്യക്തികൾക്ക് സ്ഥിരമായി തടസ്സമില്ലാതെ പെൻഷൻ തുക ലഭിക്കണമെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാൺ നിർബന്ധമായും സമർപ്പിക്കണം. നവംബർ 1 നും 30 നും ഇടയിലുള്ള കാലാവധിയിൽ സമർപ്പിക്കാമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ നവംബർ 30 എന്ന അവസാന തിയ്യതിയിലേക്കാണ് അടുക്കുന്നത്. അതിനാൽ ആവശ്യക്കാർ വേഗം തന്നെ ഈ പ്രക്രിയ പൂർത്തിയാക്കുക. നിങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കാം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കാണ് (ഐപിപിബി) ഇത് അവതരിപ്പിച്ചത്.
3. നികുതിയുമായി ബന്ധപ്പെട്ട സമയപരിധി
പെൻഷൻദായകരും, സർക്കാർ ജീവനക്കാരും മാത്രമല്ല നികുതിദായകരും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 2025 ഒക്ടോബറിൽ ടിഡിഎസ് കുറച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ചലാൻ-കം-സ്റ്റേറ്റ്‌മെന്റുകൾ നവംബർ 30ന് മുമ്പേ സമർപ്പിക്കണം. ഇത് 194-IA, 194-IB, 194M, 194S എന്നീ വകുപ്പുകൾ പ്രകാരമാണ്.
2025-26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിന്, നികുതിദായകർ സെക്ഷൻ 92E പ്രകാരം ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, അന്താരാഷ്ട്ര ഗ്രൂപ്പുകളുടെ ഘടക സ്ഥാപനങ്ങൾ 2024-25 അക്കൗണ്ടിംഗ് വർഷത്തേക്കുള്ള ഫോം 3CEAA റിപ്പോർട്ടുകളും നവംബർ 30നകം തന്നെ സമർപ്പിക്കണം.
ഈ മൂന്ന് കാര്യങ്ങളും നവംബർ 30നു മുന്നേ പൂർത്തിയാക്കേണ്ടതുണ്ട്. അവാസന ദിവസത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ഇപ്പോൾ തന്നെ ആവശ്യമായ രേഖകൾ സമർപ്പിക്കുക. ഇവ കൃത്യമായി പൂർത്തിയായിട്ടില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമായേക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications