സ്വര്‍ണ വായ്പ എടുക്കും മുമ്പ് ഈ കാര്യങ്ങള്‍ അറിയൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി എന്നാണ് രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലാകുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക തിരിച്ചടിയില്‍ നിന്നും മഹാഭൂരിപക്ഷം ചെറുകിട ബിസിനസുകാരും കരകയറിയത് സ്വര്‍ണ വായ്പയുടെ സഹായത്താലാണ്. പലരും പണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സ്വര്‍ണ ഈടിന്മേല്‍ ലഭിക്കുന്ന വായ്പയെ ആശ്രയിച്ചു.

 

സ്വര്‍ണ വായ്പാ വിഭാഗത്തില്‍ വളര്‍ച്ച

സ്വര്‍ണ വായ്പാ വിഭാഗത്തില്‍ വളര്‍ച്ച

ഫെഡറല്‍ ബാങ്കിന്റെ സ്വര്‍ണ വായ്പാ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 67 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നിന്നും തന്നെ സ്വര്‍ണ വായ്പാ മേഖലയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഇപ്പോള്‍ നിങ്ങളൊരു സ്വര്‍ണ വായ്പയ്ക്കായി ഏതെങ്കിലും സ്ഥാപനത്തില്‍ ചെല്ലുകയാണെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണ വായ്പാ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിനനുസരിച്ച് ചില സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പ അനുവദിച്ചു തരുന്ന സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

പ്രതിമാസത്തിലോ അല്ലെങ്കിലും അതിലും കുറഞ്ഞ കാലയളവിലോ വായ്പാ തിരിച്ചടവ് നടത്തണമെന്നാണ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാ മാസവും കൃത്യമായ പലിശ തിരിച്ചടവ് നടത്തുന്ന ഉപയോക്താക്കള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് ഇളവുകള്‍ നല്‍കുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നത്. കൊഡാക് മഹീന്ദ്ര ബാങ്ക്, ബന്ധന്‍ ബാങ്ക് തുടങ്ങിയ തുടങ്ങിയ ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് മൂന്ന് വര്‍ഷത്തേക്കോ അതിന് മുകളിലോ ഉള്ള കാലയളവിലേക്ക് സ്വര്‍ണ വായ്പ നല്‍കുന്നത്. എങ്കിലും ചില സ്ഥാപനങ്ങള്‍ വായ്പാ കാലയളവ് നീട്ടി നല്‍കാറുമുണ്ട്. സ്വര്‍ണ വായ്പയുടെ കാലാവധി എന്നത് വായ്പയുടെ സ്വഭാവത്തെയും ഉപയോക്താവ് തെരഞ്ഞെടുത്ത തിരിച്ചടവ് സ്‌കീമുനെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

മറ്റെല്ലാ വായ്പാ വിഭാഗങ്ങളെയും പോലെ സ്വര്‍ണ വായ്പകളിലും പൊതു മേഖലാ ബാങ്കുകളാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കുകള്‍ ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ അതിനേക്കാള്‍ കുറച്ചുകൂടി ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് സ്വര്‍ണ വായ്പയില്‍ ഉപയോക്താക്കളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പലിശ ഈടാക്കുന്നത്.

അധിക ചാര്‍ജുകള്‍

അധിക ചാര്‍ജുകള്‍

18 കാരറ്റിനും 22 കാരറ്റിനും ഇടയിലുള്ള സ്വര്‍ണാഭരണങ്ങളാണ് വായ്പയ്ക്കുള്ള ഈടായി സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. സ്വര്‍ണ നാണയങ്ങളാണെങ്കില്‍ 24 കാരറ്റ് ശുദ്ധതയോട് കൂടിയ 50 ഗ്രാം വരെയുള്ളവ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ. സ്വര്‍ണ വായ്പ എടുക്കുന്നതിനായി ഒപ്പം ചില അധിക ചാര്‍ജുകളും സ്ഥാപനങ്ങള്‍ ഉപയോക്താവില്‍ നിന്നും ഈടാക്കും. പ്രൊസസിംഗ് ചാര്‍ജുകള്‍ക്ക് പുറമേ സ്റ്റാമ്പിംഗ് ചാര്‍ജ്, പരിശോധനാ ചാര്‍ജ്, ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ എന്നിവയാണവ.

വീഴ്ച വരുത്തിയാല്‍ പിഴ

വീഴ്ച വരുത്തിയാല്‍ പിഴ

കഴിഞ്ഞ മാസങ്ങളിലേത് പോലെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായാല്‍ സ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വര്‍ണം ഈടായി ഉപയോക്താക്കളോട് ആവശ്യപ്പെടാവുന്നതാണ്. ഉപയോക്താവ് സ്വര്‍ണമോ പണമോ നല്‍കുന്നില്ല എങ്കില്‍ സ്ഥാപനത്തിന് പിഴ ഈടാക്കുവാനും സാധിക്കും. പല തവണയും ഓര്‍മപ്പെടുത്തിയിട്ടും ഉപയോക്താവ് പ്രതികരിച്ചിട്ടില്ല എങ്കില്‍ സ്ഥാപനത്തിന് സ്വര്‍ണം വില്‍ക്കുവാനും സാധിക്കും. സ്വര്‍ണ വായ്പയ്ക്ക് ചില സ്ഥാപനങ്ങളില്‍ ഈടാക്കുന്ന പലിശ നിരക്കും പ്രൊസസിംഗ് ചാര്‍ജും വായ്പാ തുകയും കാലാവധിയും നമുക്കൊന്ന് പരിശോധിക്കാം.

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 7 മുതല്‍ 7.50 ശതമാനം വരെയാണ് സ്വര്‍ണ വായ്പ പലിശ നിരക്ക്. 500 മുതല്‍ 10,000 രൂപ വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 10,000 മുതല്‍ 25 ലക്ഷം വരെയാണ് വായ്പാ തുകയായി ലഭിക്കുക. 1 വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.75 മുതല്‍ 9 ശതമാനം വരെയാണ് പലിശ നിരക്ക്. 0.75 ശതമാനമാണ് പ്രൊസസിംഗ് ഫീയായി ഈടാക്കുന്നത്. 25,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 9.05 ശതമാനമാണ് പലിശ നിരക്ക്. 0.05 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. 10,000 മുതല്‍ 20 ലക്ഷം രൂപ വരെ വായ്പാ തുകയായി ലഭിക്കും. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി. ഐഐഎഫ്എല്‍ ഫിനാന്‍സില്‍ 9.24 ശതമാനം മുതല്‍ 24 ശതമാനം വരെയാണ് പലിശ നിരക്ക്. സ്‌കീമിനനുസരിച്ചാണ് പ്രൊസസിംഗ് ഫീസ് ഈടാക്കുക. 3,000 രൂപ മുതല്‍ വായ്പ അനുവദിക്കും. 3 മുതല്‍ 11 മാസം വരെയാണ് വായ്പാ കാലാവധി.

കൊഡാക് മഹീന്ദ്ര ബാങ്ക്

കൊഡാക് മഹീന്ദ്ര ബാങ്ക്

കൊഡാക് മഹീന്ദ്ര ബാങ്കില്‍ 10 മുതല്‍ 17 ശതമാനം വരെയാണ് പലിശ. 2 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 1.5 കോടി രൂപ വരെ വായ്്പ തുകയായി അനുവദിക്കും. 4 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. മണപ്പുറം ഫിനാന്‍സില്‍ 12 മുതല്‍ 29 ശതമാനം വരെയാണ് പലിശ നിരക്ക്. 10 രൂപയാണ് പ്രൊസസിംഗ് ചാര്‍ജ്. 1000 രൂപ മുതല്‍ 1.5 കോടി രൂപ വരെ വായ്പയായി അനുവദിക്കും. 365 ദിവസമാണ് തിരിച്ചടവ് കാലാവധി. മുത്തൂറ്റ് ഫിനാന്‍സില്‍ 27 ശതമാനം വരെയാണ് പലിശ നിരക്ക്. 1 ശതമാനം വരെയാണ് പ്രൊസസിംഗ് ഫീസായി ഈടാക്കുന്നത്. 1500 രൂപ മുതല്‍ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

Read more about: gold
English summary

important things that you should keep in your mind when you are going for a gold loan in this covid period

important things that you should keep in your mind when you are going for a gold loan in this covid period
Story first published: Sunday, April 11, 2021, 20:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X