നിങ്ങള്‍ വേതനം ലഭിക്കുന്ന ഒരു ജീവനക്കാരന് ആണെങ്കില്‍ ഇതിനോടകം തന്നെ നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളോട് 2021 -22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തണമെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ടാകും.
നിങ്ങള്‍ വേതനം ലഭിക്കുന്ന ഒരു ജീവനക്കാരന് ആണെങ്കില്‍ ഇതിനോടകം തന്നെ നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളോട് 2021 -22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തണമെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ടാകും. ജീവനക്കാരന് നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്ക് അനുസൃതമായിട്ടായിരിക്കും തൊഴില്‍ ദാതാവ് ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് അഥവാ ടിഡിഎസ് ഈടാക്കുന്നത്. ഈ വര്‍ഷം സാധാരണ നിക്ഷേപ പ്രസ്താവനയ്ക്ക് പുറമേ ജീവനക്കാര്‍ അവര്‍ തെരഞ്ഞെടുക്കുന്ന നികുതി ക്രമം കൂടി തൊഴില്‍ ദാതാവിനെ അറിയിക്കേണ്ടതുണ്ട്.

ഈ വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തുന്നതിന് മുമ്പായി നിങ്ങള്‍ ഓര്‍മിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.
വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് നികുതി ക്രമങ്ങളില്‍ ഏതെങ്കിലും ഒന്ന് നികുതി ദാതാവ് തെരഞ്ഞെടുക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്തും നികുതി ദായകന് നികുതി ക്രമം മാറ്റുവാന്‍ അവസരമുണ്ട്.
പുതിയ നികുതി ക്രമം കുറഞ്ഞ സ്ലാബിലുള്ള നികുതിയാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പുതിയ നികുതി ക്രമം തിരഞ്ഞെടുത്താല്‍ നിങ്ങളുടെ നികുതി ബാധ്യത കുറയുവാനും അതുവഴി നിങ്ങളുടെ തൊഴില്‍ ദാതാവിന് കുറഞ്ഞ നിരക്കില്‍ ടിഡിഎസ് ഈടാക്കുവാനും സാധിക്കും. എന്നാല്‍ പഴയ നികുതി ക്രമത്തിന് കീഴില്‍ നിങ്ങള്‍ യാതൊരു കിഴിവിനും നികുതി ഇളവിനും ഉന്നയിക്കുന്നില്ല എങ്കില്‍ മാത്രമാണ് ഇതുവഴിയുള്ള നേട്ടം നിങ്ങള്‍ക്ക് ലഭിക്കുക.
കുറഞ്ഞ നികുതി സ്ലാബിന്റെ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരും 15 ലക്ഷത്തില്‍ താഴെ വരുമാനം ഉള്ളവര്‍ക്കുമാണ് കുറഞ്ഞ ടിഡിഎസും കുടുതല്‍ ടേക്ക് ഹോം സാലറിയും ലഭിക്കുക. എന്നാല്‍ പുതിയ നികുതി ക്രമത്തിന് കീഴില്‍ ഈ ഇളവ് ലഭിക്കുകയില്ല.
നികുതി ക്രമം മാറ്റി തിരഞ്ഞെടുക്കുന്നത് തെറ്റുകള്‍ സംഭവിക്കുന്നതിനും അധിക ബാധ്യതകള്‍ ഉണ്ടാകുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ അഡ്വാന്‍സ് ടാക്സ്, ടിഡിഎസ് അടയ്ക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ അടക്കുന്നതിനും നിലവിലുള്ള നികുതി ക്രമം തുടരുന്നത് തന്നെയാണ് അഭികാമ്യം. അധിക ബാധ്യതകള്‍ കടന്നുവരുന്നത് ഒഴിവാക്കുക എന്നത് തന്നെയാണ് ഇതിലെ പ്രധാന കാര്യം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications