നിലവിലെ ഇരുണ്ട സാമ്പത്തിക വീക്ഷണത്തിനും തുടർച്ചയായ അനിശ്ചിതത്വത്തിനും ഇടയിൽ ഏതെങ്കിലും ഒരു അസറ്റ് ക്ലാസ് കുതിച്ചുയരുന്നുണ്ടെങ്കിൽ അത് സ്വർണം മാത്രമാണ്. ആഭ്യന്തര വില റെക്കോർഡ് ഉയരത്തിൽ നിൽക്കുമ്പോഴും, മഞ്ഞ ലോഹത്തിന്റെ വില വീണ്ടും വർദ്ധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. എംസിഎക്സ് ഓഗസ്റ്റിൽ സ്വർണ്ണ ഫ്യൂച്ചർ ഇന്ന് 10 ഗ്രാമിന് 48,589 രൂപയായി ഉയർന്നു. ഇന്നലെ 48,232 രൂപയായിരുന്നു വില.
അന്താരാഷ്ട്ര നാണയ നിധി പ്രവചനം
ഈ പ്രവണത സ്വർണ്ണത്തിന് ഗുണകരമാകാനാണ് സാധ്യത. ആഗോള സാമ്പത്തിക പ്രവചനങ്ങൾ വെട്ടിക്കുറച്ച ഐഎംഎഫും (അന്താരാഷ്ട്ര നാണയ നിധി) സ്വർണ വില ഉയരുമെന്ന സൂചനകളാണ് നൽകുന്നത്. വൈറസ് ബാധിച്ച ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് മാസം മുമ്പ് പ്രതീക്ഷിച്ചതിലും ആഴത്തിലുള്ള മാന്ദ്യമാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരിക്കുന്നത്. ആഗോള ഉൽപാദനം 4.9 ശതമാനമായി ചുരുങ്ങുമെന്നും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
കേസുകൾ കുതിച്ചുയരുന്നു
കോവിഡ് -19 ലോക്ക്ഡൌണിന്റെയും സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും പശ്ചാത്തലത്തിൽ ഏപ്രിലിൽ കണക്കാക്കിയ 1.9 വിപുലീകരണത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് മൈനസ് 4.5 ശതമാനമായി കുറച്ചു. അതേസമയം, കോവിഡ് -19 ന്റെ ആഗോള കേസുകൾ 9 മില്ല്യൺ കവിഞ്ഞു. ബ്രസീലും ഇന്ത്യയും അണുബാധയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. യുഎസും ചൈനയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പുതിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രണ്ട് മാസത്തിനുള്ളിൽ
ഇന്ത്യയും ചൈനയും തമ്മിലുള്ള അടുത്തിടെയുണ്ടായ അതിർത്തി ഏറ്റുമുട്ടലുകളും നിക്ഷേപകരെ സ്വർണത്തിലേയ്ക്ക് നയിച്ചു. ഡോളർ സൂചികയിലെ ബലഹീനതയും യുഎസ് ബോണ്ട് വരുമാനവും വിലകളെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എല്ലാ വശങ്ങളും സ്വർണ്ണ വിലയ്ക്ക് അനുയോജ്യമായതിനാൽ, അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സ്വർണ വില 50,000 മുതൽ 51,000 രൂപ വരെയെത്തുമെന്നാണ് വിലയിരുത്തൽ.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 12 ൺസിന് 0.3 ശതമാനം ഉയർന്ന് 1,772.43 ഡോളറിലെത്തി. 2012 ഒക്ടോബറിന് ശേഷം ഏറ്റവും ഉയർന്ന നിരക്കായ 1,779.06 ഡോളർ വരെ സ്വർണ വില ഉയർന്നിരുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും, കുറഞ്ഞത് രണ്ട് വർഷമെങ്കിലും അതുകൊണ്ട് തന്നെ സ്വർണ വില ഉയരാനാണ് സാധ്യതയെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
രണ്ട് വർഷത്തിനിടെ
അടുത്ത 18-24 മാസങ്ങളിൽ സ്വർണ്ണ വില 65,000-68,000 രൂപയിലെത്തുമെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ അസോസിയേറ്റ് ഡയറക്ടറും കമ്മോഡിറ്റീസ് ആൻഡ് കറൻസികളുടെ തലവനുമായ കിഷോർ നാർണെ പറയുന്നു, എന്നാൽ ഇത് യുഎസ് ഡോളറിനെതിരായ രൂപയുടെ വ്യതിയാനത്തെ ആശ്രയിച്ചിരിക്കും. കൊവിഡ് -19 മഹാമാരി പിൻവാങ്ങിയതിനുശേഷവും, മഞ്ഞ ലോഹം മികച്ച വരുമാനം രേഖപ്പെടുത്തുന്നത് തുടരാമെന്നും നിരീക്ഷകർ പറയുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications