നികുതി അടയ്ക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴിയോ? അപകടമാണത്!

2021 ജൂണ്‍ ഏഴാം തീയ്യതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നികുതി ദായകര്‍ക്ക് തങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ജൂണ്‍ ഏഴാം തീയ്യതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നികുതി ദായകര്‍ക്ക് തങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

 

പണം അടയ്ക്കുവാന്‍ ഇനി പല വഴികള്‍

പണം അടയ്ക്കുവാന്‍ ഇനി പല വഴികള്‍

പണം അടയ്ക്കുന്നത് എങ്ങനെ വേണമെന്ന് തെരഞ്ഞെടുക്കുന്നതാണ് അവയില്‍ എടുത്ത പറയേണ്ട പ്രത്യേകതകളില്‍ ഒന്ന്. നെറ്റ് ബാങ്കിംഗ്, യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്), ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), നെഫ്റ്റ് (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) തുടങ്ങി ക്രെഡിറ്റ് കാര്‍ഡിലൂടെ വരെ വേണമെങ്കില്‍ നികുതി ദായകര്‍ക്ക് പണം അടയ്ക്കുവാനുള്ള സംവിധാനമുണ്ട്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പം

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പം

ഇതുവരെ മുന്‍നിര സ്വകാര്യ ബാങ്കുകളുടേയും പൊതുമേഖലാ ബാങ്കുകളുടെയും നെറ്റ് ബാങ്കിംഗ് വഴി മാത്രമാണ് നികുതി ദായകര്‍ക്ക് പണമടയ്ക്കുവാന്‍ സൗകര്യമുണ്ടായിരുന്നത്. മിക്ക സ്വകാര്യ മേഖലാ ബാങ്കുകളും, ഫോറിന്‍, കോഓപ്പറേറ്റീവ് ബാങ്കുകളും അതില്‍ ഭാഗമായിരുന്നില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ പണമടയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വര്‍ധിപ്പിച്ചത് നികുതി ദായകര്‍ക്ക് ഏറെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമാക്കിയിരിക്കുകയാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നികുതി അടയ്ക്കുമ്പോള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നികുതി അടയ്ക്കുമ്പോള്‍

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പണം അടയ്ക്കുന്നതെങ്കില്‍ കൃത്യ സമയത്ത് അതിന്റെ തിരിച്ചടവും ഉറപ്പു വരുത്തണം. വായ്പ വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്. എന്തെന്നാല്‍ നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ നികുതി അടയ്ക്കുവാന്‍ നിങ്ങളുടെ പക്കല്‍ മതിയായ പണം ഇല്ലാതെ വരും. ബാക്കിനില്‍ക്കുന്ന ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയാണ് നികുതി അടവ് വൈകിക്കുമ്പോഴുള്ളതിനേക്കാള്‍ ഏറെ ചിലവേറിയ കാര്യം.

നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ എത്ര?

നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ എത്ര?

അഡ്വാന്‍സ് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നികുതി കുടിശ്ശികയിന്മേല്‍ 1 ശതമാനം പിഴയാണ് നിങ്ങള്‍ അടയ്‌ക്കേണ്ടി വരിക. ആദായ നികുതി ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ വീണ്ടും 1 ശതമാനം കൂടി പിഴ നല്‍കേണ്ടതായി വരും. എന്നിരുന്നാലും വൈകിയ നികുതി റിട്ടേണ്‍ ഡിസംബര്‍ 31 വരെ ഫയല്‍ ചെയ്യുവാന്‍ നികുതി ദായകര്‍ക്ക് സാധിക്കും. ഈ വര്‍ഷം അത് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ തിരിച്ചടവ് വൈകുന്ന പക്ഷം ഈടാക്കുന്ന പലിശ നിരക്ക് ഏറെ ഉയര്‍ന്നതായിരിക്കും.

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്

നികുതി കുടിശ്ശികയ്ക്ക് സര്‍ക്കാര്‍ ചെറിയൊരു തുക പിഴയായി ഈടാക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ പലിശയ്ക്ക് മേല്‍ പലിശയാണ് ഈടാക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ 50,000 രൂപ നികുതി ഇനത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചു എന്ന് കരുതുക. മാസം 25,000 രൂപ തിരിച്ചടയ്ക്കണം. മൂന്ന് മാസമാകുമ്പോള്‍ പലിശ ഇനത്തില്‍ നിങ്ങള്‍ 2,364 രൂപ അടയ്‌ക്കേണ്ടതായി വരും. പലിശയിന്മേല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)യും ഈടാക്കും.

മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക!

മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക!

സര്‍ക്കാര്‍ 1 ശതമാനം പലിശയാണ് കുടിശ്ശിക നികുതിയിന്മേല്‍ ഈടാക്കുന്നത്. നേരത്തെ പറഞ്ഞ 50,000 രൂപ അടയ്ക്കുന്നത് നിങ്ങള്‍ 3 മാസം വൈകിയാല്‍ ഓരോ മാസവും 1 ശതമാനമാണ് പിഴ. ആകെ നല്‍കേണ്ടി വരുന്നത് 1,500 രൂപയും. അതിനാല്‍ സമയ പരിധിയ്ക്ക് മുമ്പ് തിരിച്ചടവ് സാധ്യമാകുമെങ്കില്‍ മാത്രം നിങ്ങള്‍ നികുതി അടയ്ക്കുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.

Read more about: credit card
English summary

Income Tax Payment: Why One Should Not Pay Tax Through Credit Card, Know in Detail | നികുതി അടയ്ക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴിയോ? അപകടമാണത്!

Income Tax Payment: Why One Should Not Pay Tax Through Credit Card, Know in Detail
Story first published: Monday, May 24, 2021, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X