രണ്ടാമതൊന്ന് ആലോചിക്കാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതാണ് നമ്മളില്‍ വലിയൊരു ഭാഗം പേരുടേയും ശീലം. അതുവഴി വലിയൊരു അബദ്ധമാണ് നാം ചെയ്ത് വയ്ക്കുന്നതും.
രണ്ടാമതൊന്ന് ആലോചിക്കാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതാണ് നമ്മളില്‍ വലിയൊരു ഭാഗം പേരുടേയും ശീലം. അതുവഴി വലിയൊരു അബദ്ധമാണ് നാം ചെയ്ത് വയ്ക്കുന്നതും. ഓരോ വര്‍ഷവും തുടര്‍ച്ചയായി ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതും കവറേജ് ഉറപ്പുവരുത്തുന്നതും മികച്ച തീരുമാനം തന്നെയാണ്. എന്നാല്‍ ഒരു വര്‍ഷത്തിലോ രണ്ട് വര്‍ഷം കൂടുമ്പോഴോ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ നമ്മുടെ നിലവിലെ ആവശ്യങ്ങള്‍ക്ക് അത് മതിയാകുമോ എന്ന് വിലയിരുത്തേണ്ടതുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ നിങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ഓരോ വര്‍ഷവും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ആ മാറ്റങ്ങള്‍ക്ക് യോജിച്ചതായിരിക്കണം.
ഉദാഹരണത്തിന് നിങ്ങള്‍ ജോലി ചെയ്യുവാന്‍ ആരംഭിച്ച 23ാം വയസ്സില്‍ തന്നെ 3 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഒരു ഇന്‍ഷറന്‍സ് പോളിസി നിങ്ങള്‍ വാങ്ങിക്കുന്നു എന്ന് കരുതുക. ഇപ്പോള്‍ നിങ്ങള്‍ക്ക് 32 വയസ്സ് ആയി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് നിങ്ങളിപ്പോള്‍. ഓരോ വര്‍ഷവും ശ്രദ്ധയോടെ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കി വരികയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും നിങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജിന്റെ പരിധി അതേ 3 ലക്ഷം രൂപയാണ്. ഓരോ കാലഘട്ടത്തിലും നിങ്ങള്‍ പങ്കാളിയേയും കുട്ടികളേയും പോളിസിയില്‍ ചേര്‍ത്തിട്ടുണ്ട്. എങ്കിലും പോളിസി തുക അപ്പോഴും 3 ലക്ഷം രൂപ തന്നെ.
ആ മൂന്ന് ലക്ഷം രൂപയുടെ കവറേജ് മതിയാകുമോ നാല് അംഗങ്ങളുള്ള നിങ്ങളുടെ കുടുംബത്തിന്? തീര്‍ച്ചയായും പോരാ. അല്‍പ്പം നേരത്തെ തന്നെ നിങ്ങള്‍ നിങ്ങളുടെ പോളിസി തുക കുറച്ചു കൂടി ഉയര്‍ത്തേണ്ടതായിരുന്നു. അതായത് ചുരുങ്ങിയത് ഒരു 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയെങ്കിലും. അത് നിങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കൊണ്ടുമാത്രമല്ല. ആശുപത്രി ചിലവുകളില്‍ ഉണ്ടായ വര്‍ധനവ് പരിഗണിച്ചാണ് നാം ഈ മാറ്റം വരുത്തേണ്ടത്. ഉയര്‍ന്ന മെഡിക്കല്‍ ഇന്‍ഫ്ലേഷന്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ആരോഗ്യ ഇന്‍ഷുറന്‍സിലെ കവറേജ് തുകയില്‍ ആനുപാതികമായ വര്‍ധനവ് നാം വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ടോപ്പ് അപ്പ് ചെയ്യാം.
ഓരോ സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുമ്പോള്‍ കുടുംബത്തിലെ പുതിയ അംഗങ്ങളെ മറക്കാതെ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം പോളിസി പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് മറ്റേതെങ്കിലും കുടുംബാംഗത്തിനോ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അതും ഇന്‍ഷുറന്‍സ് സേവനദാതാവിനെ അറിയിക്കേണ്ടതുണ്ട്. ഭാവിയില്‍ ക്ലെയിം തഴയപ്പെടുന്നത് പോലുള്ള റിസ്കുകള്‍ ഒഴിവാക്കുവാന്‍ ഇത്തരം വിവരങ്ങള്‍ ശരിയായി നല്‍കുന്നതാണ് അഭികാമ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
