ഇന്ത്യ സ്വതന്ത്രമായിട്ട് 78 വർഷങ്ങൾ പിന്നിടുന്നു. എന്നാൽ നിങ്ങൾ സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയിട്ട് എത്ര നാളുകളായി. സാമ്പത്തിക സ്വാതന്ത്ര്യം എന്നത് എളുപ്പത്തിൽ നേടിയെടുക്കാവുന്ന ഒന്നല്ല. പ്രതിമാസ വരുമാനമുള്ള ഒരാൾ ജോലിയിൽ കയറിയാൽ സാമ്പത്തികമായി സ്വതന്ത്രരാവില്ല. ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൂടുതൽ ശക്തവും വ്യക്തവുമാവുമ്പോഴാണ് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നത്. അതിനാൽ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആദ്യം ഒഴിവാക്കണം.
പലരും തെറ്റിദ്ധിരിച്ചിരിക്കുന്നത് 1 ലക്ഷം രൂപ പ്രതിമാസം വരുമാനമുണ്ടെങ്കിൽ നിങ്ങൾ സ്വതന്ത്രരാണ് എന്നാണ്. എന്നാൽ അതേ വ്യക്തിക്ക് ഇഎംഐ അടവുകൾക്ക് ശേഷം കാര്യമായ നീക്കിയിരിപ്പ് ഇല്ലെങ്കിൽ അയാൾ സാമ്പത്തികമായി സ്വതന്ത്രനല്ലെന്ന് ഉറപ്പാക്കാം.
പലരും റിയൽ എസ്റ്റേറ്റിലും സ്വർണത്തിലും നിക്ഷേപിക്കുന്നതായി കണക്കാക്കുന്നു. എന്നാൽ അവയ്ക്ക് പലപ്പോഴും പണലഭ്യത കുറവായിരിക്കും. ഇത് കാര്യമായ നേട്ടം നൽകുന്നില്ല.
മാത്രമല്ല വെറും സമ്പാദ്യമുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. അത് കൃത്യമായി ആസൂത്രണം ചെയ്യുകയും, അച്ചടക്കം പാലിക്കുകയും വേണം.

എങ്ങനെയെല്ലാം സാമ്പത്തിക സ്വാതന്ത്ര്യം നേടാം? അറിയാം-
1 കടബാധ്യതയിൽ നിന്ന് മുക്തനായിരിക്കുക
ഇഎംഐകൾ ഒരു നിശബ്ദമായ വില്ലനാണ്. നിങ്ങൾക്ക് എത്ര രൂപ വരുമാനമുണ്ടെങ്കിലും അവയെല്ലാം ഈ പ്രതിമാസ വായ്പാ തിരിച്ചടവിലേക്കാണ് പോവുന്നത്. ഇവ നിങ്ങളുടെ ഭാവിയെ ഇല്ലാതാക്കുന്നു. അതിനാൽ നിലവിലുള്ള കടം വേഗം തന്നെ കുറക്കുക. നിങ്ങൾക്ക് മികച്ച സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കാനാവും.
2 വളരെ നേരത്തെ എസ്ഐപി നിക്ഷേപം ആരംഭിക്കുക
നിങ്ങളുടെ 25 വയസ്സിനുള്ളിൽ തന്നെ എസ്ഐപി നിക്ഷേപം ആരംഭിക്കുക. നിങ്ങൾ 25ാം വയസ്സിൽ 5,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചാൽ 20 വർഷത്തിനുള്ളിൽ അത് 50 ലക്ഷം രൂപയിൽ കൂടുതലായി വളരും. 35 വർഷം വരെ കാത്തിരുന്നാൽ ഇത് റിട്ടേൺ ലഭിക്കുവാൻ നിങ്ങൾ പ്രതിമാസം 12,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കേണ്ടിവരും. അതിനാൽ ബുദ്ധിയോടെ നിക്ഷേപം ആരംഭിച്ച് നിങ്ങളുടെ റിട്ടയർമെൻ്റ് കാലം സാമ്പത്തിക സ്വാതന്ത്ര്യം നേടുക.
3 ജോലിയിൽ നിന്നുള്ള സ്വാതന്ത്ര്യമാണോ, സാമ്പത്തിക സ്വാതന്ത്ര്യമാണോ ആവശ്യം?
മാനസിക ബുദ്ധിമുട്ടുകൾ കാരണം ജോലി ഉപേക്ഷിക്കാൻ തോന്നും. ജോലി ഉപേക്ഷിക്കിച്ചാൽ സ്വാതന്ത്ര്യം കിട്ടും, പക്ഷേ പണം കിട്ടുമോ? ഏത് ജോലിയാണെങ്കിൽ അത് ഇഷ്ടത്തോടെ ചെയ്ത് പണം സമ്പാദിക്കാൻ ശ്രമിക്കുക. അതിനാൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയെന്നത് അത്രയും എളുപ്പമല്ല. ജോലി ഉപേക്ഷിച്ച് മറ്റുള്ളവരെ ആശ്രയിക്കുന്നതിലും എത്രയോ നല്ലതാണ് ആ ജോലിയിൽ അതിജീവിച്ച് മുന്നേറുന്നു.
പണം നിങ്ങളെ ശക്തരാക്കും. പോക്കറ്റിൽ 500 നോട്ടുകളുണ്ടെങ്കിൽ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യം നേടി എന്ന് അർത്ഥമില്ല. നിങ്ങളുടെ ചിലവുകൾ കഴിഞ്ഞും അക്കൗണ്ടിൽ എത്ര രൂപ ഇപ്പോഴും വളരുന്നുണ്ടെന്ന് എന്നതാണ് പ്രധാനം. എല്ലാകാലത്തും പണം വളരുന്നുണ്ടെന്നും നിങ്ങൾ സാമ്പത്തികമായി സ്വാതന്ത്ര്യം നേടി എന്നുറപ്പാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
