സരള്‍ ബചത് ഭീമ പ്ലാന്‍; 7 വര്‍ഷം വരെ പ്രീമിയം നല്‍കൂ, നേടാം 15 വര്‍ഷത്തേക്ക് പരിരക്ഷ

അധിക നൂലാമാലകളൊന്നുമില്ലാത്ത മികച്ച ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പലതും രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ടു തന്നെ അനുയോജ്യമായ ഒരു പ്ലാന്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പായി അവയുടെ പല പ്രത്യേകതകളും നമുക്ക് വിശകലനം ചെയ്യേണ്ടതായി വരും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധിക നൂലാമാലകളൊന്നുമില്ലാത്ത മികച്ച ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പലതും രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ടു തന്നെ അനുയോജ്യമായ ഒരു പ്ലാന്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പായി അവയുടെ പല പ്രത്യേകതകളും നമുക്ക് വിശകലനം ചെയ്യേണ്ടതായി വരും. ഇന്‍ഷുറന്‍സ് സേവന ദാതാവിനെ അടിസ്ഥാനമാക്കി പ്ലാനില്‍ ലഭ്യമാകുന്ന അധിക നേട്ടങ്ങള്‍, മറ്റ് സവിശേഷതകള്‍, മെച്യൂരിറ്റി ഓപ്ഷനുകള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും.

Also Read : നാലേ നാല് പ്രീമിയത്തില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!Also Read : നാലേ നാല് പ്രീമിയത്തില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന

ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന

കുടുംബത്തിന് മുഴുവനായും പരിരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്ന ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഇന്ത്യ ഫസ്റ്റ് ലൈഫ്) ആണ്. ബാങ്ക് ഓഫ് ബറോഡ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് ഈ പോളിസി നടപ്പിലാക്കുന്നത്.

Also Read : ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജനAlso Read : ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന

ഉറപ്പുള്ള നേട്ടങ്ങളും ദീര്‍ഘ കാല സുരക്ഷിതത്വവും

ഉറപ്പുള്ള നേട്ടങ്ങളും ദീര്‍ഘ കാല സുരക്ഷിതത്വവും

കുടുംബങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുള്ള നേട്ടങ്ങളും ദീര്‍ഘ കാല സുരക്ഷിതത്വവും നല്‍കുന്ന പ്ലാനാണ് ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ടിസിപ്പേറ്റിംഗ് പോളിസിയാണിത്. ഒപ്പം ഇന്‍ഡിവിജ്വുല്‍ ലൈഫ്, ലിമിറ്റഡ് പ്രീമിയം, സേവിംഗ്‌സ് പോളിസിയാണെന്ന പ്രത്യേകതയും ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജനയ്ക്കുണ്ട്. ഇതില്‍ പോളിസി കാലയളവിനേക്കാള്‍ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് നിങ്ങള്‍ പ്രീമിയം നല്‍കേണ്ടത്.

ഇരട്ടി നേട്ടങ്ങള്‍

ഇരട്ടി നേട്ടങ്ങള്‍

ഉപയോക്താക്കള്‍ക്ക് സമ്പാദ്യത്തിന്റെയും പരിരക്ഷയുടേയും ഇരട്ടി നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലളിതമായ ഉത്പ്പന്നമാണ് ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജനയെന്ന് ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ റിഷഭ് ഗാന്ധി പറഞ്ഞു. റീജ്യണല്‍ റൂറല്‍ ബാങ്കുകളുടെ (ആര്‍ആര്‍ബി)യും ഗ്രാമ പ്രദേശങ്ങളിലെ ശാഖകളിലെയും ഉപയോക്താക്കള്‍ക്കായി തയ്യാറാക്കിയതാണ് ഇന്ത്യ ഫസ്റ്റ് ലൈഫ് സരള്‍ ബചത് ഭീമ യോജന.

മെച്യൂരിറ്റി ബെനഫിറ്റ്

മെച്യൂരിറ്റി ബെനഫിറ്റ്

പോളിസി കാലയളവ് അവസാനിച്ചാല്‍ ഉപയോക്താവിന് മെച്യൂരിറ്റി ബെനഫിറ്റായി അഷ്യേര്‍ഡ് ചെയ്ത തുകയ്‌ക്കൊപ്പം അക്കുമുലേറ്റഡ് അഡിഷണല്‍ അഷ്വേര്‍ഡ് തുകയും ലഭിക്കും. മെച്യൂരിറ്റി ബെനഫിറ്റ് നല്‍കിക്കഴിഞ്ഞാല്‍ പോളിസി ടെര്‍മിനേറ്റ് ചെയ്യപ്പെടും. പിന്നീട് ഉപയോക്താവിന് പോളിസിയില്‍ നിന്നും നേട്ടങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ഇനി പോളിസി കാലയളവിനുള്ളില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ നോമിനിയ്ക്ക് ഡെത്ത് ബെനഫിറ്റ് ലഭിക്കും. ഡെത്ത് ബെനഫിറ്റ് നല്‍കിക്കഴിഞ്ഞാല്‍ പോളിസി ടെര്‍മിനേറ്റ് ചെയ്യപ്പെടും.

Also Read : 10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം!Also Read : 10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം!

എല്‍ഐസി

എല്‍ഐസി

നമുക്കെല്ലാം അറിയാവുന്നത് പോലെ രാജ്യത്തെ പ്രഥമ സ്ഥാനത്തുള്ള ഇന്‍ഷുറന്‍സ് കമ്പനി എല്‍ഐസിയാണ്. സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്കും എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ

ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. എല്‍ഐസി ജീവന്‍ പ്രഗതി എന്ന പദ്ധതിയിലൂടെ ദിവസേന 200 രൂപ വീതം നിക്ഷേപം നടത്തിയാല്‍ 28 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Read more about: insurance
English summary

India First Life Saral Bachat Bima Yojana; a savings and protection policy for the entire family

India First Life Saral Bachat Bima Yojana; a savings and protection policy for the entire family
Story first published: Thursday, October 21, 2021, 10:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X