സാമ്പത്തിക വളർച്ചയിലേക്ക് വലിയ ചുവടു വെക്കുന്നവർ മ്യൂച്വൽ ഫണ്ടുകളെ പരിഗണിക്കാറുണ്ട്. സുരക്ഷിത നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുന്ന പോസ്റ്റ് ഓഫീസ് വഴി ഇനി മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കാം, ഇനി മുതൽ പോസ്റ്റ് ഓഫീസ് വഴി ഇത് സാധ്യമാവും. പോസ്റ്റ് ഓഫീസ് വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് തപാല്‍ വകുപ്പും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയും (AMFI) ധാരണ പത്രത്തില്‍ ഒപ്പുവച്ചു.
ചരിത്ര നിമിഷം
മുംബൈയിൽ നടന്ന AMFI യുടെ 30-ാമത് സ്ഥാപക ദിനത്തിലാണ് ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇത് ഇന്ത്യ പോസ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നായിരിക്കും. കാരണം മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്ന നിക്ഷേപമാണ്. എന്നാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെല്ലാം പൂർണമായും സുരക്ഷിതമായ പദ്ധതികളാണ്. അതിനാൽ പോസ്റ്റ് ഓഫീസ് വഴിയുള്ള മ്യൂച്വൽ ഫണ്ടിലേക്ക് കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്.
രാജ്യത്തുടനീളം 1.64 ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ട്. അതിനാൽ തന്നെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെ ആളുകളിലേക്കും മ്യൂച്വൽ ഫണ്ടിൻ്റെ നേട്ടം വ്യാപിക്കും. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലും, സെമി- അർബൻ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഇതൊരു പുത്തൻ അനുഭവം നൽകും.

രാജ്യത്തുടനീളം ഫണ്ട് വിതരണം ചെയ്യും
രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ പോലും മ്യൂച്വൽ ഫണ്ടുകളുടെ നേട്ടം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് പോസ്റ്റ് ഓഫീസിൻ്റെ പ്രസ്താവനയില്‍ പറഞ്ഞു. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയുടെ സാന്നിധ്യത്തില്‍ തപാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്) മനീഷ ബന്‍സാല്‍ ബാദലും AMFI ചീഫ് എക്സിക്യൂട്ടീവ് വി.എന്‍. ചലസാനിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
2028 ഓഗസ്റ്റ് 21 വരെ മൂന്ന് വർഷത്തേക്ക് ഈ കരാർ നിലനിൽക്കും. ഈ കാലയളവിൽ നിക്ഷേപക ഡാറ്റയ്ക്കുള്ള പുതുക്കൽ നടപടികളും, സുരക്ഷാ നടപടികളും ഉൾപ്പെടുന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കായി കെവൈസി പ്രക്രിയ ലളിതമാക്കുന്നതിനായി 2025 ജൂലൈയിൽ പോസ്റ്റ് ഓഫീസ് വകുപ്പും എഎംഎഫ്‌ഐയും മറ്റൊരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം ഉണ്ടായത്.
ആനുകൂല്യങ്ങൾ
മ്യൂച്വൽ ഫണ്ടുകളിൽ ആദ്യമായി നിക്ഷേപം നടത്തുന്ന വനിതാ നിക്ഷേപകർക്ക് അധിക ആനുകൂല്യങ്ങൾ അവതരിപ്പിക്കാൻ സെബി പദ്ധതിയിടുന്നു. ഇത് വനിതകൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം ലഭിക്കുന്നതിന് സഹായകരമാവും. ഗ്രാമ പ്രദേശങ്ങളിലെ വനിതകൾക്കും ഇതിലൂടെ നേട്ടം ഉറപ്പാക്കാം.
ഗ്രാമങ്ങളിലെ സാമ്പത്തിക വളർച്ച
ഗ്രാമ പ്രദേശങ്ങളിലും സെമി- അർബൻ പ്രദേശങ്ങളിലും ഇപ്പോഴും പരമ്പരാഗത നിക്ഷേപ രീതികൾ മാത്രം ഉപയോഗിക്കുന്നവരായിരിക്കും കൂടുതലും. പോസ്റ്റ് ഓഫീസ് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം എത്തിയാൽ സാധാരണക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കുടുതൽ വളരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications