രാജ്യത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു വരുന്നുണ്ട്. വാതില്‍പ്പടി ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് വീട്ടില്‍
രാജ്യത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു വരുന്നുണ്ട്. വാതില്‍പ്പടി ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് വീട്ടില്‍ സുരക്ഷിതരായിരുന്നുകൊണ്ട് തന്നെ ഐപിബി ബാങ്ക് ഉപയോക്താക്കള്‍ക്ക് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.
വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഇനി സൗജന്യമല്ല
എന്നാല്‍ ഈ സേവനത്തിനായി ചാര്‍ജുകള്‍ ഈടാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്. നിലവില്‍ ഐപിബി ബാങ്കിന്റെ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങളെല്ലാം സൗജന്യമായാണ് ഉപയോക്താക്കള്‍ക്ക് നല്കി വരുന്നത്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ആഗസ്ത് 1 മുതല്‍ ഐപിപിബി ബാങ്ക് ഉപയോക്താക്കള്‍ വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി ചാര്‍ജ് നല്‍കേണ്ടി വരും. ഓരോ വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനും 20 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ചാര്‍ജായി നല്‍കേണ്ടത്.
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്; കൂടുതലറിയാം
സാമ്പത്തീക സേവനങ്ങള്‍
വാതില്‍പ്പടി ബാങ്കിംഗിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍, പിപിഎഫ്, റെക്കറിംഗ് നിക്ഷേപങ്ങള്‍, സുകന്യ സമൃദ്ധി, റെക്കറിംഗ് നിക്ഷേപത്തിന്മേലുള്ള വായ്പ, മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഇനി മുതല്‍ ചാര്‍ജ് നല്‍കേണ്ടതായി വരും.
ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം
സാമ്പത്തികേതര ഇടപാടുകള്‍ക്ക് ചാര്‍ജുകളില്ല
എന്നാല്‍ അതേ സമയം പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍, അവസാന പത്ത് ഇടപാടുകളുടെ വിവരങ്ങള്‍, നോമിനി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍, അക്കൗണ്ടുമായി പാന്‍, ആധാര്‍ ബന്ധിപ്പിക്കല്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം പുതുക്കല്‍ തുടങ്ങിയ സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് യാതൊരു വിധ ചാര്‍ജുകളും ഉപയോക്താക്കളില്‍ നിന്നും ഈടാക്കുകയില്ല.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
ഐപിപിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍
പുതിയ അക്കൗണ്ട് ആരംഭിക്കുക, പണം നിക്ഷേപിക്കുക, പണം പിന്‍വലിക്കുക, പണം കൈമാറ്റം ചെയ്യുക, റീ ചാര്‍ജുകള്‍, ബില്‍ പെയ്മെന്റുകള്‍ തുടങ്ങിയവയാണ് ഉപയോക്താക്കള്‍ക്കായി ഐപിപിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. ഒപ്പം അക്കൗണ്ടുമായി ബന്ധപ്പെട്ട സാമ്പത്തികേതര ഇടപാടുകളായ പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ഐപിപിബി അക്കൗണ്ട് ബന്ധിപ്പിക്കല്‍, പാന്‍ പുതുക്കല്‍, നോമിനി വിവരങ്ങള്‍ പുതുക്കല്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭ്യമാക്കല്‍, തുടങ്ങിയ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
റെഗുലര്‍ സേവിംഗ്സ് അക്കൗണ്ടുകളിലെ പലിശ നിരക്കും കുറച്ചു
റെഗുലര്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്ന പലിശ നിരക്കും ഐപിപിബി ബാങ്ക് കുറച്ചിട്ടുണ്ട്. ജൂലൈ 1 മുതലാണ് പലിശ നിരക്കിലെ കുറവ് നടപ്പിലാക്കിയത്. നേരത്തേ 1 ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ള വ്യക്തികള്‍ക്ക് 2.75 ശതമാനമായിരുന്നു ബാങ്ക് പലിശ നിരക്ക് നല്‍കിയിരുന്നത്. എന്നാല്‍ ജൂലൈ 1 മുതല്‍ ഈ നിരക്ക് 2.5 ശതമാനമാക്കിയാണ് ബാങ്ക് കുറച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം
എന്നാല്‍ 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ള അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് ബാങ്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ്. 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് തുടര്‍ന്നും 2.75 ശതമാനം പലിശ നിരക്ക് തന്നെ ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications