A Oneindia Venture

സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഓഫീസിൽ പുതിയ മാറ്റങ്ങൾ, ഈ സേവനം നിർത്തലാക്കും: അറിയേണ്ടതെല്ലാം

ഇന്ത്യൻ തപാൽ വകുപ്പ് വമ്പൻ മാറ്റങ്ങളുമായി വരുന്നു. പോസ്റ്റ് ഓഫീസും കൂടുതൽ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാ​ഗമായിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ഇതോടെ 50 വർഷത്തെ സേവനത്തിനാണ് അന്ത്യം കുറിക്കുന്നത്. ഇന്ത്യൻ തപാൽ വകുപ്പിൻ്റെ വർഷങ്ങളായുള്ള ജനപ്രിയ സേവനങ്ങളിലൊന്നാണ് രജിസ്‌ട്രേഡ് പോസ്റ്റ്. അത് ഇനി മുതൽ ഓർമകളിൽ മാത്രം. അതെ ഈ സേവനം പോസ്റ്റൽ വകുപ്പ് നിർത്തലാക്കുന്നു. സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ഇനി മുതല്‍ നിങ്ങള്‍ അയയ്ക്കുന്ന ഏതൊരു രജിസ്‌ട്രേഡ് പോസ്റ്റും സ്പീഡ് പോസ്റ്റ് രൂപത്തിൽ തന്നെയാണ് അയക്കുന്നത്. ഈ മാറ്റം രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ബാധകമായിരിക്കും. ഏതൊരു ഔദ്യോ​ഗിക അറിയിപ്പുകളും രജിസ്ട്രേഡ് പോസ്റ്റ് വഴിയാണ് എത്തിയിരുന്നത്. ഇവക്ക് താരതമ്യേന ചാർജും കുറവായിരുന്നു. ജോലി ഓഫറുകൾ, നിയമപരമായ അറിയിപ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.

സാങ്കേതിക വളർച്ച വില്ലനായോ?

പോസ്റ്റൽ സർവ്വീസ് വർഷങ്ങളായി നിലകൊള്ളുന്നു. എന്നാൽ ഇപ്പോൾ പോസ്റ്റ് ഓഫീസ് വഴിയുള്ള ഇടപാടുകൾ താരതമ്യേന കുറഞ്ഞിട്ടുണ്ട്. കണക്ക് പ്രകാരം സ്വകാര്യ കൊറിയർ കമ്പനികളുടെ കടന്നു കയറ്റം പോസ്റ്റ് ഓഫീസ് വഴിയുള്ള ഇടപാടുകൾക്ക് വില്ലനായി. രജിസ്‌ട്രേഡ് പോസ്റ്റ് അവസാനിക്കുന്നതോടെ സാധാരണക്കാർക്ക് ആശങ്ക വർദ്ധിക്കുന്നു. സ്പീഡ് പോസ്റ്റുകൾക്ക് താരതമ്യേന വില കൂടുതലാണ്. ഇത് പലപ്പോഴും സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഓഫീസിൽ പുതിയ മാറ്റങ്ങൾ, ഈ സേവനം നിർത്തലാക്കും: അറിയേണ്ടതെല്ലാം

പ്രധാന വ്യത്യാസം?

സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡ് പോസ്റ്റും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. അതായത് സ്പീഡ് പോസ്റ്റ് എന്ന സേവനം പെട്ടെന്ന് തന്നെ സാധനം ഡെലിവറി ചെയ്യുന്നതിനു വേണ്ടിയാണ്. അതിനാൽ തന്നെ ഇതിന് അൽപം ചാർജ് കൂടുതലായിരിക്കും. എന്നാൽ രജിസ്‌ട്രേഡ് പോസ്റ്റിലൂടെ കൊറിയർ ചെയ്യുന്നത് സുരക്ഷിതമായി എത്തിക്കുമെന്ന് വിശ്വാസമുണ്ട്. ഇതിൻ്റെ ചാർജ് അൽപം കുറവാണ്. എന്നാൽ നിലവിൽ രജിസ്‌ട്രേഡ് പോസ്റ്റും പെട്ടെന്ന് തന്നെ ഡെലിവറി ചെയ്യപ്പെടുന്നുണ്ട്. അതിനാലാണ് പ്രധാനമായും സ്പീഡ് പോസ്റ്റ് മാത്രം നിലനിർത്തി രജിസ്‌ട്രേഡ് പോസ്റ്റിനെ ഇതിൽ ലയിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.

പുതിയ നിരക്കുകൾ അറിയാം

50 ഗ്രാം വരെ ഭാരമുള്ള പാഴ്‌സലുകള്‍ക്ക് 15 രൂപയായിരിക്കും ചാര്‍ജ്. 200 കിലോമീറ്ററിന് മുകളിലുള്ള പാഴ്‌സലുകള്‍ക്ക് 35 രൂപ നൽകേണ്ടി വരും. പാഴ്‌സലിന്റെ ഭാരം 51 ഗ്രാം മുതല്‍ 200 ഗ്രാം വരെയാണെങ്കിൽ പ്രാദേശിക ഏരിയകളിലെ ഡെലിവറി ചാര്‍ജ് 25 രൂപയാണ്. ഇതേ പാർസലുകൾ 200 കിലോമീറ്റര്‍ വരെയാണെങ്കിൽ 35 രൂപയും, 201- 1000 കിലോമീറ്റര്‍ വരെയാണെങ്കിൽ 40 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെയാണെങ്കിൽ 60 രൂപയും നൽകേണ്ടി വരും.

ഭാരം വ്യത്യാസപ്പെടുന്നതിന് അനുസരിച്ചും ഡെലിവറി ചാർജിൽ മാറ്റം വരും. അതായത് ഇവിടെ നിങ്ങളുടെ പാഴ്‌സലിന്റെ ഭാരം 201 ഗ്രാം മുതല്‍ 500 ഗ്രാം വരെയാണെങ്കിൽ 30 രൂപ നൽകേണ്ടി വരും. ഇതേ പാർസൽ 200 കിലോമീറ്റര്‍ വരെയുണ്ടെങ്കിൽ 50 രൂപ ഈടാക്കും. ഈ പാർസലിൻ്റെ ദൂരം 201- 1000 കിലോമീറ്റര്‍ വരെയാണെങ്കിൽ 60 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെയാണെങ്കിൽ 80 രൂപയും, 2000 കിലോമീറ്ററിന് മുകളിലാണെങ്കിൽ 90 രൂപയും ചാർജ് അടക്കേണ്ടി വരും.

പാഴ്‌സലിൻ്റെ ഭാരം 500 ഗ്രാമില്‍ കൂടുതലാണെങ്കില്‍ 10 രൂപ വര്‍ധിക്കും. ഇതേ പാർസൽ അയക്കേണ്ടത് 200 കിലോമീറ്റര്‍ ദൂരത്തേക്കാണെങ്കിൽ 15 രൂപയും, 201- 1000 കിലോമീറ്റര്‍ വരെയാണെങ്കിൽ 30 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെയാണെങ്കിൽ 40 രൂപയും, 2000 കിലോമീറ്ററില്‍ കൂടുതലാണങ്കില്‍ 50 രൂപയും അധികമായി നല്‍കേണ്ടി വരും.

ഡെലിവറി സമയത്തിലെ മാറ്റം

പ്രാദേശിക പരിസരങ്ങളിൽ 1- 2 ദിവസത്തിനുള്ള പാർസൽ എത്തും. എന്നാൽ മെട്രോ ന​ഗരം മുതല്‍ മെട്രോ വരെയാണെങ്കിൽ അത് 1- 3 ദിവസത്തിനുള്ളിൽ ലഭിക്കും. സംസ്ഥാനത്തിനുള്ളില്‍ പാർസൽ അയച്ചാൽ 1- 4 ദിവസം കൊണ്ടാണ് അത് ഡെലിവറിയാവുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അയച്ചാൽ 4- 5 ദിവസം കൊണ്ട് പാർസൽ എത്തും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X