സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നാണ് ഇപ്പോൾ താഴേക്ക് വീണിരിക്കുന്നത്. ഒക്ടോബർ 17നായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡിലെത്തിയത്. അന്ന് പവന് 97,360 രൂപയായിരുന്നു. 98,000ഉം 99,000ഉം കടന്ന് 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വർണം കുതിക്കുമെന്നായിരുന്നു അന്നത്തെ പ്രവചനം. എന്നാൽ അപ്രതീക്ഷിതമെന്നു പറയാം, വമ്പൻ ഇടിവാണ് സ്വർണ വിലയിൽ കാണാൻ സാധിച്ചത്. ഒറ്റയടിക്ക് വില 90,000ലേക്ക് എത്തി. ഇപ്പോൾ പവന് വില 89,480 രൂപയാണ്.
വില ഇനിയും താഴേക്ക് ഇടിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിൽ എത്രത്തോളം ഉറപ്പുണ്ട് എന്നത് വ്യക്തമല്ല. എന്നാൽ റെക്കോർഡ് കയറ്റത്തിൽ നിന്നും കുത്തനെ വില കുറഞ്ഞ ചരിത്രം ഉണ്ട് എന്നത് ഓർമിപ്പിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയെ ഞെട്ടിച്ച സ്വർണ വിലയിലെ പ്രധാനപ്പെട്ട അഞ്ച് ഇടിവുകളെ കുറിച്ച് പരിശോധിക്കാം;
1869-ലെ യുഎസ് 'ബ്ലാക്ക് ഫ്രൈഡേ'
1869 സെപ്റ്റംബർ 24-ന് യുഎസിൽ അരങ്ങേറിയ 'ബ്ലാക്ക് ഫ്രൈഡേ' സ്വർണ വിപണിയിൽ വലിയ പരിഭ്രാന്തിക്ക് വഴിവെച്ച സംഭവമായിരുന്നു. പ്രമുഖ ധനകാര്യ വിദഗ്ധരായ ജേ ഗൗൾഡ്, ജെയിംസ് ഫിസ്ക് എന്നിവർ സ്വർണ വിപണിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ നടത്തിയ ഗൂഢാലോചനയാണ് ഏറ്റവും വലിയ ഇടിവിലേക്ക് നയിച്ചത്. ഈ ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്നറിയപ്പെടുന്നത്.
പ്രസിഡന്റ് യുലിസസ് എസ്. ഗ്രാന്റുമായി ബന്ധമുള്ള വ്യക്തിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഇരുവരും സ്വർണം വാങ്ങിക്കൂട്ടി വില ഉയർത്താമെന്നായിരുന്നു പ്ലാൻ. പക്ഷേ പദ്ധതി പാളി. പ്രസിഡന്റ് ഗ്രാന്റ് ട്രഷറി വകുപ്പിനോട് 4 മില്യൺ ഡോളറിന്റെ സ്വർണം വിപണിയിൽ വിൽക്കാൻ ഉത്തരവിട്ടു. ഇതോടെ സ്വർണ വില ഔൺസിന് 160 ഡോളറിൽ നിന്ന് 130 ഡോളറിലേക്ക് വീഴുകയായിരുന്നു.

1980 ജനുവരിയിലെ റെക്കോർഡ് വിലയിടിവ്
1980 ജനുവരി 21-ന്, ലണ്ടൻ ഫിക്സിൽ സ്വർണ വില ഔൺസിന് 850 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന വിലക്കയറ്റത്തിലേക്ക് എത്തി. എന്നാൽ ഉയർന്ന പണപ്പെരുപ്പം, രാഷ്ട്രീയ അരക്ഷിതാവസ്ഥ, യുഎസ് പണനയങ്ങളിലെ സുപ്രധാനമായ മാറ്റങ്ങൾ എന്നിവ കാരണം ഈ ഉയർന്ന നിരക്കിൽ നിന്നും സ്വർണം കുത്തനെ ഇടിഞ്ഞു.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി
2008ൽ വെറും ഏഴ് മാസത്തിനുള്ളിൽ സ്വർണ വിലയുടെ മൂന്നിലൊന്ന് മൂല്യം ഇടിഞ്ഞു. ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ടതോടെ നിക്ഷേപകർ വ്യാപകമായി സ്വർണം വിറ്റഴിച്ചു. ഇതാണ് 2008ലെ വിലയിടിവിന് കാരണമായത്. ഇത് ഏറെ ചർച്ചാ വിഷയമായിരുന്നു.
2013 ഏപ്രിലിലെ 'ബുള്ള്യൻ ഫ്ലാഷ് ക്രാഷ്'
1980-ന് ശേഷം സ്വർണ വിപണി കണ്ട ഏറ്റവും വലിയ തകർച്ചയായിരുന്നു 2013 ഏപ്രിലിൽ സംഭവിച്ചത്. 'ഫ്ലാഷ് ക്രാഷ്' എന്നായിരുന്നു ഈ ഇടിവിനെ വിളിച്ചത്. ഇത് ആഗോള സ്വർണ ശേഖരങ്ങളുടെ മൂല്യത്തിൽ 1 ട്രില്യൺ ഡോളറിന്റെ നഷ്ടം വരുത്തി. ഈ ഘട്ടത്തിൽ സ്വർണ വില ഔൺസിന് 1,580 ഡോളറിൽ നിന്ന് 1,380ഡോളറിലേക്ക് താഴ്ന്നു.
2025 ഒക്ടോബറിലെ തകർച്ച
2025ൽ റെക്കോർഡ് കുതിപ്പിലേക്ക് ഉയർന്ന സ്വർണ വില ഒക്ടോബർ 21-ന് കുത്തനെ ഇടിഞ്ഞു. ഔൺസിന് 4,380 ഡോളറിന് മുകളിൽ എത്തിയെങ്കിലും പിന്നീട് 4,000 ഡോളറിനും താഴേക്ക് വീഴുകയായിരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ജ്വല്ലറികളിലേയ്ക്ക് വിട്ടോളൂ! സ്വര്‍ണ്ണനിരക്കില്‍ ഇന്ന് വന്‍ ഇടിവ്, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം

മാർച്ച് മാസം സ്വർണവില പൊട്ടി വീണു, ഇതുവരെ കുറഞ്ഞത് 10000 രൂപ, ഇനി പവന്റെ വില കൂടിയാലും പേടി വേണ്ട

അറിഞ്ഞില്ലേ, സ്വർണവില ഇന്ന് കുറഞ്ഞിട്ടുണ്ട്; ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് അടുക്കുന്നു, ഒരുപവൻ വാങ്ങാൻ ഇതുമതി

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം



Click it and Unblock the Notifications